എംബാപ്പെ, ഡി ലിറ്റ് ,ജോവോ ഫെലിക്സ്, ഹാലാൻഡ്, പെഡ്രി ….കാമവിംഗ? |Eduardo Camavinga

എംബാപ്പെ, ഡി ലിറ്റ് ,ജോവോ ഫെലിക്സ്,ഹാലാൻഡ്, പെഡ്രി ….കാമവിംഗ? 2022-ലെ ഗോൾഡൻ ബോയ്‌ക്കായുള്ള മത്സരത്തിൽ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ മുന്നിലാണ്. യൂറോപ്യൻ ഫുട്‌ബോളിലെ 21 വയസ്സിൽ താഴെയുള്ള മികച്ച കളിക്കാരന് നൽകുന്ന അവാർഡാണ് ഗോൾഡൻ ബോയ്.

ജൂണിൽ ടുട്ടോസ്‌പോർട്ട് ആദ്യത്തെ 100 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം 20 കളിക്കാരെ വീതം പട്ടിക ക്രമേണ കുറയ്ക്കും. തുടർന്ന് 40 രാജ്യാന്തര സ്‌പോർട്‌സ് ജേണലിസ്റ്റുകളുടെ വോട്ടെടുപ്പ് ആയിരിക്കും വിജയിയെ നിശ്ചയിക്കുക. നിലവിലെ കണക്കനുസരിച്ച് കാമവിംഗ ലീഡ് ചെയ്യുന്ന പട്ടികയിൽ 60 പേർ അവശേഷിക്കുന്നു.പുതിയ വോട്ടെടുപ്പ് ആരംഭിച്ചയുടൻ, ആദ്യ 24 മണിക്കൂറിനുള്ളിൽ 40% വോട്ടുകൾ യുവ റയൽ മാഡ്രിഡ് കളിക്കാരന് ലഭിച്ചു, ക്ലബ്ബിന്റെ ആദ്യത്തെ ഗോൾഡൻ ബോയ് ആകാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് താരം.

2003-ൽ റാഫേൽ വാൻ ഡെർ വാർട്ട് ആദ്യ പതിപ്പ് നേടി, തുടർന്ന് മെസ്സി, സെസ്‌ക്, അഗ്യൂറോ, പോൾ പോഗ്ബ തുടങ്ങിയ താരങ്ങൾ ഗോൾഡൻ ബോയ് അവാർഡ് നേടി. Matthijs de Ligt വിജയിച്ച 2018 പതിപ്പിൽ ഇന്റർനെറ്റ് വോട്ടർമാരിൽ ഏറ്റവും ജനപ്രീതി നേടിയത് ജസ്റ്റിൻ ക്ലൂയിവർട്ടായിരുന്നു.അടുത്ത വർഷം ജോവോ ഫെലിക്‌സ് വിജയിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടിയത് Guendouzi ആയിരുന്നു.2020 ൽ എർലിംഗ് ഹാലാൻഡ് വിജയിച്ചപ്പോൾ അൻസു ഫാത്തി പൊതുജനങ്ങളുടെ വോട്ടുകളിൽ ഒന്നാമതെത്തി, കഴിഞ്ഞ വർഷം പെഡ്രി പത്രപ്രവർത്തകരുടെ വോട്ട് നേടിയപ്പോൾ കരീം അദേമി മറ്റാരെക്കാളും കൂടുതൽ വോട്ടുകൾ നേടി. കഴിഞ്ഞ നാല് വർഷമായി ഇങ്ങനെയാണ് നടക്കുന്നത്.

ഒരു റയൽ മാഡ്രിഡ് ഫുട്ബോൾ താരത്തിനും ഗോൾഡൻ ബോയ് പോഡിയത്തിൽ കയറാൻ പോലും കഴിഞ്ഞിട്ടില്ല. 2012-ൽ ഇസ്കോ അവാർഡ് നേടിയപ്പോഴും അവൻ ഒരു മലാഗ കളിക്കാരനായിരുന്നു; ‘ഓൺലൈൻ എഡിഷനിൽ’ 2018-ൽ മൂന്നാം സ്ഥാനത്തായിരുന്ന വിനീഷ്യസ് അവസാന വോട്ടിൽ അഞ്ചാമനായി. സമീപകാല സീസണുകളിലെ മറ്റൊരു സ്ഥിരാംഗമായ റോഡ്രിഗോയ്ക്ക് ഒരിക്കലും ആദ്യ 5-ൽ ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല.ബയേർ ലെവർകുസന്റെ ഇക്വഡോറിയൻ സെന്റർ ബാക്ക് പിയറോ ഹിൻകാപിയെ ഗവി, ബെല്ലിംഗ്ഹാം, ബയേൺ മ്യൂണിക്കിന്റെ ജമാൽ മുസിയാല എന്നിവരാണ് , കാമവിംഗയുടെ പ്രധാന എതിരാളികൾ.

ഈ വർഷം ഫ്രഞ്ച് താരം ചാമ്പ്യൻസ് ലീഗ്, ലാലിഗ, യൂറോപ്യൻ, സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവ ആൻസലോട്ടിയുടെ കീഴിൽ നേടി.മാഡ്രിഡിന്റെ വിജയങ്ങളിൽ അദ്ദേഹത്തിന്റെ പങ്കും വർദ്ധിച്ചുവരുന്ന പ്രാധാന്യവും,പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ, മാഞ്ചസ്റ്റർ സിറ്റിക്കെതിരായ സെമിഫൈനലിൽ പ്രകടനവും. ഇതെല്ലാം കാമവിംഗയെ റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾഡൻ ബോയ് ആക്കാം.