എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാർ |Emi Martinez

അർജന്റീനയുടെ ഫിഫ ലോകകപ്പ് ഹീറോ എമിലിയാനോ മാർട്ടിനെസിനെ സ്വാന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ടോട്ടൻഹാം ഹോട്‌സ്‌പർ. അർജന്റീനിയൻ പത്രപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ലാ ആൽബിസെലെസ്‌റ്റെ സ്വന്തമാക്കുന്നതിൽ മാർട്ടിനെസ് നിർണായക പങ്ക് വഹിച്ചു. മൂന്ന് ക്ലീൻ ഷീറ്റുകൾ നേടിയ താരം ഫ്രാൻസിനെതിരായ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ട് ഹീറോയായിരുന്നു. മാത്രമല്ല ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും അദ്ദേഹം നേടിയിരുന്നു.36 കാരനായ ഹ്യൂഗോ ലോറിസ് ഒരു ദശാബ്ദത്തിലേറെയായി സ്പർസിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാണ്.പക്ഷേ ഫ്രഞ്ച് കീപ്പർ കരിയറിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നോർത്ത് ലണ്ടൻ ക്ലബ് പുതിയ കീപ്പർക്കായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് ഈ അർജന്റൈൻ താരം കളിക്കുന്നത്. എന്നാൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എമി മാർട്ടിനസ് ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ ഈ അർജന്റൈൻ ഗോൾകീപ്പർ പ്രകടിപ്പിച്ചിരുന്നു.“ടോട്ടൻഹാമിന് ദിബു മാർട്ടിനെസിനോട് പ്രത്യേക താൽപ്പര്യമുണ്ട്, വരും ആഴ്ചകളിൽ ഒരു ഓഫർ നൽകിയേക്കാം,” എഡുൽ ട്വിറ്ററിൽ കുറിച്ചു.2020-ലെ സമ്മറിൽ ആസ്റ്റൺ വില്ലയിൽ ചേരുന്നതിന് മുമ്പ് പത്ത് വർഷത്തോളം ആഴ്‌സണലിനായാണ് മാർട്ടിനെസ് കളിച്ചിരുന്നത്.

ഏകദേശം £20 മില്ല്യൺ ഡോളറിന് വില്ലയിൽ ചേർന്നതിന് ശേഷം പ്രധാന താരമായി മാറുകയും ചെയ്തു.30-കാരൻ വില്ലയ്‌ക്കായി 99 മത്സരങ്ങൾ കളിക്കുകയും 33 ക്ലീൻ ഷീറ്റുകൾ നിലനിർത്തി. കഴിഞ്ഞ വർഷം ജനുവരിയിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ച അദ്ദേഹം 2027 വരെ ക്ലബ്ബുമായി കരാറിലേർപ്പെട്ടു.ഏകദേശം 35 മില്യൺ പൗണ്ടിന്റെ ഓഫർ ലഭിച്ചത് മാത്രമേ വില്ല മാർട്ടിനെസിനെ വിൽക്കുകയുള്ളു. ആഴ്സണലിനും ടോട്ടനത്തിനും വേണ്ടി ഇതുവരെ 15 കളിക്കാർ മാത്രമാണ് കളിച്ചത്. ലോകകപ്പ് ജേതാവ് 16-ാമത് ആകുമോ എന്ന് കണ്ടറിയണം.