ഐഎസ്‌എൽ ഗോൾ ഓഫ് ദ വീക്കിനായി മത്സരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ |Kerala Blasters

ഐ‌എസ്‌എൽ 2023-24 സീസണിലെ മാച്ച് വീക്ക് 8 ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. നിരവധി മികച്ച മത്സരങ്ങൾ ആരാധകർക്ക് ഈ ആഴ്ചയിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കാണാൻ സാധിച്ചു.നിരവധി മികച്ച ഗോളുകൾ ആരാധകർക്ക് കാണാൻ സാധിക്കുകയും ചെയ്തു.ആദ്യ രണ്ട് മത്സരങ്ങളിൽ 12 ഗോളുകളും അവസാന മത്സരത്തിൽ അഞ്ച് ഗോളുകളും പിറന്നു.

ബോർജ ഹെരേര, ദിമിട്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര, ലൂക്കാ മജ്‌സെൻ തുടങ്ങിയവരാണ് ഗോൾ ഓഫ് ദി വീക്ക് പുരസ്കരത്തിനായി മത്സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചെന്നൈയിൻ എഫ്‌സി മത്സരം 3-3 സമനിലയിൽ അവസാനിച്ചു.ക്വാം പെപ്രയുടെയും ദിമിട്രിയോസ് ഡയമന്റകോസിന്റെയും സ്‌ട്രൈക്കുകൾ ഈ ആഴ്‌ചയിലെ ഐ‌എസ്‌എൽ ഗോളിനായി നാമനിർദ്ദേശം നേടി.

ക്വാമെ പെപ്ര vs ചെന്നൈയിൻ എഫ്‌സി : ആദ്യ മിനിറ്റിൽ തന്നെ റഹീം അലിയുടെ ഗോളിലും ജോർദാൻ മറെയുടെ ഇരട്ട ഗോളും കേരള ബ്ലാസ്റ്റേഴ്‌സിനെ മത്സരത്തിൽ പിന്നോട്ടാക്കി.ക്വാമെ പെപ്രയുടെ കന്നി ഐഎസ്എൽ ഗോളിന്റെ പിൻബലത്തിൽ ഹാഫ്ടൈമിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നു.ബോക്‌സിന് പുറത്ത് നിന്ന് ഇടംകാലുകൊണ്ടുള്ള ബുള്ളറ്റ് ഷോട്ടിലൂടെ ഘാന താരം ചെന്നൈയിൻ വലകുലുക്കി.

ഡയമന്റകോസ് ഡിമിട്രിയോസ് vs ചെന്നൈയിൻ എഫ്‌സി : ചെന്നൈയിനെതിരെ രണ്ടാം പകുതി തുടങ്ങി 15 മിനിറ്റിനുള്ളിൽ ഡയമന്റകോസിന്റെ ലോംഗ് റേഞ്ച് ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഡാനിഷ് ഫാറൂഖിൽ നിന്ന് ഒരു പാസ് അദ്ദേഹം സമർത്ഥമായി സ്വീകരിച്ചു, അനായാസമായി മുന്നോട്ട് നീങ്ങി ഗോൾ കീപ്പർ ഡെബ്ജിത്തിന് ഒരു അവസരവും കൊടുക്കാതെ ശക്തമായ ഷോട്ട് തൊടുത്ത് വിടുകയും ഗോളാക്കി മാറ്റുകയും ചെയ്തു.തകർപ്പൻ ഗോൾ ബ്ലാസ്റ്റേഴ്സിന് സമനില നേടികൊടുക്കുകയും ചെയ്തു.

ബോർജ ഹെരേര vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് : ഈസ്‌റ്റ് ബംഗാളിന്റെ ബോർജ ഹെരേരയും റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ ലൂക്കാ മജ്‌സെനും ഇതേ പുരസ്‌കാരത്തിനുള്ള മത്സരത്തിലുണ്ട്. ഈസ്റ്റ് ബംഗാളിന്റെ സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ വിജയത്തിൽ ഹെരേരയുടെ മികച്ച ലോംഗ് റേഞ്ച് ഗോൾ നിർണായക പങ്ക് വഹിച്ചു.

ലൂക്കാ മജ്‌സെൻ vs ബെംഗളൂരു എഫ്‌സി : പഞ്ചാബ് എഫ്‌സിക്ക് ലൂക്കാ മജ്‌സെൻ ബെംഗളൂരുവിനെതിരെ നേടിയ ഗോൾ മനൊഹരമായിരുന്നു.3-3 സമനിലയിൽ അവസാനിച്ചെങ്കിലും മജ്‌സെന്റെ ഗോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ എന്നുമുണ്ടാവും.ലൂക്കാ മജ്‌സെൻ 30 വാര അകലെ നിന്ന് ഗുർപ്രീത് സിങ്ങിനെ കീഴടക്കി ഒരു ഗംഭീര ഗോൾ നേടി.

Rate this post