കിരീടങ്ങൾ തേടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിൽ |Harry Kane
ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ടോട്ടൻഹാമിൽ നിന്ന് ബയേൺ മ്യൂണിക്കിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കി.സമ്മർ സീസണിലെ ഏറ്റവും വലിയ ട്രാൻസ്ഫറിൽ സ്‌ട്രൈക്കർ തന്റെ കരിയറിലെ ആദ്യത്തെ പ്രധാന ട്രോഫികൾ തേടി ജർമനിയിലേക്ക് പോയിരിക്കുകയാണ്.
കെയ്നിന്റെ ട്രാൻസ്ഫർ ഫീസ് 100 മില്യൺ പൗണ്ടിലധികം (110 മില്യൺ ഡോളർ) ആണ്.ഇത് ബുണ്ടസ്ലിഗ ട്രാൻസ്ഫർ റെക്കോർഡ് തകർത്ത ട്രാൻസ്ഫറായിരുന്നു.അടുത്ത വർഷം കരാറിന് പുറത്തായ ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ തുകയാണ്.30 കാരനായ കെയ്ൻ 19 വർഷത്തിന് ശേഷം ടോട്ടൻഹാം വിട്ടു, അവിടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനായി.213 ഗോളുകൾ ആണ് താരം നേടിയത്.പക്ഷേ ടീമിനൊപ്പം ഒരിക്കലും ട്രോഫി നേടിയില്ല.
2019-ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഹെർണാണ്ടസിനെ ബയേൺ സൈൻ ചെയ്തപ്പോൾ സ്ഥാപിച്ച ബുണ്ടസ്ലിഗ ട്രാൻസ്ഫർ റെക്കോർഡ് ആണ് ഇപ്പോൾ തകർന്നത്.കഴിഞ്ഞ സീസണിൽ തുടർച്ചയായി 11-ാം ബുണ്ടസ്‌ലിഗ കിരീടം ബയേൺ നേടിയിരുന്നു.ബൊറൂസിയ ഡോർട്ട്മുണ്ടിനെക്കാൾ ഗോൾ വ്യത്യാസത്തിൽ മാത്രമാണ് കിരീടം നേടിയത്.ഒരു വർഷം മുമ്പ് റോബർട്ട് ലെവൻഡോസ്‌കിയെ ബാഴ്‌സലോണയ്ക്ക് വിറ്റതിന് ശേഷം ഒരു സ്‌ട്രൈക്കർ ബയേൺ നിരയിൽ ഉണ്ടായിരുന്നില്ല.
Official: Harry Kane joins Bayern 🔴✨
— Fabrizio Romano (@FabrizioRomano) August 12, 2023
“I'm very happy to be part of Bayern, one of the biggest clubs in the world and I've always said that I want to move and prove myself at the highest level in my career”, Kane says. pic.twitter.com/4E9VEjjow6
കെയ്‌നിന്റെ വരവ് ഇതിനൊരു പരിഹാരം കണ്ടെത്തും എന്നാണ് ക്ലബ് കരുതുന്നത്.കഴിഞ്ഞ സീസണിൽ ടോട്ടനത്തിനായി കെയ്ൻ 30 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിരുന്നു.2019 ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതാണ് കെയ്‌നിന്റെ പ്രധാന ബഹുമതി.