❝കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു വിദേശ താരം കൂടി വിട പറഞ്ഞു❞ |Kerala Blasters

ഏതൊരു ആരാധകനെയും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞു സീസണിൽ പുറത്തെടുത്തത്. കലാശ പോരാട്ടത്തിൽ ഹൈദരാബാദിന് മുന്നിൽ കീഴടങ്ങിയെങ്കിലും വലിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു കേരള ടീമിന്റെ പ്രകടനം.ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളിൽ ഒരാളായിരുന്ന ബോസ്‌നിയൻ എനസ് സിപോവിച് ക്ലബ് വിട്ടിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിക്കൊപ്പമാണ് എനെസ് സിപോവിച്ച് ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ചത്. മറീന മച്ചാൻസിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഡിഫൻഡർ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മാറുകയും വേഗത്തിൽ പൊരുത്തപ്പെടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങൾ കളിച്ച സിപോവിച് 1 ഗോൾ നേടിയിരുന്നു.

2021-22 സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി 14 മത്സരങ്ങളിലാണ് സിപോ ബൂട്ടു കെട്ടിയത്‌. മൊത്തം 675 മിനുറ്റുകൾ എട്ടാം സീസൺ ഐ എസ് എല്ലിൽ കളിച്ച സിപോയുടെ ഏറ്റവും മികച്ച നിമിഷം ഈസ്റ്റ് ബെംഗാളിനെതിരെ നേടിയ ആ തകർപ്പൻ ഹെഡർ ഗോൾ ആയിരുന്നു .

ഒരുപാട് രാജ്യങ്ങളിൽ കളിച്ച് പരിചയമുള്ള സിപോ ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ ആരാധകർ സന്തോഷിച്ചത് താരത്തിന്റെ കരുത്തിൽ ഉള്ള വിശ്വാസം കണ്ടാണ്.അൽവാരോ വാസ്ക്വസിനും ,ചെഞ്ചൊക്കും ശേഷം ക്ലബ് വിടുന്ന മൂന്നാമത്തെ വിദേശ താരമാണ് സിപോവിച്. കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചിൽ ബ്രോതേഴ്സിൽ നിന്നും രണ്ടു യുവ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.

Rate this post