എൻഡ്രിക്കിനെ ആദ്യം സൈൻ ചെയ്തത് ചെൽസി,പിന്നീട് റയലിന്റെ തട്ടകത്തിലേക്ക് | Endrick

ബ്രസീലിന്റെ ഭാവി റൊണാൾഡോ നൊസാരിയോയായി അറിയപ്പെടുന്ന താരമാണ് എൻഡ്രിക്. ബ്രസീലിയൻ ക്ലബ്ബ് പാൽമിറസ് താരമായ കാനറി സ്ട്രൈക്കർക്ക് വെറും 17 വയസ്സ് മാത്രമേയുള്ളൂ. അതിനിടയിൽ തന്നെ റയൽ മാഡ്രിഡ് താരത്തെ സൈൻ ചെയ്തു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിതാവ് ചില അവകാശവാദങ്ങളുമായി എത്തിയിരിക്കുകയാണ്. മുൻപ് ചെൽസിയുമായി എൻട്രിക് വാക്കാൽ ധാരണയിൽ എത്തിയിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ 16 വയസ്സുള്ള ഒരു പയ്യന് 60 മില്യൺ വളരെയധികം കൂടുതലാണെന്ന് പറഞ്ഞ് അവർ കയ്യൊഴിയുകയായിരുന്നു. പിന്നീടാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. അടുത്തവർഷം മുതൽ റയൽ മാഡ്രിഡിൽ താരം കളിച്ചു തുടങ്ങും. ബ്രസീലിന്റെ സീനിയർ ടീമിനും ഈ 17 കാരൻ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞ വാക്കുകൾ ഇങ്ങനെ;“ഞങ്ങൾക്ക് ചെൽസി ഉടമയിൽ നിന്ന് ക്ഷണം ലഭിച്ചു, ക്ലബ്ബും രാജ്യവും കാണാൻ ഞങ്ങൾ അവിടെ പോയി. ആഴ്സണലിനെതിരെ ചെൽസി കളിക്കുന്നത് ഞങ്ങൾ കണ്ടു, പരിശീലകനെയും സൗകര്യങ്ങളെയും ജോർജിഞ്ഞോയെയും സീസർ അസ്പിലിക്യൂറ്റയെയും തിയാഗോ സിൽവയും ഞങ്ങൾക്ക് പരിചയപ്പെടുത്തി.”

“അവർ ഞങ്ങളോട് എല്ലാം വിശദീകരിച്ചു. ഞങ്ങളെ സ്ഥിരതാമസമാക്കാൻ സഹായിക്കുന്ന ആളെ ഞങ്ങൾ പരിചയപ്പെടുത്തി. ഞങ്ങൾ താമസിക്കുന്ന വീട്, എൻഡ്രിക്ക് പഠിക്കുന്ന സ്കൂൾ, ഞങ്ങൾ പങ്കെടുക്കുന്ന പള്ളി എന്നിവ അവൾ ഞങ്ങൾക്ക് കാണിച്ചുതന്നു. എല്ലാം ഞങ്ങൾക്ക് ക്രമത്തിലായിരുന്നു ചെൽസി ചെയ്തത്. എന്നിരുന്നാലും, അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു, ഞാൻ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്തതിനാൽ എനിക്ക് 100% പറയാൻ കഴിയില്ല, പക്ഷേ കരാർ അവസാനിച്ചു.ആ തണുത്ത കാലാവസ്ഥയുമായി ഞാൻ ലണ്ടനിൽ ജീവിക്കുമെന്ന് ഞാൻ നേരത്തെ കരുതിയിരുന്നു. എന്നാൽ രാത്രിയിൽ, എന്റെ മകന്റെ പ്രതിനിധി വിളിച്ച് പറഞ്ഞു. ചെൽസിയുടെ ഉടമ കരാറിൽ നിന്ന് പിന്മാറി, കാരണം എൻഡ്രിക്കിന് നൽകേണ്ടിവരുന്ന വില വിപണിയിലധികം വളരെ കൂടുതലാണ്. ഏകദേശം രണ്ട് വർഷത്തിന് ശേഷം രാജ്യത്ത് എത്തുന്ന 16 വയസ്സുള്ള കുട്ടിക്ക് 60 മില്യൺ യൂറോ കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു…പിന്നെ, റയൽ മാഡ്രിഡ് എത്തി”.

ബ്രസീലിനു വേണ്ടി കഴിഞ്ഞ രണ്ട് യോഗ്യതാ മത്സരങ്ങളിൽ ആണ് പകരക്കാരനായി എൻട്രിക് ഇറങ്ങിയത്, കൊളംബിയക്കെതിരെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ തോറ്റത്, രണ്ടാം മത്സരമായ അർജന്റീനക്കെതിരെയും താരം പകരക്കാരനായി കളിയുടെ 72 മിനിറ്റിൽ ഇറങ്ങിയെങ്കിലും ഗോളുകൾ ഒന്നും സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല, മാത്രമല്ല അർജന്റീനയോടും ബ്രസീൽ തോൽക്കുകയായിരുന്നു.

Rate this post