കിടിലൻ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് വക ഓഫർ നൽകിയത് സത്യം തന്നെ, പക്ഷെ പ്രശ്നം ഇതാണ്..
ആരാധകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാനം കിക്ക്ഓഫ് കുറിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള വമ്പൻ ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിനെ കിരീടപ്രതീക്ഷയുമായാണ് ആരാധകർ കാണുന്നത്.
അടുത്ത സീസൺ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും കിടിലൻ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് ടീം ശക്തമാക്കുന്നത് ഓരോ ക്ലബ്ബിന്റെയും ഉത്തരവാദിത്വം കൂടിയാണ്. അങ്ങനെയൊരു താരവേട്ടക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ഇറങ്ങിയിട്ടുണ്ട്.
സീസണിലെ ആദ്യ വിദേശ താരമായി ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോയെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് മറ്റു വിദേശ താരങ്ങളുടെ സൈനിങ് ഉറപ്പാക്കുവാൻ വേണ്ടി വല വിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ശക്തമായ റിപ്പോർട്ടുകൾ പ്രകാരം ഡോമിനിക്കൻ റിപ്പബ്ലിക് താരമായ 25വയസുകാരൻ ഡോർണി റൊമേറോയേ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹമുണ്ട്.
ഇത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരത്തിന്റെ ക്ലബ്ബായ ബൊളീവിയൻ ലീഗിൽ കളിക്കുന്ന ആൽവേയ്സ് റെഡിക്ക് അയച്ച ഓഫർ ലെറ്റർ ലീക്കായത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഓഫർ ലെറ്റർ ലീക്കായത് മൈൻഡ് ചെയ്യാതെ മുന്നോട്ട് കരുക്കൾ നീക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഡോർണി റൊമേറോക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് സമർപ്പിച്ച ഓഫർ യാഥാർഥ്യമാണെന്നും എന്നാൽ ഇതുവരെയും താരവുമായി ഒരു സൈനിങ് നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി പ്രമുഖ ഇന്ത്യൻ സ്പോർട്സ് മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ അപ്ഡേറ്റ് നൽകി. ഓഫർ ലെറ്റർ ലീക്കായത് സംബന്ധിച്ച് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
KBFC offer is correct, but no signing till this evening https://t.co/5YUQgTGraz
— Marcus Mergulhao (@MarcusMergulhao) May 24, 2023
അതേസമയം ബൊളീവിയൻ ക്ലബ്ബുമായി കരാറിലുള്ള ഡോർണി റൊമേറോയേ സ്വന്തമാക്കാൻ റിപ്പോർട്ടുകൾ പ്രകാരം ട്രാൻസ്ഫർ ഫീയായി മാതൃക്ലബ് ആവശ്യപ്പെടുന്നത് 1.5 ലക്ഷം യുഎസ് ഡോളറാണ്, ഏകദേശം ഇന്ത്യൻ രൂപയിൽ 1.25 കോടി രൂപ. ഇത്രയും വലിയൊരു ട്രാൻസ്ഫർ തുക മുടക്കി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ സൈൻ ചെയ്യുമോയെന്നും കണ്ടറിയണം.