എഡ്വേർഡോ കാമവിംഗ : ❝റയൽ മാഡ്രിഡ് മിഡ്ഫീൽഡിൽ സ്ഥാനമുറപ്പിക്കാനെത്തുന്ന സ്പെഷ്യൽ ടാലന്റ്❞| Eduardo Camavinga |Real Madrid
19 വയസ്സ് മാത്രമുള്ള റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗ ഈ സീസണിൽ നേടിയ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. റയൽ മാഡ്രിഡിൽ തനിക്കൊരു നീണ്ട കരിയർ ഉണ്ടെന്ന് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഫ്രഞ്ച് താരം കാണിച്ചു തരുകയും ചെയ്തു.
സാന്റിയാഗോ ബെർണാബുവിൽ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ലോസ് ബ്ലാങ്കോസിന്റെ ‘തിരിച്ചുവരവിൽ’ ഫ്രഞ്ച് മിഡ്ഫീൽഡർ വീണ്ടും നിർണായകമായി.മത്സരം തോൽവിയിൽ അവസാനിച്ചതിനാൽ അത് അക്ഷരാർത്ഥത്തിൽ ഒരു തിരിച്ചുവരവ് ആയിരുന്നില്ല, പക്ഷേ സെമിഫൈനലിലെത്തുക എന്ന അവരുടെ പ്രധാന ലക്ഷ്യം നേടുന്നതിന് റയലിന് സാധിച്ചു.പി.എസ്.ജി.ക്കെതിരായ മത്സരത്തിലെന്നപോലെ ഒരിക്കൽക്കൂടി റയൽ മാഡ്രിഡ് മിഡിഫീൽഡിൽ കാമവിംഗ തന്റെ സാനിധ്യം അറിയിച്ചു.
പാരീസിനെതിരെ 57-ാം മിനിറ്റിൽ ടോണി ക്രൂസിന് പകരക്കാരനായാണ് താരം എത്തിയത്. ഒരു ഗോളിന്റെ ലീഡിൽ കൈലിയൻ എംബാപ്പെ എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂ പിച്ചിൽ അനായാസമായി കളിക്കുകയായിരുന്നു. കാമവിംഗയുടെ വരവ് ഫെഡറിക്കോ വാൽവെർഡെയെ കൂടുതൽ ശക്തമാക്കാനും ലൂക്കാ മോഡ്രിച്ചിന് കൂടുതൽ ഇടം നൽകുകയും ചെയ്തു. അതിനു ശേഷം വെറും 15 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടിയ കരീം ബെൻസേമയുടെ മിന്നുന്ന പ്രകടനമാണ് റയൽ മാഡ്രിഡിനെ തിരിച്ചുവരവിലേക്ക് നയിച്ചത്.
ചെൽസിയുമായുള്ള ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലും സ്ഥിതി സമാനമായിരുന്നു. റയൽ മാഡ്രിഡ് 2-0ന് പിന്നിലായപ്പോൾ ക്രൂസിന് പകരക്കാരനായി വീണ്ടും കാമവിംഗ റയൽ നിരയിലെത്തി .പരമാവധി സമ്മർദമുള്ള ഈ അവശതയിൽ മിഡ്ഫീൽഡിൽ മോഡ്രിച്ചിനും വാൽവെർഡെയ്ക്കും പൂരകമായി കാമവിംഗയുടെ സാന്നിധ്യം പ്രത്യക്ഷപ്പെട്ടു. ചെൽസി കളിക്കാരുടെ കടുത്ത സമ്മർദത്തിനിടയിലും പന്ത് തിരിച്ചുപിടിക്കാനും ആത്മവിശ്വാസത്തോടെ കളിക്കാനും റയൽ മാഡ്രിഡിനെ അദ്ദേഹത്തിന്റെ ഇടതുകാലിന്റെ ഗുണനിലവാരം അനുവദിച്ചു.ഫ്രഞ്ച് താരം വിനീഷ്യസ് ജൂനിയറിന് നൽകിയ പാസിൽ മാഡ്രിഡിന്റെ രണ്ടാം ഗോളിലേക്ക് നയിച്ചു.
