മെസ്സിക്ക് വേണ്ടി വാതിലുകൾ തുറന്നു കിടക്കുകയാണ്,അടുത്ത വേൾഡ് കപ്പിൽ കളിക്കുമോ എന്നുള്ളത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു : സ്കലോണി

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ളത് ലയണൽ മെസ്സി നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു.ഫൈനൽ മത്സരത്തിനു മുന്നേയും ഇക്കാര്യം മെസ്സി ആവർത്തിച്ചിരുന്നു. അതായത് അവസാനത്തെ വേൾഡ് കപ്പ് മത്സരമാണ് കളിക്കാൻ പോകുന്നത് എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. കിരീടം നേടാൻ ലയണൽ മെസ്സിക്കും സംഘത്തിനും സാധിക്കുകയും ചെയ്തു.

ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ തുടരുമെന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടതാണ്. അടുത്ത കോപ്പ അമേരിക്കയിലും ലയണൽ മെസ്സി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ 2026ൽ നടക്കുന്ന വേൾഡ് കപ്പിൽ മെസ്സിയെ കാണാൻ കഴിയുമോ എന്നുള്ളത് ഏവരും ആകാംക്ഷയോടു കൂടി നോക്കുന്ന കാര്യമാണ്. മെസ്സി കളിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ എല്ലാവരും ആഗ്രഹിക്കുന്നത്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഈ വിഷയത്തിൽ ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സിക്ക് വേണ്ടി അർജന്റീനയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുകയായിരിക്കും എന്നാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്. എപ്പോ വേണമെങ്കിലും മെസ്സിക്ക് അർജന്റീന ടീമിൽ കളിക്കാമെന്നും എന്നാൽ അടുത്ത വേൾഡ് കപ്പിൽ മെസ്സി കളിക്കുമോ എന്നുള്ളത് പല കാര്യങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമാണ് അർജന്റീനയുടെ പരിശീലകൻ റേഡിയോ കാൽവിയയോട് പറഞ്ഞിട്ടുള്ളത്.

‘ ലയണൽ മെസ്സിക്ക് അടുത്ത വേൾഡ് കപ്പിലും കളിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.അദ്ദേഹം കളിക്കുകയാണെങ്കിൽ അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു കാര്യമായിരിക്കും.പക്ഷേ അടുത്ത വേൾഡ് കപ്പിൽ കളിക്കുക എന്നുള്ളത് പല കാര്യങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. മെസ്സി എന്താണ് ആഗ്രഹിക്കുന്നത്,അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി എങ്ങനെയാണ്, കളത്തിനകത്ത് അദ്ദേഹം സന്തോഷവാനാണോ എന്നതൊക്കെ ആശ്രയിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോവുക. ലയണൽ മെസ്സിക്ക് വേണ്ടി അർജന്റീനയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കും ‘ ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.

അടുത്തവർഷം നടക്കുന്ന കോപ്പ അമേരിക്കയിൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കും.അതിനുശേഷം ആയിരിക്കും മെസ്സി ഒരു ഫൈനൽ ഡിസിഷൻ എടുക്കുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.39ആം വയസ്സിൽ വേൾഡ് കപ്പ് കളിക്കുക എന്നുള്ളത് അസാധ്യമായ കാര്യമൊന്നുമല്ല.അതുകൊണ്ടുതന്നെ ആരാധകർക്ക് ഈ വിഷയത്തിൽ വലിയ പ്രതീക്ഷകൾ ഉണ്ട്.

Rate this post