❝പ്രതാപ കാലത്തെ സർവ്വ പ്രതാപി❞ – ആഫ്രിക്കൻ മണ്ണിൽ നിന്നെത്തിയ ഇംഗ്ലീഷ്മണ്ണിലെ താര രാജാവ് |Didier Drogba

2000 ത്തിന്റെ തുടക്കത്തിൽ യൂറോപ്യൻ ഫുട്ബോളിൽ ഒരു സൂപ്പർ പവർ ഉയർന്നു വന്നു. അവരുടെ എല്ലാ സമകാലികരെ അതിവേഗം പിന്നിലാക്കാക്കി പെട്ടെന്ന് തന്നെ മുന്നിരയില് എത്താൻ അവർക്കായി. റഷ്യൻ കൊടിവീശ്വരൻ റോമൻ അബ്രമോവിച്ച് ഇംഗ്ലീഷ് ശരാശരി ടീം ചെൽസി ഫുട്ബോൾ ക്ലബ്ബിനെ സ്വന്തമാക്കിയപ്പോൾ അവരിൽ നിന്നും അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മികച്ച പ്ലാനിങ്ങിലൂടെ ക്ലബ്ബിലെ ഓരോ വകുപ്പിലും ഏറ്റവും ശെരിയായ സ്റ്റാഫുകളെയും മികച്ച താരങ്ങളെയും സ്വന്തമാക്കിയ ചെൽസി മറ്റുള്ള ക്ലബ്ബുകളിൽ നിന്നും വ്യത്യസ്തരായി മാറി. ചെറിയ കാലയളവിൽ തന്നെ ഇംഗ്ലീഷ് ഫുട്ബോളിൽ നേട്ടങ്ങൾ കൊയ്യാൻ തുടങ്ങി.

പരിശീലകൻ ക്ലോഡിയോ റെയ്നയ്ക്ക് പകരം 2004 ൽ പോർച്ചുഗീസ് ജോസ് മൗറീൻഹോ ചെൽസിയുടെ സ്ഥാനമേറ്റ ശേഷം ‘സ്‌പെഷ്യൽ വൺ’ ഒരു മാസത്തിനു ശേഷം ടീമിലെത്തി. ചെൽസി ഫുട്‌ബോൾ ക്ലബ്ബിന്റെ ചിത്തത്തിൽ പേരെഴുതി ചേർക്കാവുന്ന ഐവറി കോസ്റ്റ് സ്‌ട്രൈക്കർ ഡിഡിയർ ദ്രോഗ്ബയായിരുന്നു ആ താരം. കരുത്തും,സൂക്ഷ്മതയും, ഫിനിഷിങ്ങും, കളിയിൽ പുലർത്തുന്ന ആധിപത്യവും എല്ലാം ചേർന്ന് ആധുനിക ഫുട്ബോളിന് ചേർന്ന ഒരു സ്‌ട്രൈക്കറായിരുന്നു ദ്രോഗ്ബ.

ചെൽസിയിലെത്തിയ നാൾ മുതൽ ഗോൾ കണ്ടെത്തുന്നതിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ മുന്നിട്ട് നിന്ന ഐവറി കോസ്റ്റ് സ്‌ട്രൈക്കർ പ്രീമിയർ ലീഗിലും യൂറോപ്പിലും ചെൽസിയെ അഭൂതപൂർവമായ പ്രതാപത്തിലേക്ക് നയിച്ചു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ദ്രോഗ്ബ തന്റെ പ്രതിഭ വിളിച്ചറിയിച്ചു. മത്സരത്തിൽ ഏക ഗോൾ നേടിയ ഗുജോൺസെൻ ദ്രോഗ്ബയുടെ പാസിൽ നിന്നാണ് ഗോൾ നേടിയത്. പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരായ മൂന്നാം മത്സരത്തിൽ ചെൽസിക്കായി ദ്രോഗ്ബ ആദ്യ ഗോൾ നേടി.

