ജുവെന്റസ്സിൽ ഡിബാലയ്ക്ക് പകരം അഗ്‌യൂറോ; അർജന്റീന പ്ലേയ് മേക്കറുടെ ജുവെന്റ്‌സ് യാത്ര അവസാനിച്ചോ?
ഇറ്റലിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജുവെന്റ്‌സ്സിന്റെ അർജന്റീന സൂപ്പർ താരമായ പൗലോ ഡിബാലയ്ക്ക് പകരം മറ്റൊരു അർജന്റീന സൂപ്പർ സ്‌ട്രൈക്കറായ സെർജിയോ അഗ്‌യൂറോയെ ഇറ്റലിയിലേക്ക് എത്തിക്കുവാൻ പദ്ധതികളുമായി ഇറ്റാലിയൻ വമ്പന്മാർ രംഗത്തെത്തിയിരിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസമായ സെർജിയോ അഗ്‌യൂറോ സിറ്റിയുമായി ഔദ്യോഗികാമായി വിട പറഞ്ഞതോടെ, താരത്തിന്റെ സേവനം ലഭ്യമാക്കുവാൻ തയ്യാറെടുക്കുകയാണ് യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ.
ലാ ഗസ്റ്റെറ്റെ ഡെല്ലോ സ്‌പോർട് റിപ്പോർട്ട് ചെയ്‌തത് പ്രകാരം പൗലോ ഡിബാല ക്ലബ്ബിൽ കരാർ പുതുക്കുന്നതിനായി കാത്തു നിൽക്കുകയാണ്. താരത്തിനായി 10 മില്യൺ യൂറോയുടെ കരാർ ക്ലബ്ബ് ഓഫർ ചെയ്‌തെങ്കിലും, ലാ ജോയ അത് സ്വീകരിച്ചിട്ടില്ല.
According to reports in Italy, Sergio #Aguero and Paulo #Dybala's destinies could be linked as the #ManchesterCity forward could join #Juventus to replace La Joya. https://t.co/92ItVAczbr #Juve #MCFC #Transfers #SerieA #Calcio pic.twitter.com/VJzDwXwiU3
— footballitalia (@footballitalia) April 1, 2021
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ജുവെന്റ്‌സിന് നികുതിയടക്കം 20 മില്യൺ യൂറോയുടെ ചിലവ് വഹിക്കേണ്ടി വെരും.
പക്ഷെ അഗ്‌യൂറോ ജുവെന്റ്‌സിന്റെ ഓഫർ സ്വീകരിക്കുകയാണെങ്കിൽ ക്ലബ്ബിന് വെറും 15 മില്യൺ യൂറോയുടെ ചിലവ് മാത്രമേ വഹിക്കേണ്ടി വരികയുള്ളൂ. ഇതിന്റെ കാരണം സീരി എയിലെ ഒരു നിയമമാണ്. ഈ നിയമപ്രകാരം സീരി എയിലെ ക്ലബ്ബ്ൾക്ക് വിദേശ താരങ്ങളെ 50% കിഴിവിൽ സൈൻ ചെയ്യാനുള്ള അധികാരം നൽകും.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരത്തിനായി ബാഴ്‌സലോണയും പി.എസ്.ജിയും രംഗത്തുണ്ട്. മറുവശത്ത് ഡിബാലയ്ക്ക് താൻ നല്ലൊരു കരാർ അർഹിക്കുണ്ടെന്നു തെളിയിക്കാൻ ഇനി ചുരുങ്ങിയ സമയം മാത്രമേയുള്ളൂ. ഇരു അർജന്റീന സ്‌ട്രൈക്കർമാരുടെയും ഭാവിയെന്താകും എന്ന് കാത്തിരുന്നു കാണാം.