ജൂലിയൻ ആൽവരസിനെ മറക്കരുത്,ഏഴാമത്തെ മികച്ച താരം,പക്ഷേ ഫിഫ അദ്ദേഹത്തെ സ്പെയിൻകാരനാക്കി.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചപ്പോൾ അർജന്റീന ദേശീയ ടീമിന്റെ ഒരു സർവാധിപത്യമാണ് നമുക്ക് പാരീസിൽ കാണാൻ കഴിഞ്ഞത്.പ്രധാനപ്പെട്ട മൂന്നു പുരസ്കാരങ്ങൾ അർജന്റീന നേടി.ഏറ്റവും മികച്ച താരമായി മെസ്സി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് സ്കലോണിയും ഗോൾകീപ്പർക്കുള്ള അവാർഡ് എമിലിയാനോ മാർട്ടിനസ്സും കരസ്ഥമാക്കി.

ഏറ്റവും മികച്ച ആരാധകർക്കുള്ള അവാർഡ് അർജന്റീന ആരാധകർ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.എന്നാൽ അതോടൊപ്പം തന്നെ അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ് ജൂലിയൻ ആൽവരസിന്റേത്.അതായത് ലോകത്തെ ഏറ്റവും മികച്ച ഏഴാമത്തെ താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് ജൂലിയൻ ആൽവരസാണ്.വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ ഒരു നേട്ടത്തിന് അർഹനാക്കിയിരിക്കുന്നത്.

ലയണൽ മെസ്സി,കിലിയൻ എംബപ്പേ,കരീം ബെൻസിമ,ലൂക്ക മോഡ്രിച്ച്,ഏർലിംഗ് ഹാലന്റ്,സാഡിയോ മാനെ എന്നിവർ മാത്രമാണ് ഇപ്പോൾ ജൂലിയന്റെ മുന്നിലുള്ള മറ്റു മികച്ച താരങ്ങൾ.17 പോയിന്റുകളാണ് ഈ അർജന്റീന താരത്തിന് ലഭിച്ചിരിക്കുന്നത്. പ്രധാനമായും പരിശീലകരുടെ വോട്ടുകളാണ് ഈ താരത്തിന് ലഭിച്ചിരിക്കുന്നത്. അർജന്റീന കോച്ച് സ്കലോണി,സ്പെയിൻ പരിശീലകൻ, സ്വിറ്റ്സർലാൻഡ് പരിശീലകൻ എന്നിവരൊക്കെ ഈ അർജന്റീന സൂപ്പർതാരത്തിന് വോട്ട് ചെയ്തവരാണ്.

പക്ഷേ മറ്റൊരു വിചിത്രമായ കാര്യം കൂടി ഇവിടെയുണ്ട്.അതായത് ഫിഫ ലഭിച്ച വോട്ടുകളുടെ എണ്ണം പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂലിയൻ ആൽവരസിന്റെ രാജ്യം നൽകിയിരിക്കുന്നത് അർജന്റീന എന്നല്ല.മറിച്ച് സ്പെയിൻ എന്നാണ്.ഇത് മാധ്യമങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.എന്തുകൊണ്ടാണ് ഇങ്ങനെ വന്നത് എന്നുള്ളത് വ്യക്തമല്ല.എല്ലാംകൊണ്ടും അർജന്റീനക്കാരനായ ജൂലിയന് സ്പെയിനുമായി ബന്ധങ്ങൾ ഒന്നുമില്ല എന്നുള്ളതും ചേർത്തു വായിക്കേണ്ട ഒരു കാര്യമാണ്.

എന്തൊക്കെയായാലും താരത്തിന്റെ ഈ ഏഴാം സ്ഥാനം ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ ഇതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ ജൂലിയൻ ആൽവരസിന്റെ പിന്നിലായി പോയത് പലരും ചർച്ച ചെയ്ത കാര്യങ്ങളാണ്.പതിനൊന്നാം സ്ഥാനമാണ് വിനീഷ്യസ് ജൂനിയർ നേടിയിട്ടുള്ളത്.

Rate this post