
ഗോൾവല നിറയെ ഗോളുകൾ വാങ്ങിക്കൂട്ടി എമി മാർട്ടിനസും ആലിസണും, ആരാധകർക്ക് കടുത്ത നിരാശ
അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർക്കിടയിൽ പലപ്പോഴും വാഗ്വാദം നടക്കുന്ന ഒരു മേഖലയാണ് അവരുടെ ഗോൾകീപ്പിംഗ് മേഖല.അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസാണോ അതോ ബ്രസീലിന്റെ ഗോൾകീപ്പറായ ആലിസൺ ബക്കറാണോ മികച്ചത് എന്നുള്ള തർക്കം പലപ്പോഴും ആരാധകർക്കിടയിൽ നടക്കാറുണ്ട്.കഴിഞ്ഞ വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ നേടിയതോടുകൂടി എമിയെ വെല്ലാനാളില്ല എന്നാണ് അർജന്റീന ആരാധകരുടെ പക്ഷം.
ഈ രണ്ട് ഗോൾകീപ്പർമാരുടെയും ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്.എന്തെന്നാൽ ഈ രണ്ടു ഗോൾ കീപ്പർമാരും ഗോൾ വല നിറയെ ഗോൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിലാണ് എമി മാർട്ടിനസും ആലിസൺ ബക്കറും ഗോളുകൾ വാങ്ങിക്കൂട്ടിയത്.എമി മാർട്ടിനസ് 4 ഗോളുകളാണ് വഴങ്ങിയതെങ്കിൽ മൂന്ന് ഗോളുകളാണ് ആലിസൺ വഴങ്ങിയിട്ടുള്ളത്.

ഒരല്പം മുമ്പ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് എമിലിയാനോ മാർട്ടിനസിന്റെ ആസ്റ്റൻ വില്ല ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ എമിക്ക് 3 ഗോളുകൾ വഴങ്ങേണ്ടി വരികയായിരുന്നു.മാഡിസൺ,കെലെഷി,ടിട്ടെ,ഡെന്നിസ് എന്നിവരാണ് ലെസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്.വില്ലക്ക് വേണ്ടി വാറ്റ്കിൻസ് ഒരു ഗോൾ നേടിയപ്പോൾ ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.
അതേസമയം മറുഭാഗത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വോൾവ്സിനോട് പരാജയപ്പെട്ടത്.ആദ്യ പകുതിയിൽ തന്നെ രണ്ടു ആലിസണ് വഴങ്ങേണ്ടി വന്നിരുന്നു.ഡോസൺ,നെവസ് എന്നിവരുടെ ഗോളുകൾക്ക് പുറമേ മാറ്റിപ്പ് ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇപ്പോൾ ലിവർപൂളിന് കഴിഞ്ഞിട്ടില്ല.

നിലവിൽ എമിലിയാനോ മാർട്ടിനസിന്റെ ആസ്റ്റൻ വില്ല പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.ലിവർപൂൾ തൊട്ടുമുന്നിൽ പത്താം സ്ഥാനത്താണ് ഉള്ളത്.ഏതായാലും ആരാധകരുടെ പ്രിയപ്പെട്ട ഗോൾകീപ്പർമാർ രണ്ടുപേരും ഗോളുകൾ വാങ്ങിക്കൂട്ടിയത് സോഷ്യൽ മീഡിയയിലൊക്കെ ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്.