കൈലിയൻ എംബാപ്പെയെ പരിഹസിച്ചതിന് എമിലിയാനോ മാർട്ടിനെസിന് കുറ്റബോധം

2022 ഫിഫ ലോകകപ്പിന് ശേഷവും എമിലിയാനോ മാർട്ടിനെസും കൈലിയൻ എംബാപ്പെയും ചില വിവാദ സംഭവങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അർജന്റീനയുടെ വിജയത്തിന് ശേഷം, ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയെ അപമാനിച്ചതിന്റെ പേരിൽ എമിലിയാനോ മാർട്ടിനെസ് വാർത്തകളിൽ ഇടം നേടിയിരുന്നു. 2022 ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് എമിലിയാനോ മാർട്ടിനെസ്, എന്നാൽ അതിന് ശേഷം താരത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

ലോകകപ്പിന് ശേഷം എംബാപ്പെയുമായി തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് എമിലിയാനോ മാർട്ടിനെസ് ഇപ്പോൾ പറയുന്നത്. എംബാപ്പെയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ എമിലിയാനോ മാർട്ടിനെസ്, ഫൈനലിൽ ഫ്രഞ്ച് താരം തനിക്കെതിരെ നാല് ഗോളുകൾ നേടിയതും അനുസ്മരിച്ചു. ലിയോ മെസ്സിക്ക് ശേഷം എംബാപ്പെ നിരവധി ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടുമെന്നും എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.

‘എങ്ങനെയാണ് എനിക്ക് കിലിയൻ എംബപ്പേയെ പരിഹസിക്കാൻ സാധിക്കുക. അദ്ദേഹം ഫൈനലിൽ എനിക്കെതിരെ നാല് ഗോളുകളാണ് നേടിയത്.ഞാനാണ് അദ്ദേഹത്തിന്റെ ഡോൾ എന്നുള്ളത് എംബപ്പേ ചിന്തിച്ചിട്ടുണ്ടാവും.ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.എനിക്ക് എംബപ്പേയോട് വളരെയധികം ബഹുമാനമുണ്ട്.ഞാൻ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച ഫ്രഞ്ച് താരം,അത് കിലിയൻ എംബപ്പേയാണ്.അദ്ദേഹത്തിന് എതിരെ ഉണ്ടായതെല്ലാം അപ്പോൾ സംഭവിച്ച കാര്യങ്ങൾ മാത്രമാണ്.അതൊന്നും പേഴ്സണൽ അല്ല’ എമിലിയാനോ മാർട്ടിനസ് പറഞ്ഞു

ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനെസ് എംബാപ്പെയെ കളിയാക്കി, എന്നാൽ അന്തിമ വിജയത്തിന് ശേഷം അതെല്ലാം സ്വാഭാവികമായി സംഭവിച്ചുവെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമുള്ള താരത്തിന്റെ പ്രതികരണം അംഗീകരിക്കുകയാണ് അർജന്റീന ആരാധകർ. പ്രകോപനപരമായ ആംഗ്യം ആവർത്തിക്കില്ലെന്ന് എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.

Rate this post