ദുരന്തപൂർണ്ണം ഈഡൻ ഹസാർഡ്; റയൽ മാഡ്രിഡ് കരാർ ടെർമിനേറ്റ് ചെയ്യുന്നു, ഇബ്രാഹിമോവിച്ചിന് ഇന്ന് യാത്രയയപ്പ്
അൽപ്പം വർഷങ്ങൾക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി റയൽ മാഡ്രിഡ് കൊണ്ടുവന്ന താരമായിരുന്നു ബെൽജിയം ഇന്റർനാഷണൽ താരമായ ഈഡൻ ഹസാർഡ്. അന്ന് ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി ഹസാർഡ് പ്രീമിയർ ലീഗിൽ മിന്നിത്തിളങ്ങിയിരുന്ന കാലമായിരുന്നു അത്.
എന്നാൽ റയൽ മാഡ്രിഡിലെത്തിയ ഹസാർഡിന് പരിക്കും മറ്റും കാരണങ്ങളാൽ നിരവധി തവണ പുറത്തിരിക്കേണ്ടി വന്നു, ഹീറോയിൽ നിന്നും സീറോ ആയി മാറിയ ഈഡൻ ഹസാർഡ് റയൽ മാഡ്രിഡ്നൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള പല വമ്പൻ നേട്ടങ്ങളും കൈവരിച്ചു. ഒടുവിൽ ഇതാണ് റയൽ മാഡ്രിഡുമായി പിരിയാൻ പരസ്പരം തീരുമാനിച്ചിരിക്കുകയാണ് ഈഡൻ ഹസാർഡ്.
Eden Hazard moved to Real Madrid in 2019 for a then-$236M fee 💸
— B/R Football (@brfootball) June 3, 2023
▫️ Games: 76
▫️ Goals: 7
▫️ Assists: 12
▫️ Trophies: 8
▫️ Games missed due to injury: 78 pic.twitter.com/8lHs2I70Cr
2023 വരെ കരാർ ഉണ്ടായിരുന്നുവെങ്കിലും ഹസാർഡിനെ ടീമിൽ നിന്ന് ഒഴിവാക്കാനാണ് റയൽ മാഡ്രിഡ് തീരുമാനിച്ചത്. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിലൂടെ വളർന്ന ഹസാർഡ് ഫ്രഞ്ച് ലീഗിൽ കിടിലൻ പ്രകടനം നടത്തിയതിന് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ജേഴ്സിയിൽ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നത്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിയും താരത്തിന്റെ കാര്യത്തിൽ വേണ്ടയത്ര ശ്രദ്ധ കൊടുക്കാത്തത് റയലിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കുന്നതിന് കാരണമായി.
🚨 Zlatan Ibrahimović leaves AC Milan. The club have planned for farewell on Sunday at San Siro as contract expires and will NOT be extended. #ACMilan
— Fabrizio Romano (@FabrizioRomano) June 3, 2023
Ibra will turn 42 in October; he will make a decision on his future in the next days. pic.twitter.com/1NEfmRhZ65
ലോകഫുട്ബോളിലെ മറ്റൊരു സൂപ്പർ താരമായ സ്വീഡിഷ് ഇന്റർനാഷണൽ സ്ലാട്ടൻ ഇബ്രാഹിമൊവിച് ഇന്ന് സാൻസിറോ സ്റ്റേഡിയത്തിൽ നടക്കുന്ന എസി മിലാന്റെ മത്സരത്തോടെ ക്ലബ്ബിനോട് വിട പറയുകയാണ്. കരാർ അവസാനിക്കുന്നതിനാൽ ഫ്രീ ഏജന്റായി ക്ലബ് വിടാനൊരുങ്ങുന്ന 41-കാരനായ ഇബ്രാഹിമോവിചിനു ഇന്ന് ഹോം സ്റ്റേഡിയത്തിൽ മികച്ച ഫെയർവെൽ ഒരുക്കാൻ എസി മിലാൻ തയ്യാറാകുകയാണ്.
🚨 Official: Eden Hazard leaves Real Madrid! Contract terminated by mutual agreement.
— Fabrizio Romano (@FabrizioRomano) June 3, 2023
“Real Madrid C. F. and Eden Hazard have reached an agreement by which the player is disassociated from the club as of June 30, 2023”, club announces. #Hazard pic.twitter.com/0moZaBUQzK
എസി മിലാനെ ഇറ്റലിയുടെ രാജാക്കന്മാരായി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇബ്രാഹിമോവിച്ച് വർഷങ്ങൾക്ക് ശേഷമാണ് ഇറ്റാലിയൻ ലീഗ് കിരീടം മിലാനിലെത്തിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇത്തവണ സെമിഫൈനൽ മത്സരം വരെ പോരാടാനും എസി മിലാനായി.