കുട്ടികളുടെ കാൻസർ ആശുപത്രിയുടെ സഹായത്തിനായി തന്റെ ലോകകപ്പ് ഗ്ലൗസുകൾ 45,000 ഡോളറിന് ലേലം ചെയ്ത് എമിലിയാണോ മാർട്ടിനെസ് |Emiliano Martines

2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസുമായി പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ “ഡിബു” മാർട്ടിനെസ് ധരിച്ച കയ്യുറകൾ കുട്ടികളുടെ കാൻസർ ആശുപത്രിയുടെ സഹായത്തിനായി വെള്ളിയാഴ്ച 45,000 ഡോളറിന് ലേലം ചെയ്തു.അർജന്റീനയിലെ പ്രധാന പീഡിയാട്രിക് ആശുപത്രിയായ ഗരാഹാൻ ഹോസ്പിറ്റലിലെ കുട്ടികൾക്കാണ് ഇതിന്റെ സഹായം ലഭിക്കുക.

വെള്ളിയാഴ്ച ഓൺലൈനിൽ ലേലം നടന്നു, മാർട്ടിനെസ് ഇംഗ്ലണ്ടിലെ വീട്ടിൽ നിന്ന് വീഡിയോ ലിങ്ക് വഴി പങ്കെടുക്കുകയും ചെയ്തു.ഖത്തറിൽ നടന്ന ലോക്കപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെയുള്ള പെനാൽറ്റി ഷൂട്ട് ഔട്ടിൽ മാർട്ടിനെസ് ഈ ഗ്ലൗസ് ആയിരുന്നു ധരിച്ചിരുന്നത്. ഫൈനലിൽ അർജന്റീനയുടെ വിജയ ശില്പി ആയിരുന്നു മാർട്ടിനെസ്. അധികസമയത്തിന് ശേഷം 3-3ന് സമനിലയിലായതിന് ശേഷമാണ് മത്സരം പെനാൽറ്റിയിലേക്ക് കടന്നത. ഷൂട്ട് ഔട്ടിൽ മാർട്ടിനെസിനെ മികച്ച സേവുകൾ അർജന്റീനക്ക് കിരീടം നേടിക്കൊടുത്തു.

“ലോകകപ്പ് കയ്യുറകൾ സമ്മാനിക്കാൻ അവർ എനിക്ക് അവസരം നൽകിയപ്പോൾ, ഞാൻ മടിച്ചില്ല, ഇത് ആ കുട്ടികൾക്ക് ഒരു നല്ല കാര്യമാണ്,” ഇവന്റിനിടെ ഗോൾകീപ്പർ പറഞ്ഞു. ഗ്ലൗസിനുള്ളിൽ ഉള്ളിൽ മാർട്ടിനെസ് ഓട്ടോഗ്രാഫ് ചെയ്തിരുന്നു.“ലോകകപ്പ് ഫൈനൽ എല്ലാ ദിവസവും കളിക്കില്ല, ആ ഗ്ലൗസുകൾ പ്രത്യേകമാണ്. പക്ഷേ, എന്റെ വീട്ടിൽ ഒരു ഫ്രെയിമിൽ തൂക്കിയിടുന്നതിനേക്കാൾ നല്ലത് ഒരു കുട്ടിയെ സഹായിക്കുന്നതാണ് “അദ്ദേഹം പറഞ്ഞു.

2022 ഫിഫ ലോകകപ്പിൽ ഗോൾഡൻ ഗ്ലൗസ് നേടിയതിന് ശേഷം തന്റെ ആഘോഷത്തിന് പിന്നിലെ കാരണവും മാർട്ടിനെസ് വെളിപ്പെടുത്തി.“എനിക്ക് ഇത് വെറും മണ്ടത്തരങ്ങളായിരുന്നു. അതിനാൽ കോപ്പ അമേരിക്കയിൽ ഞാൻ ചെയ്ത അതേ ആഘോഷം ഞാനും നടത്തി. പിന്നീടുള്ള എല്ലാ കാര്യങ്ങളും എല്ലാ വിമർശനങ്ങളും കാണുമ്പോൾ, ഞാൻ ശരിക്കും അത് ചെയ്യാൻ പാടില്ലായിരുന്നു. അതിനാൽ ലോകകപ്പിൽ നിന്ന് ഞാൻ അഭിമാനിക്കാത്ത ഒരേയൊരു കാര്യം ഇതാണ്” മാർട്ടിനെസ് പറഞ്ഞു.

Rate this post