ഈ വർഷത്തെ ബാലൺ ഡി ഓറിനുള്ള നോമിനികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫിഫ ബസ്റ്റ് അവാർഡിനുള്ള താരങ്ങളുടെ പട്ടിക പുറത്തിരിക്കുകയാണ്.ബാലൺ ഡി ഓർ പുരസ്കാരത്തിലെന്നപോലെ ഫിഫ അവാർഡിലും ബ്രസീലിയൻ താരങ്ങളുടെ സാന്നിധ്യം കുറവായിരിരുന്നു.ബാലൺ ഡി ഓറിനുള്ള 30 മത്സരാർത്ഥികളിൽ ബ്രസീലിയൻ പ്രതിനിധി വിനീഷ്യസ് ജൂനിയർ മാത്രമാണ്.
എഡേഴ്സൺ മികച്ച ഗോൾകീപ്പർക്കുള്ള മികച്ച പുരസ്കാരത്തിനുള്ള പരിഗണനയിലാണ്. പക്ഷെ ഫിഫ അവാർഡ്‌സിൽ മികച്ച കളിക്കാരുടെ വിഭാഗത്തിൽ ബ്രസീലിയൻ താരങ്ങൾ ഇല്ല.ഓർഗനൈസിംഗ് ബോഡി വിശദീകരിച്ചതുപോലെ ഈ അവാർഡിനായി ഉൾപ്പെടുത്തിയിരിക്കുന്ന കാലയളവ് ഡിസംബർ 19, 2022 മുതൽ ഓഗസ്റ്റ് 20, 2023 വരെയാണ്.ട്രെബിൾ (പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്) നേടിയ മാഞ്ചസ്റ്റർ സിറ്റി കീപ്പറായ എഡേഴ്സണെ മികച്ച പ്രകടനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഇതുവരെയും ഫിഫ ബെസ്റ്റിൽ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തിൽ ബ്രസീലിന് ഇപ്പോഴും ഒരു ജേതാവില്ല. ഇതുവരെ, ക്രിസ്റ്റ്യാനോ റൊണാൾഡോ (2016, 2017), ലൂക്കാ മോഡ്രിച്ച് (2018), ലയണൽ മെസ്സി (2019, 2022), റോബർട്ട് ലെവൻഡോവ്‌സ്‌കി (2020, 2021) എന്നിവർക്കാണ് ഈ അംഗീകാരം ലഭിച്ചത്. യാസിൻ ബൗനൂ തിബോട്ട് കോർട്ടോയിസ്, എഡേഴ്സൺ, ആന്ദ്രേ ഒനാന, മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗൻ എന്നിവരാണ് 2023 ലെ മികച്ച ഗോൾകീപ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടവർ.
#TheBest FIFA Men's Goalkeeper Nominees! 🏆🧤
— FIFA World Cup (@FIFAWorldCup) September 14, 2023
🇲🇦 Yassine Bounou
🇧🇪 Thibaut Courtois
🇧🇷 Ederson
🇨🇲 Andre Onana
🇩🇪 Marc-Andre ter Stegen
ജൂലിയൻ അൽവാരസ് (അർജന്റീന); മാർസെലോ ബ്രോസോവിച്ച് (ക്രൊയേഷ്യ); കെവിൻ ഡി ബ്രൂയിൻ (ബെൽജിയം); İlkay Gündoğan (ജർമ്മനി); എർലിംഗ് ഹാലാൻഡ് (നോർവേ); റോഡ്രിഗോ (റോഡ്രി) ഹെർണാണ്ടസ് കാസ്കാന്റേ (സ്പെയിൻ); ഖ്വിച ക്വരാറ്റ്സ്ഖേലിയ (ജോർജിയ); കൈലിയൻ എംബാപ്പെ (ഫ്രാൻസ്); ലയണൽ മെസ്സി (അർജന്റീന); വിക്ടർ ഒസിംഹെൻ (നൈജീരിയ); ഡെക്ലാൻ റൈസ് (ഇംഗ്ലണ്ട്); ബെർണാഡോ സിൽവ (പോർച്ചുഗൽ).
#TheBest FIFA Men's Player Nominees! 🏆🎉
— FIFA World Cup (@FIFAWorldCup) September 14, 2023
🇦🇷 Julian Alvarez
🇭🇷 Marcelo Brozovic
🇧🇪 Kevin De Bruyne
🇩🇪 Ilkay Gundogan
🇳🇴 Erling Haaland
🇪🇸 Rodri
🇬🇪 Khvicha Kvaratskhelia
🇫🇷 Kylian Mbappe
🇦🇷 Lionel Messi
🇳🇬 Victor Osimhen
🏴 Declan Rice
🇵🇹 Bernardo Silva