‘ദിമി ഇല്ലായിരുന്നെങ്കിൽ ?’ : കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒറ്റക്ക് തോളിലേറ്റുന്ന ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും വലിയ നിരാശ നൽകുന്ന വാർത്തയായിരുന്നു സൂപ്പർ താരം അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്ത് പോയി എന്നത്.കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെ മുട്ടിന് പരിക്കേറ്റ ലൂണ ശസ്ത്രക്രിയക്ക് വിധേയമാവുകയും ടീമിൽ നിന്നും പുറത്ത് പോവുകയും ചെയ്തു.ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചിരുന്നു. എന്നാൽ അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ തുടർച്ചയായ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.

ആ വിജയങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് കടപ്പെട്ടിരുന്നത് ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ് ആയിരുന്നു. കഴിഞ്ഞ ദിവസം ജംഷെഡ്പൂരിനെതിരെ സമനിലയിൽ പിരിഞ്ഞ മലരത്തിലും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത് ദിമിയായിരുന്നു. 13 ഗോളുകളോടെ ലീഗിലെ ടോപ് സ്കോററാണ് ഗ്രീക്ക് സ്‌ട്രൈക്കർ.കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രധാനമായും മുന്നോട്ടുപോകുന്നത് ദിമിയുടെ ഗോളടി മികവിനെ ആശ്രയിച്ചുകൊണ്ടുതന്നെയാണ്. മോഹൻ ബഗാനോട് പരാജയപ്പെട്ട മത്സരത്തിൽ രണ്ടു ഗോളുകളാണ് ഈ സ്ട്രൈക്കർ നേടിയത്.ഗോവയെ പരാജയപ്പെടുത്തിയ മത്സരത്തിൽ രണ്ട് ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ ഈ സീസണിൽ ആകെ 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഈ ഗ്രീക്ക് സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സൂപ്പർ കപ്പ് മത്സരങ്ങളിലെ പ്രകടനം കൂടി കണക്കാക്കിയാൽ ഇരുപത് ഗോളുകളിലാണ് ഈ സീസണിൽ താരം പങ്കാളിയായത്.കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ പത്ത് ഗോളുകൾ ദിമി സ്വന്തമാക്കിയിരുന്നു.മികച്ച പ്രകടനം നടത്തുന്ന ദിമിത്രിയോസിനു വേണ്ടത്ര പിന്തുണ നൽകാൻ മറ്റു താരങ്ങൾക്ക് കഴിയുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. എന്നാൽ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണുള്ളത്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് ഈ സീസണോടെ പൂർത്തിയാവുകയാണ്.

പല ക്ലബ്ബുകളും അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ദിമിയുടെ കരാർ പുതുക്കണം എന്നുള്ള ആവശ്യം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ശക്തമാവുകയാണ്.എന്ത് വിലകൊടുത്തും താരത്തെ നിലനിർത്തണമെന്ന് തന്നെയാണ് ആവശ്യം. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനമാണ് ദിമി പുറത്തെടുത്തത്.പരിക്കേറ്റ് പുറത്ത് പോയ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ അഭാവം നികത്തുന്ന പ്രകടനമാണ് ദിമി കാഴ്ചവെച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് ഇത്രയധികം ആത്മാർത്ഥതയുള്ള മറ്റൊരു താരം ഉണ്ടോ എന്ന് പോലും സംശയമാണ്.മത്സരത്തിന്റെ മുഴുവൻ സമയവും ഊർജ്ജസ്വലനായി നിലകൊള്ളുന്ന ദിമി ഏത് വിധേനയും ഗോളടിക്കാനും ടീമിനെ വിജയിപ്പിക്കാനും ശ്രമിക്കുന്ന ഒരു താരമാണ്. ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗോളടിക്കാൻ ദിമിയെ മാത്രമാണ് ആശ്രയിക്കുന്നത്.

Rate this post