മോഹൻ ബഗാൻ ജേഴ്സിയുമായി അർജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാർട്ടിനെസ് |Emiliano Martinez

അർജന്റീനയുടെ ഫിഫ ലോകകപ്പ് ജേതാവായ എമിലിയാനോ മാർട്ടിനെസ് ജൂലൈ ആദ്യം കൊൽക്കത്ത സന്ദർശിക്കും. ക്ലബ് നേരത്തെ പ്രഖ്യാപിച്ചതുപോലെ ആസ്റ്റൺ വില്ല ഗോൾ കീപ്പർ ജൂലൈ 4 ന് മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് ടെന്റിൽ സന്ദർശിക്കും. എമിലിയാണോ മാർട്ടിനെസ് മോഹൻ ബഗാൻ ജഴ്‌സി ധരിച്ച് ജനറൽ സെക്രട്ടറി ദേബാശിഷ് ദത്തക്ക് പന്ത് ഒപ്പിട്ടു നൽകിയ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഒരു പ്രൊമോഷണൽ ഇവന്റിനായിട്ടാണ് മാർട്ടിനെസ് കൊൽക്കത്തയിൽ എത്തുന്നത്.‘സിറ്റി ഓഫ് ജോയ്’ രണ്ട് ദിവസത്തേക്ക് ഗോൾഡൻ ഗ്ലൗസ് അവാർഡ് ജേതാവിന് ആതിഥേയത്വം വഹിക്കും. പെലെയെയും മറഡോണയെയും മഹാനഗരത്തിന് മുന്നിൽ അവതരിപ്പിച്ച സ്പോർട്സ് പ്രൊമോട്ടറായ സതാദ്രു ദത്തയാണ് മാർട്ടിനെസിന്റെയും കൊൽക്കത്തയിലേക്ക് കൊണ്ട് വരുന്നത്.ജൂൺ 20-21 അല്ലെങ്കിൽ ജൂലൈ 1-3 തീയതികളിലാണ് സന്ദർശനം.പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിക്കുന്ന മാർട്ടിനെസ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

മാർട്ടിനെസ് മോഹൻ ബഗാൻ ക്ലബ് സന്ദർശിക്കുകയും ഒരു ചാരിറ്റി മത്സരത്തിന്റെ ഓണററി ഹോസ്റ്റായി പ്രവർത്തിക്കുകയും ചെയ്യും. അദ്ദേഹം മറഡോണ സ്മാരകത്തിൽ പങ്കെടുക്കുകയും പാവപ്പെട്ട യുവാക്കൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. നഗരത്തിലേക്കുള്ള തന്റെ രണ്ട് ദിവസത്തെ പര്യടനത്തിനിടെ, അർജന്റീനിയൻ താരം കുറച്ച് സ്പോൺസർ പരിപാടികളിലും പങ്കെടുക്കും.

ലയണൽ മെസിയുടെ നേതൃത്വത്തിൽ 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് അർജന്റീനയുടെ വിജയത്തിലെ പ്രധാന വ്യക്തിയായിരുന്നു മാർട്ടിനെസ്. നെതർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ ഏറ്റുമുട്ടലിൽ, അദ്ദേഹം രണ്ട് പെനാൽറ്റി ഷോട്ടുകൾ തടഞ്ഞു, ഫൈനലിൽ ഫ്രാൻസിനെതിരെയും അത് തന്നെ ആവർത്തിച്ചു.രണ്ട് തവണ ലോകകപ്പ് ജേതാവായ കഫുവിനെ നേരത്തെ കൊൽക്കത്തയിലേക്ക് കൊണ്ടുവന്നത് സതദ്രു ദത്തയാണ്. ദുംഗയും വാൽഡെർമയെയും കൊല്കത്തയിൽ ഒണ്ടു വന്നത് ദത്തയാണ് .

Rate this post