യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് എൻസോ : ക്രിസ്റ്റ്യാനോയുടെ സഹതാരം പറയുന്നു

ഈ സീസണിന്റെ തുടക്കം തൊട്ട് തന്നെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടി വളരെ മികവാർന്ന പ്രകടനമാണ് എൻസോ ഫെർണാണ്ടസ് പുറത്തെടുത്തിരുന്നത്. പക്ഷേ അത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഖത്തർ വേൾഡ് കപ്പിലാണ്.അർജന്റീന കിരീടം നേടിയപ്പോൾ അതിൽ വിസ്മരിക്കാനാവാത്ത ഒരു പ്രകടനവും മികവുമൊക്കെ എൻസോ ഫെർണാണ്ടസിന്റെത് ആയിരുന്നു.വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരവും എൻസോ ആയിരുന്നു സ്വന്തമാക്കിയിരുന്നത്.

വേൾഡ് കപ്പിന് ശേഷവും ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഈ അർജന്റീനക്കാരൻ തന്നെയായിരുന്നു.അദ്ദേഹത്തെ സ്വന്തമാക്കാൻ ചെൽസി നീണ്ട പരിശ്രമങ്ങൾ നടത്തി.ബെൻഫിക്ക ഒട്ടും താഴ്ന്ന് കൊടുത്തിരുന്നില്ല.ഫലമായി അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് നൽകിക്കൊണ്ടാണ് ചെൽസി താരത്തെ ടീമിലേക്ക് എത്തിച്ചത്.നിലവിൽ റെക്കോർഡ് തുകക്ക് പ്രീമിയർ ലീഗിലാണ് ഈ അർജന്റീന താരം കളിക്കുന്നത്.

അദ്ദേഹത്തോടൊപ്പമാണ് ഇപ്പോൾ പോർച്ചുഗീസ് സൂപ്പർതാരവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരവുമായ ജാവോ ഫെലിക്സ് ഉള്ളത്.ലോൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇദ്ദേഹം ചെൽസിയിൽ എത്തിയിരിക്കുന്നത്. എൻസോയെ കുറിച്ച് വളരെയധികം പ്രശംസയോടുകൂടിയാണ് ഈ പോർച്ചുഗീസ് താരം സംസാരിച്ചത്.യൂറോപ്പിലെ ഏറ്റവും മികച്ചിൽ മിഡ്ഫീൽഡർമാരിൽ ഒരാളാണ് എൻസോ എന്നാണ് പറഞ്ഞത്.

‘യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ തീർച്ചയായും എൻസോ ഫെർണാണ്ടസിന് സ്ഥാനമുണ്ട്.അദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ്.തീർച്ചയായും വളരെ നല്ല നിലയിലാണ് എൻസോ ഇപ്പോൾ ഗ്രൂപ്പുമായി മുന്നോട്ടു പോകുന്നത്. മികച്ച താരവുമാണ്.അദ്ദേഹത്തിന് ലഭിച്ച തുകക്കുള്ള മൂല്യം അദ്ദേഹമുണ്ട്.കാരണം അദ്ദേഹം വളരെയധികം യുവതാരമാണ്,മാത്രമല്ല ഒരുപാട് കഴിവുകളും അദ്ദേഹത്തിനുണ്ട് ‘ഫെലിക്സ് പറഞ്ഞു.

ഇതുപോലെ 2019ൽ റെക്കോർഡ് തുകക്കായിരുന്നു ബെൻഫിക്കയിൽ നിന്നും ഫെലിക്സിനെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്.എന്നാൽ കാര്യങ്ങൾ അത്ര നല്ല നിലയിൽ അല്ല മുന്നോട്ടുപോയത്.പ്രതീക്ഷിച്ച അത്ര മികവ് പുലർത്താൻ താരത്തിന് അവിടെ സാധിക്കാതെ പോവുകയായിരുന്നു.ഇതോടെയാണ് ലോണിൽ ചെൽസിയിൽ എത്തിയത്.

Rate this post