Super clase @Camavinga
— Eduardo Camavinga Fans (@CamavingaFans) April 13, 2022
Make for @Matolisso pic.twitter.com/D03Ei6OOdY
പിഎസ്‌ജിക്കെതിരെ സംഭവിച്ചതുപോലെ, മുൻ റെന്നസ് കളിക്കാരന്റെ വരവോടെ റയലിന് കൂടുതൽ മുന്നേറാൻ അവസരം ലഭിച്ചു. ഒരു ആധുനിക മിഡ്ഫീൽഡർക്ക് വേണ്ട എല്ലാ കഴിവും ഫ്രഞ്ച് താരത്തിൽ നമുക്ക് കാണാൻ സാധിക്കും.സമീപ കാലത്ത് കണ്ടതിൽ വെച്ച്ഏറ്റവും പക്വതയുള്ള കൗമാര താരമായ കാമവിംഗ സമ്മർദത്തിന് അടിമപ്പെടാതെ കളിക്കാൻ കഴിയുന്ന താരം കൂടിയാണ്.ഡീപ്പായി ഒരു പ്ലേമേക്കരുടെ റോളിൽ കളിക്കുന്ന താരം ബോക്സ്-ടു-ബോക്സ്, ഡിഫെൻസിവ് മിഡ്ഫീൽഡ് അല്ലെങ്കിൽ സെൻട്രൽ മിഡ്‌ഫീൽഡ് റോളും ചെയ്യാനുള്ള കഴിവുണ്ട്.അംഗോളയിൽ അഭയാർഥിക്യാമ്പിലാണ് കാമവിംഗ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ഫ്രാൻസിലേക്ക് മാറി. 2009 ൽ പ്രാദേശിക ക്ലബായ ഡ്രാപ്പിയോ-ഫൗഗ്ഗേർസ് ഫുട്ബോൾ ജീവീതം ആരംഭിക്കുനന്ത്.2013 ൽ സ്റ്റേഡ് റെന്നായ്സ് ചേർന്ന് നാല് വർഷം വരുടെ യൂത്ത് സിസ്റ്റത്തിനൊപ്പം തുടർന്നു.
2018 ൽ 16 വർഷവും ഒരു മാസവും പ്രായമുള്ളപ്പോൾ അവരുടെ സീനിയർ ടീമിൽ ഇടം നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 2019 ഏപ്രിലിൽ 16 വയസും 4 മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ റെന്നസിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം കാമവിംഗ തിരിഞ്ഞുനോക്കിയിട്ടില്ല. റെന്നസിനായി 82 മത്സരങ്ങളിൽ പങ്കെടുത്ത കാമവിംഗ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. നാല് ചാമ്പ്യൻസ് ലീഗും ,നാല് യൂറോപ്പ ലീഗ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.
വളരെ ചുരുക്കം കാണുന്ന സ്പെഷ്യൽ ടാലന്റ് എന്നാണ് കൗമാര താരത്തെ ഫുട്ബോൾ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ആകർഷകമായി കളിക്കുനന കൗമാര താരങ്ങളിൽ ഒരാളായ 19 കാരൻ വിവരിക്കാൻ പ്രയാസമുള്ള ഒരു കളിക്കാരനാണ്. ഒരു മിഡ്ഫീൽഡറിൽ നിന്ന് നിങ്ങൾ എന്തെല്ലാം പ്രതീക്ഷിക്കുന്നു അതെല്ലാം കാമവിംഗയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു.
ശാരീരികമായ മികവും , വേഗതയുള്ള കാലുകളും, ബുദ്ധിയും , സ്കില്ലും എല്ലാം ഒരുമിച്ചു ചേർന്ന താരമാണ്.പ്രതിരോധ മിഡ്ഫീൽഡിൽ മികവ് പുലർത്തുന്ന കാമവിംഗ മികച്ച ടാക്കിളുകളിൽ ചെയ്യുന്നതിൽ വിദഗ്ധനാണ്. മികച്ച പാസ്സറും കൂടിയായ താരം മുന്നേറ്റ നിരയിലേക്കും വിങ്ങുകളിലേക്കും യദേഷ്ടം പന്തെത്തിക്കുന്നതിൽ മിടുക്കനാണ്. കളിക്കളത്തിൽ തന്റെ ഫിസിക് നന്നായി ഉപയോഗിക്കുന്ന താരം ലോങ്ങ് പാസ്സുകളെക്കാൾ ഷോർട് പാസുകൾ കളിക്കാൻ താൽപര്യപ്പെടുന്ന താരമാണ്.