ചെൽസിക്കൊപ്പം ആദ്യ സീസണിൽ പേശികളുടെ പരിക്ക് ഒരു വില്ലനായി എത്തിയെങ്കിലും മൗറീഞ്ഞോയുടെ ആദ്യ സീസണിൽ പ്രീമിയർ ലീഗും ലീഗ് കപ്പും നേടി കരുത്തുകാട്ടി. ആദ്യ സീസണിൽ പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 10 ഗോൾ നേടിയ ദ്രോഗ്ബ , സീസണിൽ ആകെ 41 മത്സരങ്ങളിൽ നിന്നും 16 ഗോളുകളാണ് നേടിയത്.2005-06 സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ ചെൽസി ടീമിന്റെ പ്രധാന താരമായിരുന്ന ദ്രോഗ്ബ ടീമിനായി 12 ഗോളുകൾ നേടി.അടുത്ത സീസണിൽ ചെൽസിക്ക് ലീഗ് കിരീടം നേടാനായില്ലെങ്കിലും 20 ഗോളുമായി ദ്രോഗ്ബ ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു. സീസണിൽ ആകെ 33 ഗോളുകളും സ്‌ട്രൈക്കർ നേടി. പിന്നീടുള്ള സീസണുകളിൽ ചെൽസി ആക്രമണങ്ങളുടെ കുന്തമുനയായി മാറിയ ദ്രോഗ്ബ ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗിയിൽ കിരീടം നേടികൊടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. തനറെ എട്ടു വർഷത്തെ ചെൽസി കരിയറിൽ ക്ലബ്ബിനെ വലിയ്യ്‌ വേദികളിൽ ത്തിക്കുന്നതിൽ വിജയിച്ച ദ്രോഗ്ബ ബയേൺ മ്യൂണിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടി.

ചെൽ‌സി ആരാധകവൃന്ദത്തിലെ ഏറ്റവും പ്രിയങ്കരനായ വ്യക്തികളിലൊരാളായ ഡിഡിയർ ഡ്രോബിഗ പെട്ടന്ന് തന്നെ മാറി.2007 ലും 2010 ലും ചെൽസി പ്ലേയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ ആയിരുന്ന ദ്രോഗ്ബ, രണ്ട് തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും നേടിയിട്ടുണ്ട്. 2004 മുതൽ 2012 വരെ ചെൽസിയിൽ ചിവഴിച്ച ദ്രോഗ്ബ 2014 -15 വീണ്ടും ചെൽസി ജേഴ്സിയിൽ തിരിച്ചെത്തി.രണ്ട് ഘട്ടങ്ങളിലായി ചെൽസിക്കായി 381 മത്സരങ്ങളിൽ നിന്ന് 164 ഗോളുകൾ ഡിഡിയർ ദ്രോഗ്ബ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരായ വെയ്ൻ റൂണി, തിയറി ഹെൻ‌റി എന്നിവരുടെ ഗണത്തിലാണ് ഉൾപ്പെടുന്നത്.ആഴ്സണലിനായി 377 കളികളിൽ നിന്ന് ഹെൻറി ആകെ 228 ഗോളുകൾ നേടിയപ്പോൾ, വെയ്ൻ റൂണി 559 മത്സരങ്ങളിൽ നിന്ന് 253 ഗോളുകളുമാണ് നേടിയത്.

1998 -99 സീസണിൽ ഫ്രഞ്ച് സെക്കന്റ് ഡിവിഷൻ ക്ലബ് ലെ മാൻസിലൂടെ പ്രൊഫെഷണൽ കരിയർ തുടങ്ങിയ ദ്രോഗ്ബ 2001 -02 ൽ ലീഗ് 1 ടീം ഗൈൻഗംപിലെത്തി അവർക്കായി 2002 -03 സീസണിൽ ഗോളുകൾ നേടിയതോടെ അടുത്ത സീസണിൽ ഫ്രഞ്ച് വമ്പന്മാരായ മാഴ്സെ ഡ്രോബയെ സ്വന്തമാക്കി. ആസീസണിൽ മാഴ്സെക്കായി 32 ഗോളുകൾ നേടിയതോടെ ചെൽസി താരത്തെ സ്വന്തമാക്കി. 2017 ൽ യൂണിറ്റ് സോക്കർ ലീഗിൽ ഫോണിക്സ് റൈസിംഗ് ക്ലബ് സ്വന്തമാക്കിയ ഐവോറിയേൻ ടീമിന്റെ മെന്ററായും കളിക്കാരനാണ് ടീമിനൊപ്പമുണ്ടായിരുന്നു.

2019 ൽ 40 ആം വയസ്സിൽ ക്ലബ്ബിൽ നിന്നും വിരമിച്ച ദ്രോഗ്ബ എം‌എൽ‌എസിൽ ചേരാനുള്ള അവരുടെ ശ്രമത്തിനായി ക്ലബ്ബിൽ തന്നെ തുടരുകയാണ്.ഐവറി കോസ്റ്റിൽ ഒരു ആഭ്യന്തര യുദ്ധം നിർത്താൻ ആഹ്വാനം ചെയ്തതിലൂടെ വിജയിച്ച അവിശ്വസനീയമായ ഒരു അത്‌ലറ്റും അതിൽ വിജയിച്ചവനുമായ ഡിഡിയർ ദ്രോഗ്ബ കളിക്കളത്തിലും പുറത്തും ഒരു സൂപ്പർ താരം തന്നെയായിരുന്നു ഒപ്പം പ്രീമിയർ ലീഗ് മഹാന്മാരിൽ ഒരാളായി എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും ചെയ്യും.