അർജന്റീന ലോകകപ്പ് നേടിയപ്പോൾ വിമർശകർ കുത്തിത്തിരിപ്പ് നടത്തിയ എമിലിയാനോ ആഘോഷം ഇത്തവണ കൂടുതൽ അർജന്റീന താരങ്ങൾ ആഘോഷിച്ചു

ഖത്തർ ലോകകപ്പിന് ശേഷം എംബാപ്പയെ കളിയാക്കിയതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട താരമാണ് അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്. എന്നാൽ അർജന്റീന രണ്ടു വർഷത്തിനുള്ളിൽ സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം താരത്തിന് വലിയ പങ്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അർജന്റീന ആരാധകരുടെ ഇഷ്ട താരമായി മാർട്ടിനെസ് മാറുകയും ചെയ്തു.

ഫിഫ അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് എമിലിയാനോ മാർട്ടിനസ് ആയിരുന്നു.ലോകകപ്പ് ഫൈനലിലെ അവസാന നിമിഷ സേവും തുടർന്നുള്ള പെനാൽറ്റി ഷൂട്ടൗട്ടും ചരിത്രത്തിൽ ഇടംപിടിച്ച നിമിഷങ്ങളാണ്. 2022 ലോകകപ്പ് ടൂർണമെന്റിൽ എമി മാർട്ടിനെസ് തന്നെ ഗോൾഡൻ ഗ്ലോവ് നേടിയിരുന്നു.അർജന്റീനക്ക് ഹീറോയാണെങ്കിലും എമിലിയാനോ മാർട്ടിനസിനു നേരെ ലോകകപ്പിന് ശേഷം വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എംബാപ്പയെ കളിയാക്കിയതിന്റെ ഭാഗമായുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ താരം പിന്നീട് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു.

അതുകൂടാതെയും താരത്തിന്റെ പല പ്രവൃത്തികളും വിമർശിക്കപ്പെട്ടു.പെനാൽറ്റി തടയുമ്പോൾ എതിർതാരങ്ങളെ പ്രകോപിപ്പിച്ചു നടത്തുന്ന ഡാൻസ്, ലോകകപ്പിലെ മികച്ച ഗോളിക്കുള്ള പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം അത് അരക്കെട്ടിൽ വെച്ച് നടത്തിയ ആഘോഷം എന്നിവയെല്ലാം വിമർശനങ്ങൾക്കിരയായിരുന്നു. ലോകകപ്പിന് ശേഷം അർജന്റീനയുടെ എതിർചേരിയിൽ ഉള്ളവരെല്ലാം രോഷം തീർത്തത് എമിലിയനോക്കെതിരെയാണ്.കഴിഞ്ഞ ദിവസം സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ഇതിനെല്ലാം താരങ്ങൾ മറുപടി നൽകി. ലോകകപ്പ് നേടിയ താരങ്ങൾക്കെല്ലാം കിരീടത്തിന്റെ ഓരോ റിപ്ലിക്ക ആഘോഷങ്ങൾക്കായി നൽകിയിരുന്നു.

ലോകകപ്പിൽ എമിലിയാനോ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയതിനു ശേഷം അത് അരക്കെട്ടിൽ വെച്ച് നടത്തിയ ആഘോഷം അതുപോലെ അനുകരിച്ചാണ്‌ അർജന്റീന താരങ്ങൾ മറുപടി നൽകിയത്.വിവാദങ്ങൾ സൃഷ്‌ടിച്ച ആ സെലിബ്രെഷൻ എമിലിയാനോ മാർട്ടിനസ് തന്നെ വീണ്ടും പുറത്തെടുത്തപ്പോൾ അർജന്റീന താരങ്ങളും ഒപ്പം കൂടി. റുള്ളി, പെസല്ല, ഗുയ്‌ഡോ, അക്യൂനാ എന്നീ താരങ്ങളാണ് എമിലിയനോക്കൊപ്പം ചേർന്നത്. ലോകമെമ്പാടും വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒന്നാണെങ്കിലും അർജന്റീന ആരാധകർ കയ്യടികളോടെയാണ് താരങ്ങളുടെ പ്രവൃത്തിയെ സ്വീകരിച്ചത്.

Rate this post
Argentina