ആരാധകർക്ക് ഷോക്കിംഗ് ന്യൂസ് നൽകാൻ ഒരുങ്ങി ഈഡൻ ഹസാർഡ്, ക്ലബ്ബ് ഫുട്ബോളിൽ നിന്നും സൂപ്പർ താരം  വിടവാങ്ങുന്നു.

ഫുട്ബോൾ കളത്തോട് പൂർണ്ണമായും വിടപറയാൻ ഒരുങ്ങി ബെൽജിയം താരം എയ്ഡൻ ഹസാർഡ്. 2022 ലോകകപ്പിൽ ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മാത്രമല്ല ക്ലബ് ഫുട്ബോളിൽ നിന്നും താരം വിരമിക്കാൻ ഒരുങ്ങുകയാണ്.

ഈ വർഷം റയൽ മാഡ്രിഡുമായി വേർപിരിഞ്ഞ താരത്തിന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സല്ലെ, ഒജിസി നൈസ്, ലില്ലേ തുടങ്ങിയ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. എന്നാൽ ഈ ഓഫറുകൾ എല്ലാം താരം പൂർണമായും അവഗണിക്കുകയായിരുന്നു. ക്ലബ് ഫുട്ബോളിൽ നിന്നും വിരമിച്ച് പൂർണ്ണമായും കളിക്കളത്തോട് വിട പറയാൻ താരം തീരുമാനിച്ചതോടെയാണ് തനിക്ക് വന്ന ഓഫറുകൾ എല്ലാം താരം നിരസിച്ചത്. എന്നാൽ തന്റെ വിരമിക്കൽ ഹസാർഡ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ താരത്തെ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറ്റി വീണ്ടും കളിക്കാനായി സുഹൃത്തുക്കൾ പ്രചോദനം നൽകുന്നുണ്ട്.

ഫ്രഞ്ച് ക്ലബ്ബ് ലില്ലെ യിലൂടെ വളർന്നുവന്ന താരത്തിന് മുന്നിൽ ഇപ്പോഴും ലില്ലെയുടെ ഓഫർ ഉണ്ട്. എന്നാൽ ഈ ഓഫർ പോലും താരം അവഗണിക്കുകയായിരുന്നു.2019ൽ വലിയ പ്രതീക്ഷകളോടെ പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിൽ നിന്നും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തിയ താരത്തിന് ചെൽസിലെ തന്റെ മികവ് റയലിൽ പുറത്തെടുക്കാൻ ആയില്ല.

പരിക്കും മോശം ഫോമും കാരണം താരത്തിന് പലപ്പോഴായും ആദ്യ ഇലവനിൽ അവസരം പോലും ലഭിച്ചിരുന്നില്ല. ഇതോടെ ഈ വർഷം ക്ലബ്ബും താരവും പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കുകയായിരുന്നു.കേവലം 32 വയസ്സ് മാത്രം പ്രായമുള്ള ഹസാർഡ് ഈ പ്രായത്തിൽ കളിക്കളത്തോട് വിടപറയാനുള്ള നീക്കത്തെ ആരാധകർ നിരാശയോടെയാണ് നോക്കിക്കാണുന്നത്.

1.2/5 - (25 votes)