അദ്ദേഹത്തിന് വേണ്ടി കളിക്കളത്തിൽ മരിക്കാൻ പോലും തയ്യാർ : അർജന്റീനയുടെ പരിശീലകനെ കുറിച്ച് എമിലിയാനോ മാർട്ടിനസ്
അർജന്റീനയിൽ കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ സംഭവിച്ച മാറ്റങ്ങൾക്കെല്ലാം കാരണക്കാരനായത് പരിശീലകനായ ലയണൽ സ്കലോനിയാണ്.ഒരുപാട് മികച്ച താരങ്ങളെ കണ്ടെത്തി അവർക്ക് പിന്തുണ നൽകി അർജന്റീനയെ ഒരു കരുത്തുറ്റ ടീമാക്കി മാറ്റിയത് സ്കലോനി തന്നെയാണ്.ഈ സ്കലോനി യിൽ തന്നെയാണ് ആരാധകർ വരുന്ന വേൾഡ് കപ്പിലും ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത്.
സ്കലോനി അവസരവും പിന്തുണയും നൽകി മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന താരമാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. ഏറെക്കാലമായി അർജന്റീനക്ക് ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിച്ചിരുന്ന പൊസിഷനായിരുന്നു ഗോൾകീപ്പിങ്. എന്നാൽ എമിലിയാനോ മാർട്ടിനസ് വന്നതോടുകൂടി അതിനെല്ലാം പരിഹാരമായിട്ടുണ്ട്.
ഇപ്പോൾ ഇതിനുള്ള എല്ലാ ക്രെഡിറ്റുകളും എമിലിയാനോ സ്കലോനിക്ക് തന്നെയാണ് നൽകിയിട്ടുള്ളത്.ആരും തന്നെ അറിയാത്ത കാലത്ത് സപ്പോർട്ട് ചെയ്തതിന് ഗോൾകീപ്പർ നന്ദി പറഞ്ഞിട്ടുണ്ട്. കൂടാതെ കളിക്കളത്തിൽ അദ്ദേഹത്തിന് വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്നും എമി കൂട്ടിച്ചേർത്തു.
‘ഇതിന്റെ എല്ലാ ക്രെഡിറ്റുകളും പരിശീലകനാണ്.എന്നെയും ക്രിസ്റ്റ്യൻ റൊമേറോയെയും ആർക്കും അറിയില്ലായിരുന്നു.ആർക്കും അറിയാത്ത കാലത്ത് എന്നെ സപ്പോർട്ട് ചെയ്തതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞിട്ടുണ്ട്.മാത്രമല്ല അദ്ദേഹത്തിന് വേണ്ടി കളിക്കളത്തിൽ മരിക്കാൻ പോലും തയ്യാറാണ്. വളരെ വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. താരങ്ങളെ എങ്ങനെ ലഭിക്കും എന്നുള്ളത് അദ്ദേഹത്തിന് കൃത്യമായി അറിയാം. വളരെ നല്ല രൂപത്തിൽ, ഒരു സമപ്രായക്കാരൻ എന്ന രീതിയിൽ എല്ലാവരോടും അദ്ദേഹം സംസാരിക്കും ‘ അർജന്റീന പരിശീലകനെ പറ്റി ഗോൾകീപ്പർ പറഞ്ഞു.
Emiliano Dibu Martínez on Lionel Scaloni, the World Cup, Argentina, Lionel Messi. https://t.co/hzswfl0583
— Roy Nemer (@RoyNemer) October 13, 2022
ഓരോ പൊസിഷനിലെയും ഏറ്റവും മികച്ച താരങ്ങൾക്ക് അവസരം നൽകുന്നു എന്നുള്ളതാണ് സ്കലോനിയുടെ ഏറ്റവും വലിയ പ്രത്യേകത.അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 35 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയം അറിയാതെ ഇരിക്കുന്നത്.