എമിക്കെതിരെ കിടിലൻ ഗോളും സെലിബ്രേഷനും, എൻസോ ടീം വിടുന്നത് സംബന്ധിച്ച് അപ്ഡേറ്റ് ഇതാണ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആസ്റ്റൻ വില്ലയും ചെൽസിയും തമ്മിൽ ഏറ്റുമുട്ടിയ കിടിലൻ പോരാട്ടത്തിൽ ആസ്റ്റൻ വില്ലയെ അവരുടെ കാണികൾക്ക് മുന്നിൽ വച്ച് അവരുടെ ഹോം സ്റ്റേഡിയത്തിൽ തകർത്തെറിഞ്ഞു ചെൽസി എഫ് എ കപ്പിന്റെ നാലാം റൗണ്ട് മത്സരങ്ങളിൽ നിന്നും അഞ്ചാം റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടി. അതേസമയം ചെൽസിയോട് പരാജയപ്പെട്ട ആസ്റ്റൻ വില്ല എഫ് എ കപ്പിൽ നിന്നും പുറത്തായി.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാരായ ആസ്റ്റൻ വില്ലയെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി നിഷ്പ്രഭരാക്കുന്നതായിരുന്നു പ്രീമിയർ ലീഗിലെ പതിനൊന്നാം സ്ഥാനക്കാരായ ചെൽസിയുടെ പ്രകടനം. ആദ്യപകുതിയിൽ തന്നെ ഗായകർ, ജാക്‌സൻ എന്നിവർ 11, 21 മിനിറ്റുകളിൽ നേടുന്ന ഗോളുകളിലൂടെ വില്ല പാർക്കിൽ ലീഡ് നേടിയ ചെൽസി രണ്ടാം പകുതിയുടെ തുടക്കത്തിൽ 54 മിനിറ്റ്ൽ അർജന്റീന സൂപ്പർ താരം എൻസോ ഫെർണാണ്ടസ് നേടുന്ന തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ ലീഡ് മൂന്നായി ഉയർത്തി

മത്സരത്തിന്റെ അവസാനനിമിഷം ആസ്റ്റൻ വില്ല ഒരു ഗോൾ അടിച്ചെങ്കിലും കളി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ചെൽസിക്ക് അനുകൂലമായി അവസാനിച്ചു. ഈ മത്സരത്തിൽ അർജന്റീന ദേശീയ ടീമിന്റെ ഗോൾകീപ്പർ കൂടിയായ ആസ്റ്റൻ വില കീപ്പർ എമിലിയാനോ മാർട്ടിനസിനെതിരെ അർജന്റീന താരമായ എൻസോ നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോൾ ഗംഭീരമായിരുന്നു. ഗോൾ നേടിയതിനു ശേഷം തന്റെ ജേഴ്സി ഊരി എതിർടീം സ്റ്റേഡിയത്തിൽ പേര് ഉയർത്തി കാണിക്കുന്ന എൻസോയുടെ സെലിബ്രേഷനും അതിമനോഹരമായിരുന്നു.

അതേസമയം ചെൽസിയുടെ അർജന്റീന സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് ചെൽസി വിടുമെന്ന തരത്തിൽ പുറത്തുവന്ന ട്രാൻസ്ഫർ റൂമറുകൾ സത്യമല്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് എൻസോ ഫെർണാണ്ടസിന്റെ ഏജന്റ്. എൻസോക്ക് ചെൽസി വിടാൻ യാതൊരുവിധ ആഗ്രഹം ഇല്ലെന്നും ചെൽസിയിൽ തുടരുന്നത് താരം ഇഷ്ടപ്പെടുന്നുണ്ടെന്നുമാണ് എൻസോയുടെ ഏജന്റ് പറഞ്ഞതായി ഫാബ്രിസിയോ റൊമാനോ അപ്ഡേറ്റ് നൽകിയത്.

5/5 - (1 vote)