കെയ്‌നിന്റെ ഇരട്ടഗോളിൽ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട് : തകർപ്പൻ വിജയവുമായി ഫ്രാൻസ് : ജർമനിക്ക് സമനിലക്കുരുക്ക്

വെംബ്ലിയിൽ നടന്ന യൂറോ കപ്പ് ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ ഇറ്റലിക്കെതിരെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ട് മൂന്നു ഗോളുകൾ നേടി വിജയിച്ചത്.സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്‌ൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ മാർക്കസ് റാഷ്‌ഫോർഡ് മൂന്നാം ഗോൾ നേടി.

15-ാം മിനിറ്റിൽ ജിയോവാനി ഡി ലോറെൻസോ നൽകിയ ക്രോസിൽ ജിയാൻലൂക്ക സ്‌കാമാക്ക നേടിയ ഗോളിൽ ഇറ്റലി മുന്നിലെത്തി.2021-ൽ ഇതേ സ്റ്റേഡിയത്തിൽ നടന്ന യൂറോ 2020 ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു.32-ാം ആം മിനുട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമിനെ ഡി ലോറെൻസോ ടാക്‌ളിൽ വീഴ്ത്തിയതിനു ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.ക്യാപ്റ്റൻ കെയ്ൻ പെനാൽറ്റി ഗോളാക്കി മാറ്റി ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

57 ആം മിനുട്ടിൽ റയൽ മാഡ്രിഡ് താരം ബെല്ലിംഗ്‌ഹാമിന്റെ അസ്സിസ്റ്റിൽ നിന്നും റാഷ്‌ഫോർഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 77 ആം മിനുട്ടിൽ മത്സരത്തിലെ രണ്ടാം ഗോൾ നേടി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചു.ആറ് കളികളിൽ നിന്ന് 16 പോയിന്റുമായി യൂറോ 2024 ലേക്കുള്ള യോഗ്യത ഉറപ്പാക്കുകയും ചെയ്തു.തോൽവിയോടെ ഇട്ടാൽ 10ആറു മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി ഉക്രെയ്‌നു പിന്നിൽ മൂന്നാം സ്ഥാനത്താണ്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ രണ്ട് ടീമുകൾ തമ്മിലുള്ള സൗഹൃദമത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ 4-1ന് തോൽപ്പിച്ച് ഫ്രാൻസ്. മത്സരത്തിന്റെ 11 ആം മിനുട്ടിൽ എഡ്വേർഡോ കാമവിംഗയുടെ പിഴവിൽ നിന്നും ബില്ലി ഗിൽമോർ നേടിയ ഗോളിൽ സ്കോട്ട്ലാൻഡ് ലീഡ് നേടി.എന്നാൽ അഞ്ച് മിനിറ്റിന് ശേഷം ബെഞ്ചമിൻ പവാർഡ് ഫ്രാൻസിനായി സമനില പിടിച്ചു. 24 ആം മിനുട്ടിൽ ബെഞ്ചമിൻ പവാർഡ് തന്നെ ലീഡ് ഇരട്ടിയാക്കി. 41 ആം മിനുട്ടിൽ എംബപ്പേ പെനാൽറ്റിയിൽ നിന്നും മൂന്നാം ഗോൾ നേടി.70-ാം മിനിറ്റിൽ കിംഗ്‌സ്‌ലി കോമൻ ഫ്രാൻസിന്റെ നാലാം ഗോൾ നേടി.അടുത്ത മാസം നടക്കാനിരിക്കുന്ന യോഗ്യതാ റൗണ്ടിന്റെ അവസാന റൗണ്ടിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ജർമ്മനിയിൽ നടക്കുന്ന യൂറോയിൽ ഇരു ടീമുകളും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

മറ്റൊരു സൗഹൃദ മത്സരത്തിൽ മെക്‌സിക്കോ ജർമനിയെ സമനിലയിൽ തളച്ചു.ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത്.ബൊറൂസിയ ഡോർട്ട്മുണ്ട് താരം നിക്ലാസ് ഫുൾക്രുഗിന്റെ ഗോളാണ് ജർമനിക്ക് സമനില നേടിക്കൊടുത്തത് .ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ 62,000-ലധികം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ 25 ആം മിനുട്ടിൽ റയൽ മാഡ്രിഡ് സെൻട്രൽ ഡിഫൻഡർ അന്റോണിയോ റൂഡിഗർ നേടിയ ഗോളിൽ ജർമനി ലീഡ് നേടി.

37-ാം മിനിറ്റിൽ യൂറിയൽ അന്റൂനയിൽ നേടിയ ഗോളിൽ മെക്സിക്കോ സമനില പിടിച്ചു.മിഡ്ഫീൽഡർ എറിക്ക് സാഞ്ചസ് 47-ാം മിനിറ്റിൽ മെക്സിക്കോയെ 2-1 ന് മുന്നിലെത്തിച്ചു. 51 ആം മിനുട്ടിൽ നിക്ലാസ് ഫുൾക്രുഗിന്റെ ഗോൾ ജർമനിക്ക് സമനില നൽകി.

Rate this post