“മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റൊണാൾഡോ കളിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി റാങ്നിക്ക് “

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 1 -4 ന് പരാജയപ്പെട്ട മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നതിന്റെ കാരണം വ്യക്താക്കിയിരിക്കുകയാണ് ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക്.റൊണാൾഡോ കളിക്കാതിരുന്നത് ഇടുപ്പിനുണ്ടായ പരിക്കു മൂലമാണെന്നാണ് ജർമൻ പരിശീലകൻ പറയുന്നത്.മുൻ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീൻ, ഡെർബിയുടെ സ്‌കൈ സ്‌പോർട്‌സ് സംപ്രേക്ഷണത്തിനിടെ പരിക്ക് എത്രത്തോളം യഥാർത്ഥമാണെന്ന് ചോദ്യം ചെയ്തിരുന്നു.

“വെള്ളിയാഴ്‌ച ഡോക്ടർ എന്നെ കാണാൻ വന്നു, ക്രിസ്റ്റ്യാനോയുടെ ഹിപ് ഫ്ലെക്‌സറിന്റെ പ്രശ്‌നം കാരണം പരിശീലിക്കാൻ കഴിയില്ലെന്ന് എന്നോട് പറഞ്ഞു അതിനാലാണ് അദ്ദേഹത്തിന് ടീമിന്റെ ഭാഗമാകാൻ കഴിയാത്തത്,” രംഗ്നിക്ക് പറഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്ക് സംബന്ധിച്ച ഊഹാപോഹങ്ങൾ രാഗ്നിക്ക് തള്ളുകയും ചെയ്തു.”കളിക്കാർ അവർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവർക്ക് കളിക്കാൻ കഴിയുന്നില്ലെന്നും മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിനോട് പറഞ്ഞാൽ അത് ഒരു വസ്തുതയാണ്, ഞാൻ അത് അംഗീകരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു സ്‌ട്രൈക്കറായ എഡിസൺ കവാനിക്കും പരിക്ക് മൂലം ഇന്നലത്തെ മത്സരം നഷ്ടമായിരുന്നു.

“എഡിസൺ കവാനി കഴിഞ്ഞ മൂന്നു ദിവസവും നന്നായി പരിശീലനം നടത്തിയെങ്കിലും അവസാനമായപ്പോൾ താരത്തിന് സുഖമില്ലായ്‌മ തോന്നി. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വെള്ളിയാഴ്ച്ച മുതൽ ഇടുപ്പിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, അന്നു മുതൽ താരം കളിച്ചിട്ടില്ല.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റാങ്നിക്ക് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ കെവിൻ ഡി ബ്രൂയ്ൻ, റിയാദ് മഹ്‌റസ് എന്നിവർ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ സാഞ്ചോ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി.തോൽവിക്ക് ശേഷം യുണൈറ്റഡ് ആദ്യ നാലിൽ നിന്ന് പുറത്തായി വാറ്റ്‌ഫോർഡിനെതിരായ ആഴ്‌സണലിന്റെ 3-2 ജയം അവരെ നാലാം സ്ഥാനത്ത് എത്തിച്ചു.

Rate this post
Cristiano RonaldoManchester United