❝ഇന്ത്യൻ ഫുട്ബോളിൽ , വമ്പൻ ഏറ്റെടുക്കലിന് തയ്യാറായി മാഞ്ചസ്റ്റർ യുണൈറ്റഡ്❞ |Manchester United

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ ഈസ്റ്റ് ബംഗാളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ചൊവ്വാഴ്ച മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിൽ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഗാംഗുലി പറയുന്നതനുസരിച്ച്, ‘റെഡ് ഡെവിൾസി’നും മറ്റു ചിലരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തമായ ചിത്രം പുറത്തുവരുമെന്നും പറഞ്ഞു.ഈസ്റ്റ് ബംഗാൾ ബംഗ്ലദേശ് ആസ്ഥാനമായുള്ള ബശുന്ധര ഗ്രൂപ്പുമായും സംസാരിച്ചിരുന്നുവെങ്കിലും അത് ഒരു കരാറിലേക്കും നയിച്ചില്ല.ഈ വിഷയത്തിൽ ആദ്യമായി മൗനം വെടിഞ്ഞ് ഗാംഗുലി ചൊവ്വാഴ്ച പറഞ്ഞു, “അതെ ഞങ്ങൾ അവരോടും മറ്റുള്ളവരോടും സംസാരിച്ചിട്ടുണ്ട്. ഏത് സ്ഥാപനം ആരായിരിക്കുമെന്ന് അറിയാൻ 10-12 ദിവസങ്ങൾ കൂടി എടുക്കും.

ഈസ്റ്റ് ബംഗാൾ ഫീൽഡിന് പുറത്തുള്ള പ്രശ്‌നങ്ങളുമായി മല്ലിടുകയാണ്, കമ്പനി കായികാവകാശം കൈമാറിയതിന് ശേഷം ശ്രീ സിമന്റ് ലിമിറ്റഡുമായുള്ള അവരുടെ ബന്ധം കഴിഞ്ഞ മാസം അവസാനിച്ചു.കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുമ്പ്, ഈസ്റ്റ് ബംഗാളും യുണൈറ്റഡുമായി സൗഹൃദ മത്സരം കളിക്കാൻ തയ്യാറായി വന്നിരുന്നു.2020ൽ ഈസ്റ്റ് ബംഗാളിനെതിരായ പ്രീ-സീസൺ സൗഹൃദ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പച്ചക്കൊടി കാണിച്ചിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഐക്കണിക് യുവഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു പ്രദർശന മത്സരത്തിനായുള്ള ചർച്ചകൾ നടന്നിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ യുണൈറ്റഡിൽ നിന്നുള്ള നാലംഗ പ്രതിനിധി സംഘം കൊല്കത്തയിൽ എത്തിയിരുന്നു.സംസ്ഥാന കായിക മന്ത്രി അരൂപ് ബിശ്വാസുമായി നബന്നയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫുട്ബോൾ ഡയറക്ടർ അലൻ ജോൺ ഡോസൺ, ക്ലബ്ബിന്റെ ടൂർസ് ആൻഡ് ഫ്രണ്ട്ലി ഡയറക്ടർ ക്രിസ്റ്റഫർ ലോറൻസ് കോമൻ, ഒഫീഷ്യൽസ് ഫിലിപ്പ് മാൽക്കം സ്മിത്ത്, മാത്യു ചാൾസ് ജോൺസ് എന്നിവർ നാലംഗ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

ആദ്യം ബെംഗളൂരു ആസ്ഥാനമായുള്ള ക്വെസ് കോർപ്പറുമായി ഈസ്റ്റ് ബംഗാളുമായി മൂന്നു വർഷത്തെ കരാർ ഉണ്ടായിരുന്നു എന്നാൽ രണ്ടു വർഷത്തിന് ശേഷം അവർ പിന്മാറിയതോടെ അവരുടെ ഐഎസ്എൽ പ്രവേശനത്തെ അപകടത്തിലാക്കി.ഒരു നിക്ഷേപകനെയും ആകർഷിക്കുന്നതിൽ അവർ പരാജയപ്പെട്ടപ്പോൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശ്രീ സിമന്റ് ലിമിറ്റഡുമായി ഒരു കരാറുമായി അവരെ രക്ഷിക്കാൻ എത്തി, അവർ ISL 2020-21 ലേക്ക് അവസാന നിമിഷം പ്രവേശനം നടത്തി.ഐ‌എസ്‌എല്ലിൽ പ്രവേശിക്കുന്നതിനായി സിമന്റ് കമ്പനി 76 ശതമാനം ഓഹരികൾ വാങ്ങി.

ഈസ്റ്റ് ബംഗാൾ ലിവർപൂൾ ഇതിഹാസം റോബി ഫൗളറെ പരിശീലകനായി നിയമിച്ചു. എന്നാൽ മോശം ആസൂത്രണവും തയ്യാറെടുപ്പിന്റെ അഭാവവും കാരണം അവർ തങ്ങളുടെ കന്നി ഐഎസ്‌എൽ സീസണിൽ ഒമ്പത് തോൽവികളും എട്ട് സമനിലകളും മൂന്ന് വിജയങ്ങളുമായി ഒമ്പതാം സ്ഥാനത്തെത്തി.മമത ബാനർജിയുടെ നിർദ്ദേശപ്രകാരം ഒരിക്കൽ കൂടി, കഴിഞ്ഞ ഐഎസ്എൽ എഡിഷനിൽ തുടരാൻ ശ്രീ സിമന്റ് സമ്മതിച്ചിരുന്നു, അവിടെ 20 മത്സരങ്ങളിൽ നിന്ന് 11 തോൽവികളും എട്ട് സമനിലകളും ഉൾപ്പെടെ ഒരു ജയം മാത്രം നേടി പട്ടികയിൽ അവസാന സ്ഥാനത്തെത്തി.കഴിഞ്ഞ മാസം ശ്രീ സിമന്റ് ലിമിറ്റഡ് കായികാവകാശം കൈമാറിയതിനെ തുടർന്ന് അവരുടെ അസോസിയേഷൻ അവസാനിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമ അബ്രാം ഗ്ലേസർ ഐപിഎല്ലിൽ ടീമിനെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു . എന്നാൽ രാജ്യത്തെ ജനപ്രിയ ടി20 ലീഗ് ടീമിനെ വാങ്ങാൻ ഗ്ലേസർ കുടുംബത്തിന് കഴിഞ്ഞില്ല. സമ്പന്നനായ വ്യവസായി അബ്രാം ഗ്ലേസർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഐഎസ്എല്ലിന്റെ ജനപ്രീതിയും പതുക്കെ ഉയരുകയാണ്. മുംബൈ സിറ്റി എഫ്‌സിയുമായി മാഞ്ചസ്റ്റർ സിറ്റി ഇതിനകം ബൂട്ടുകെട്ടിക്കഴിഞ്ഞു. ഇംഗ്ലീഷ് ക്ലബ്ബ് ഇന്ത്യയിലെ മറ്റ് ക്ലബ്ബുകളിൽ പോലും നിക്ഷേപം നടത്തുന്നുണ്ട്. ഒറീസ എഫ്‌സിയിൽ വാറ്റ്‌ഫോർഡ് നിക്ഷേപം നടത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനപ്രീതി ഇന്ത്യയിൽ ഉയർന്നു വരികയാണ് . ആ വിപണി പിടിച്ചെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിൽ നിക്ഷേപിക്കാം. ഈ ബന്ധം ശക്തിപ്പെടുത്താൻ സൗരവ് ഗാംഗുലിക്ക് കഴിയും.

Rate this post