❝രക്ഷകനായി ഗുണ്ടോഗൻ , പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ❞
രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം മൂന്നു ഗോളുകൾ നേടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ ഒരിക്കൽ കൂടി മുത്തമിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് എതിരെ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-2ന്റെ വിജയം നേടിയാണ് സിറ്റി കിരീടം നേടിയത്.
ലിവർപൂൾ അവരുടെ മത്സരത്തിൽ നോർവിചിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഇന്ന് അവസാന മത്സരത്തിന് ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും അവരവരുടെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ സിറ്റിക്ക് ഒരു പോയിന്റ് പിറകിൽ ആയിരുന്നു ലിവർപൂൾ. ഇന്ന് ആദ്യ പകുതിയിൽ പെപ് ഗാർഡിയോളയുടെ കളിക്കാർ തീർച്ചയായും അവരുടെ ഏറ്റവും മികച്ച പ്രകടനത്തിൽ നിന്ന് വളരെ അകലെയായിരുന്നു.37 ആം മിനുട്ടിൽ ലൂക്കാസ് ഡിഗ്നെയുടെ ക്രോസ് തടയുന്നതിൽ മേക്ക്ഷിഫ്റ്റ് റൈറ്റ് ബാക്ക് ജോൺ സ്റ്റോൺസ് പരാജയപ്പെട്ടപ്പോൾ മാറ്റി കാഷ് സിറ്റിയുടെ വല കുലുക്കി.
69ആം മിനുട്ടിൽ മുൻ ലിവർപൂൾ താരം കൗട്ടീനോ ആസ്റ്റൺ വില്ലയെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. 76 ആം മിനുറ്റിൽ സിൽവക്ക് പകരക്കാരനായി ഇറങ്ങിയ ഇൽകെ ഗുണ്ടോഗൻ റഹീം സ്റ്റെർലിങ്ങിന്റെ ക്രോസിൽ നിന്നും സിറ്റിക്കായി ഒരു ഗോൾ മടക്കി.രണ്ട് മിനിറ്റിനുശേഷം, റോഡ്രിയുടെ ലോ ഡ്രൈവ് വില്ലയുടെ വലകുലുക്കി മത്സരം 2 -2 സമനിലയിലാക്കി.81-ാം മിനിറ്റിൽ ഒരു തിരിച്ചുവരവ് പൂർത്തിയായി, കെവിൻ ഡി ബ്രൂയ്‌നിന്റെ ലോ ക്രോസ് ഗോളാക്കി ഗുണ്ടോഗൻ സിറ്റിയുടെ വിജയം ഉറപ്പിച്ചു.
മറ്റൊരു ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം.ലിവർപൂൾ ആൻഫീൽഡിൽ വോൾസിനെതിരെ രണ്ടാം മിനുട്ടിൽ തന്നെ പിറകിൽ പോയി. നെറ്റോയാണ് വോൾവ്‌സിന്റെ ഗോൾ നേടിയത്.24ആം മിനുട്ടിൽ സാഡിയോ മാനെയിലൂടെ ആയിരുന്നു ലിവർപൂളിന്റെ സമനില ഗോൾ നേടി. 84 ആം മിനുട്ടിൽ സലയുടെ ഗോളിൽ ലിവർപൂൾ ലീഡ് നേടി. 89 ആം മിനുട്ടിൽ റോബർട്സൺ ലിവർപൂളിന്റെ മൂന്നാമത്തെ ഗോൾ നേടി.
ലിവർപൂളിന് 38 മത്സരങ്ങളിൽ നിന്ന് 92 പോയിന്റും സിറ്റിക്ക് 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുമാണുള്ളത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രീമിയർ ലീഗ് കിരീടം സിറ്റി നേടുന്നത്. ലിവർപൂളിന് 38 മത്സരങ്ങളിൽ നിന്ന് 92 പോയിന്റും സിറ്റിക്ക് 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുമാണുള്ളത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രീമിയർ ലീഗ് കിരീടം