❝ എന്ത് വിലകൊടുത്തും എംബാപ്പയെ നിലനിർത്തണം ; ഫണ്ട് സമാഹരിക്കാൻ 9 കളിക്കാരെ വിൽക്കാനൊരുങ്ങി പിഎസ്ജി ❞

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരങ്ങളിൽ ഒരാളാണ് പിഎസജി യുടെ ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബപ്പെ. റയൽ മാഡ്രിഡ് ഉൾപ്പെടയുള്ള നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ പിന്നാലെ തന്നെയുണ്ടായിരുന്നു.സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന എംബപ്പേ നെയ്മറിന്റെ പോലെ പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല. എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിക്കൊപ്പം തുടരുമോ അല്ലയോ എന്നതിനെ കുറിച്ച് ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.

ഫ്രഞ്ച് താരത്തിനായി ട്രാന്‍സ്ഫര്‍ വിപണയില്‍ മുന്നിലുള്ളത് റയല്‍ മാഡ്രിഡാണ്. എന്നാല്‍ റയല്‍ മാഡ്രിഡ് മുന്നോട്ട് വച്ച തുകയ്ക്ക് താരത്തെ നല്‍കാന്‍ പിഎസ്ജിക്ക് താല്‍പ്പര്യം ഇല്ല. കൂടാതെ താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള ഓഫറും പിഎസ്ജി മുന്നോട്ട് വച്ചിട്ടുണ്ട്. എന്ത് വിലകൊടുത്തും ഫ്രഞ്ച് താരത്തെ നിലനിർത്താൻ തന്നെയാണ് പിഎസ്ജി യുടെ ശ്രമവും. എംബപ്പെയുടെ പുതിയ കരാറിന് പണം സമാഹരിക്കാൻ ഒമ്പത് കളിക്കാരെ വിൽക്കാൻ പിഎസ്ജി താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ട്. മാർക്കയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് പി‌എസ്‌ജി അവരുടെ ടീമിനെ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ആൽ‌ഫോൺസ് അരിയോള, അബ്ദു ഡിയല്ലോ, തിലോ കെഹ്‌റെർ, ലിയാൻ‌ഡ്രോ പരേഡെസ്, ഇദ്രിസ ഗ്യൂയി, റാഫിൻ‌ഹ അൽകന്റാര, ഇക്കാർഡി, പാബ്ലോ സരബിയ, കലിമുൻ‌ഡോ എന്നിവരാണ് ക്ലബ് വിടുന്നത്. പ്രീമിയർ ലീഗിലേക്ക് തിരിച്ചു പോവാനുള്ള ഒരുക്കത്തിലാണ് അരിയോള. വെസ്റ്റ് ഹാമാണ് താരത്തെ സ്വന്തമാക്കാൻ മുന്നിലുള്ളത്.15 മില്യൺ ഡോളർ താരത്തിന് പിഎസ്ജി വിലയിട്ടിരിക്കുന്നത്.പ്രതിരോധക്കാരായ അബ്ദു ഡിയല്ലോ, തിലോ കെഹറർ എന്നിവർക്ക് 25 മില്യൺ ഡോളർ വീതം വിലയിട്ടു.പരേഡസ് 20 മില്യൺ ഡോളറും ഗ്യൂയി, റഫിൻഹ എന്നിവർക്ക് 15 മില്യൺ ഡോളറുമാണ് വിലയിട്ടത്.മുൻ ഇന്റർ മിലാൻ താരം ഇക്കാർഡിയെ വിട്ടു കിട്ടാൻ പി.എസ്.ജിക്ക് 40 മില്യൺ ഡോളർ വേണമെന്നാണ് റിപ്പോർട്ട്.

മഹാമാരി മൂലം ലോകമെമ്പാടുമുള്ള മറ്റെല്ലാ ക്ലബ്ബുകളെയും പോലെ ക്ലബ്ബിനും സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു അത്കൊണ്ട് ടീമിൽ കുറച്ച് മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അവർ കൈലിയൻ എംബപ്പെയെ വിൽക്കില്ലെന്നും പി‌എസ്‌ജി സ്‌പോർട്ടിംഗ് ഡയറക്ടർ ലിയോനാർഡോ പറഞ്ഞു.

Rate this post