അർജന്റീനക്കെതിരെ കളിക്കാൻ ബ്രസീലിന്റെ സൂപ്പർ താരമില്ല, പരിക്കുകാരണം ടീമിൽ നിന്നും പിൻവാങ്ങി |Brazil

കഴിഞ്ഞദിവസം പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരത്തിൽ ചെൽസിയെ അവരുടെ തട്ടകത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചിരുന്നു. ഇരു ടീമുകൾ നാലു ഗോളുകൾ വീതം നേടിയാണ് സമനില പാലിച്ചത്. ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരത്തിന് പരിക്ക് പറ്റി ടീമിൽ നിന്നും പിൻവാങ്ങിയിരിക്കുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിൽ കീപ്പർ എഡഴ്സനാണ് പരിക്കു കാരണം ബ്രസീൽ ടീമിൽ നിന്നും പിൻവാങ്ങിയത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിന് ഈ ആഴ്ചയിൽ രണ്ടു മത്സരങ്ങളാണുള്ളത്. കൊളംബിയക്കെതിരെയും അർജന്റീനക്കെതിരെയും ഏറ്റുമുട്ടുന്ന ബ്രസീൽ ടീമിൽ നിന്നും എഡെഴ്സൻ പുറത്തായതോടെ അലിസൻ ബെക്കറിന് ആദ്യ ഗോൾകീപ്പറായി നറുക്കു വീഴും. നിലവിലെ ബ്രസീലിയൻ ടീമിന്റെ സ്ഥിരസ്ഥാനമുള്ള ആദ്യ ഗോൾകീപ്പറായിരുന്നു എഡെഴ്സൻ.എഡേഴ്സണ് പകരക്കാരനായി ബെന്റോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,

കാനറികളുടെ സൂപ്പർതാരം നെയ്മറിനുപിന്നാലെ എഡെഴ്സന്റെ പരിക്കും ബ്രസീലിന് കനത്ത തിരിച്ചടിയാണ്. എങ്കിലും ഒരുപറ്റം യുവതാരങ്ങളുമായാണ് കൊളംബിയക്കെതിരെയും അർജന്റീനക്കെതിരെയും ബ്രസീൽ കളിക്കാനിറങ്ങുന്നത്, ഈയടുത്തകാലത്ത് മികച്ച രീതിയിൽ കളിക്കാൻ കഴിയാത്ത ബ്രസീലിന് യുവതാരങ്ങളുടെ കീഴിൽ മികച്ചൊരു ടീമിനെ പടുത്തുയർത്താൻ കഴിഞ്ഞാൽ അടുത്ത കോപ്പഅമേരിക കിരീടം രാജ്യത്തിലേക്ക് വീണ്ടും തിരിച്ചെത്തിക്കാൻ കഴിയും.

ഈ വരുന്ന വെള്ളിയാഴ്ച പുലർച്ചെ 5 30നാണ് ബ്രസീൽ- കൊളംബിയ മത്സരം.അടുത്ത ബുധനാഴ്ചയാണ് ഏവരും കാത്തിരിക്കുന്ന ക്ലാസിക് പോരാട്ടം.മറക്കാനയിൽ ബ്രസീൽ അർജന്റീനയെ ഏറ്റുമുട്ടുന്നത് ഇന്ത്യൻ സമയം രാവിലെ 6 മണിക്കാണ്. ഇന്റർനാഷണൽ ഡ്യൂട്ടിക്ക് ശേഷമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ മത്സരം ലിവർപൂളിനെതിരെയാണ്, ആ മത്സരത്തിലും എഡേഴ്സിൽ കളിക്കാൻ കഴിഞ്ഞേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

5/5 - (1 vote)