കഴിഞ്ഞ സീസണിൽ മോശം ഫോമിലൂടെ കടന്ന് പോയാ ചെൽസി ഇത്തവണ തങ്ങളുടെ പേര് ദോശം മാറ്റാനൊരുങ്ങുകയാണ്. പോച്ചറ്റിഞ്ഞോയ്ക്ക് കീഴിൽ മികച്ച ഒരു സ്ക്വാഡിനെ പടുത്തുയർത്തുകയാണ് ചെൽസിയിപ്പോൾ. ഒരു പ്രോപ്പർ സ്ട്രൈക്കറില്ലാ എന്നുള്ള ചെൽസിയുടെ തലവേദന മാറ്റുകയാണ് പോച്ചറ്റിഞ്ഞോ.
സെർബിയയുടെ യുവതാരം ദുസൻ വ്ലാഹോവിച്ചിനെയാണ് ചെൽസി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ലുക്കാക്കുവിനെ കൈമാറിയാണ് യുവന്റസിൽ നിന്നും വ്ലാഹോവിച്ചിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.നേരത്തെ ഇന്റർ മിലാനിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ലുക്കാകുവിനെ വിൽക്കാനാണ് മാതൃക്ലബ്ബായ ചെൽസി ശ്രമിക്കുന്നത്. താരത്തിന് സൗദിയിൽ നിന്നും ഓഫർ വന്നിരുന്നെങ്കിലും താരം അത് സ്വീകരിക്കാത്തതും ഇന്റർ മിലാനിൽ തുടരാൻ താല്പര്യം കാണിക്കാത്തതോടെയാണ് താരത്തിന് താല്പര്യമുള്ള യുവന്റസിന് തന്നെ താരത്തെ കൈമാറാൻ ചെൽസി ഒരുങ്ങുന്നത്.
കൂടാതെ ചെൽസിയ്ക്ക് യുവന്റസ് താരമായ വ്ലാഹോവിച്ചിനെയും സ്വന്തമാക്കാൻ താൽപര്യം ഉള്ളതാണ് ഈ ഡീലിന് വഴി തുറക്കുന്നത്. ലുക്കാക്കുവിനെ കൂടാതെ 40 മില്യണ്‍ കൂടി യുവന്റസിന് കൈ മാറും.അതേ സമയം, നിലവിൽ അല്ലെഗ്രിയുടെ ടാക്ടിക്സിൽ നിരാശനായ വ്ലാഹോവിച്ച് യുവന്റസ് വിടാൻ ഒരുങ്ങുമ്പോഴാണ് ചെൽസിയുടെ ഓഫർ താരത്തിന് മുന്നിലെത്തുന്നത് എന്നതിനാൽ ഈ ഡീൽ നടക്കാൻ എളുപ്പമാണ്. കൂടാതെ അല്ലെഗ്രിയ്ക്ക് ലുക്കാക്കുവിൽ താൽപര്യമുള്ളതും ഈ ഡീലിനെ കൂടുതൽ എളുപ്പമാക്കുന്നു.
Chelsea are now back in talks again with Juventus through intermediaries — swap deal between Romelu Lukaku & Dušan Vlahović has been discussed again 🔵
— Fabrizio Romano (@FabrizioRomano) July 31, 2023
Chelsea will discuss Vlahović internally as this option has been rejected in July. pic.twitter.com/1DuZPQYejU
2022 ൽ ഫ്ലോറന്റീനയിൽ നിന്ന് 81 മില്യൻ മുടക്കിയാണ് താരത്തെ യുവന്റസ് ടീമിലെത്തിച്ചത്. എന്നാൽ പരിശീലകൻ അല്ലെഗ്രിയുടെ ടാക്ടിക്സുകൾ താരത്തിന്റെ പ്രകടനത്തെ ബാധിക്കാ ൻ കാരണമായി.
Chelsea are open to the idea of a swap deal sending Romelu Lukaku to Juventus for Dušan Vlahović, per @DiMarzio 🔄 pic.twitter.com/d22agdZH6B
— B/R Football (@brfootball) July 31, 2023