അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അർജന്റീന ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരിക്കുകയാണ്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് ഓസ്‌ട്രേലിയക്ക് ആശ്വാസമായി. മത്സരത്തിൽ അര്ജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പ്രകടനം ഏറെ ശ്രദ്ധേയമാവുകയും ചെയ്തു.
മത്സരത്തിന്റെ 97-ാം മിനിറ്റിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നടത്തിയ ഒരു സേവ് ഇഞ്ചുറി ടൈമിൽ അർജന്റീനയെ വിജയത്തിലെത്തിച്ചു. പകരക്കാരനായ ഗരാങ് കുവോളിന്റെ ലോ ഷോട്ട് എമിലിയാനോ മാർട്ടിനെസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഒരുപക്ഷെ അത് ഗോളായി മാറിയിരുന്നെങ്കിൽ മത്സരം അധിക സമയത്തേക്ക് പോകുമായിരുന്നു.
അതുകൊണ്ട് തന്നെ കളിയെ കൂടുതൽ സങ്കീർണതകളിലേക്ക് വലിച്ചിഴക്കാതെ അർജന്റീനയെ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കുന്നതിൽ എമിലിയാനോ മാർട്ടിനെസ് നിർണായക പങ്കുവഹിച്ചു എന്ന് പറയാം.ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പെലെയ്ക്ക് ശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ കുവോലിന് ഫുട്ബോൾ ലോകത്ത് തന്റെ വരവ് അറിയിക്കാനുള്ള അവസരമാണ് നഷ്ടമായത്.അർജന്റീന ഡിഫൻഡർമാരെ മറികടന്ന് കുവോൾ തൊടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റി.
Emiliano Martinez save in the last minute. 👏🏽#WCQatar22 #EmilianoMartinez pic.twitter.com/7IRO4xpc0H
— About Goalkeepers (@aboutkeepers) December 3, 2022
എമിലിയാനോ മാർട്ടിനെസ് ഓസ്‌ട്രേലിയയ്‌ക്കെതിരായ കടുത്ത മത്സരത്തെക്കുറിച്ചും ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതിനെക്കുറിച്ചും സംസാരിച്ചു.“ഇന്ന് ഞങ്ങൾ പോരാടി, അവർ നന്നായി പ്രസ് ചെയ്തു.അവർ ഒന്നുമില്ലായമായി നിന്നും സ്കോർ ചെയ്തു. ആവശ്യമുള്ളപ്പോൾ ലയണൽ മെസ്സി ടീമിനെ മുന്നോട്ട് നയിക്കുന്നു, ഞങ്ങൾ അദ്ദേഹത്തെ സഹായിക്കണം,ലിയോ മെസ്സി ടീമിന്റെ 99.9% ആണ്, കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ അവനെ സഹായിക്കുന്ന ബാക്കി 0.1% ഞങ്ങളാണ്”അർജന്റീന ക്യാപ്റ്റനെ കുറിച്ച് എമിലിയാനോ പറയുന്നു. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സാണ് അർജന്റീനയുടെ എതിരാളികൾ.