നെതർലാൻഡ്സിൽ കളിക്കാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് എമിലിയാനോ മാർട്ടിനെസ് നൽകിയ മറുപടി |Emiliano Martínez

ദേശീയ ടീമുമായുള്ള ലോകകപ്പ് മത്സരത്തിന് ശേഷം ആരാധകരിൽ നിന്ന് അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസിന് പ്രസിദ്ധമായ സ്വീകരണങ്ങളാണ് ലഭിക്കുന്നത്. ലോകകപ്പിൽ അർജന്റീനയുടെ തോൽവിയുടെ വക്കിൽ നിന്നു പോലും അദ്ദേഹം ടീമിനെ വിജയിപ്പിക്കുന്നതിൽ വളരെയധികം പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രസിദ്ധ അർജന്റീന താരമായ എമി മാർട്ടിനെസ് ബർമിംഗ്ഹാമിലെ ആസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ ആസ്റ്റൺ വില്ല യിലാണ് നിലവിൽ കളിക്കുന്നത്.

ഫ്രാൻസിനെതിരെ നടന്ന 2022 ലോക കപ്പ് ഫൈനൽ മത്സരത്തിൽ അദ്ദേഹം പെനാൽട്ടിയിൽ അവിശ്വസനീയമായ സേവുകളാണ് നടത്തിയത്.ഇത് അദ്ദേഹത്തെ ഫൈനൽ മത്സരത്തിലെ അർജന്റീനയുടെ ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച രക്ഷകൻ കൂടി ആക്കി മാറ്റിയിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ മാത്രമല്ല അതിനുമുമ്പ് നടന്നിരുന്ന പ്രശസ്ത ടീമുകളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടങ്ങളിലും അദ്ദേഹം ആരാധകർക്ക് മുമ്പിൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് പലതരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. കളിക്കുശേഷവും അദ്ദേഹത്തിന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വമ്പിച്ച സ്വീകരണം തന്നെയാണ് ലഭിച്ചിട്ടുള്ളത്. അദ്ദേഹം ഏത് സമ്മർദ്ദ ഘട്ടത്തിലും പൂർണ്ണ ആത്മവിശ്വസമുള്ള ഒരു താരം കൂടിയാണെന്നത് ഇതിനോടകം തന്നെ തെളിയിച്ചിട്ടുള്ളതാണ്.

2022 ലോക കപ്പ് ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷം അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഡച്ച് മാനേജറെയും ആരാധകരെയും അധിക്ഷേപിക്കുന്നത് ക്യാമറയിൽ പെട്ടിരുന്നു .മത്സരത്തിന് ശേഷം ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു.വരും ദിവസങ്ങളിൽ ആസ്റ്റൺവില്ല ഡച്ച് മണ്ണിൽ കളിക്കാനൊരുങ്ങുകയാണ്.ആസ്റ്റൺ വില്ലയും ലെഗിയയുമായുള്ള പോരാട്ടത്തിനെ കുറിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചിരിക്കുന്നു .

“ഞങ്ങൾ ഒരു വലിയ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത് അഥവാ,ശക്തമായ ഒരു പോരാട്ടം.ലെഗിയയ്‌ക്കെതിരെ ഞങ്ങൾ കൂടുതൽ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഞാൻ ഒരു ലോകകപ്പ് ഫൈനലിൽ കളിച്ചിട്ടുണ്ട്, അതിൽ കളിച്ചിട്ടുള്ള മനോധൈര്യവും ആത്മവിശ്വാസവും ഇന്ന് എനിക്കുണ്ട്.അതിനാൽ ലെഗിയെക്കെതിരെ നടക്കാൻ പോകുന്നത് ഒരു സാധാരണ മത്സരം എന്ന നിലയിലാണ് ഞാൻ കണക്കാക്കുന്നത്.”- എന്നാണ് അർജന്റീന ദേശീയ ടീമിന്റെ ആസ്റ്റൺവില്ല ഗോൾകീപ്പർ ആയ എമിലിയാനോ മാർട്ടിനസ് ലെഗിയെക്കെതിരെ നടക്കുന്ന പോരാട്ടത്തെ കുറിച്ച് പറഞ്ഞത്.

ഇന്നലെ നടന്ന എ സെഡ് അൽക്കമാർ -ആസ്റ്റൺ വില്ല എഫ്.സി പോരാട്ടത്തിൽ ആസ്റ്റൺ വില്ല 4-1 നാണ് അൽക്കമാറിനെ തോല്പിച്ചത്.ബെയ്‌ലി,ടൈൽമാൻസ്,ഒ.വാട്ട്കിൻസ്, ജെ.മക്ഗിൻ എന്നിവരായിരുന്നു ആസ്റ്റൻ വില്ലക്ക് വേണ്ടി ഗോൾ നേടിയത്. വിജയത്തോടുകൂടി പോയിന്റ് പട്ടികയിൽ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ആസ്റ്റൺ വില്ല. ഈ മാസം 29 ന് ല്യൂട്ടൻ ടൗൺ എഫ്.സി യുമായാണ് അടുത്ത മത്സരം നടക്കാൻ പോകുന്നത്. കഴിഞ്ഞമാസം 21ന് നടന്ന ലെഗിയ ക്കെതിരെ നടന്ന പോരാട്ടത്തിൽ 2-3 എന്ന ഗോൾ നിലയിലാണ് ആസ്റ്റൺ വില്ല പരാജയപ്പെട്ടത്. ഡിസംബർ ഒന്നിനാണ് ആസ്റ്റൺ വില്ലയും ലെഗിയെയും തമ്മിലുള്ള അടുത്ത ഏറ്റുമുട്ടൽ.

Rate this post