‘ഞാൻ എവിടെയൊക്കെ ഉണ്ടായിരുന്നോ, അവിടെയെല്ലാം എന്റെ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ട്’ : എറിക് ടെൻ ഹാഗ് |Erik ten Hag |Manchester United
ന്യൂകാസിലിലെ ടീമിന്റെ ദയനീയ തോൽവിയെ തുടർന്ന് വലിയ വിമർശനങ്ങളാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനും പരിശീലകൻ എറിക് ടെൻ ഹാഗിനും നേരിടേണ്ടി വരുന്നത്. എന്നാൽ ചെൽസിക്കെതിരായ യുണൈറ്റഡിന്റെ മത്സരത്തിന് മുമ്പായി സംസാരിച്ച ടെൻ ഹാഗ് തന്റെ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ്.
ജോസ് മൗറീഞ്ഞോയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മാനേജർ എന്ന നിലയിൽ തന്റെ നേട്ടങ്ങളെക്കുറിച്ച് എല്ലാവരെയും ഓര്മിപ്പിച്ചാണ് ടെൻ ഹാഗ് സംസാരിച്ചത്.”എല്ലാ യാത്രയിലും എപ്പോഴും ദുഷ്കരമായ സമയങ്ങൾ ഉണ്ടാകും. ഞങ്ങൾ ശരിയായ ദിശയിലാണ്. ഞങ്ങൾ എവിടെയായിരിക്കാൻ ആഗ്രഹിക്കുന്നുവോ അവിടെ എത്തുമെന്ന് എനിക്കറിയാം. കാരണം – എന്റെ റെക്കോർഡ് കാണുക”ടെൻ ഹാഗ് പറഞ്ഞു.
“ഞാൻ എവിടെയൊക്കെ ഉണ്ടായിരുന്നോ, അവിടെയെല്ലാം എന്റെ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചു നിന്ന്, തയ്യാറാക്കിയ പദ്ധതി പ്രകാരം ആധ്വാനിച്ചാൽ എവിടെയാണോ എത്തേണ്ടത് അവിടെ ഞങ്ങൾ എത്തിച്ചേരും” അദ്ദേഹം കൂട്ടിച്ചേർത്തു.”തീർച്ചയായും നെഗറ്റിവിറ്റി ഒരിക്കലും നല്ലതല്ല. അത് ടീമിന്റെ ഊർജ്ജം ഇല്ലാതാക്കാതെ നോക്കണം.പക്ഷെ ഞാൻ എനിക്ക് അത് കാര്യമാക്കുന്നില്ല, കാരണം എനിക്കറിയാം എല്ലാ കളിക്കാർക്കും അറിയാം ഞങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബ്, അപ്പോൾ ഞങ്ങൾക്ക് വളരെയധികം ശ്രദ്ധ ലഭിക്കും.എങ്ങനെ പ്രവർത്തിക്കണം എന്ന് ഞങ്ങൾക്കറിയാം.വിമർശനങ്ങൾ വരുമ്പോൾ , നിങ്ങൾ അത് കൈകാര്യം ചെയ്യണം” ടെൻ ഹാഗ് പറഞ്ഞു.
🗣️ "We are on a journey, on a road." 👊🛣️
— Manchester United (@ManUtd) December 5, 2023
Watch Erik's press conference in full ahead of #MUNCHE ⤵️#MUFC || #PL
തന്റെ അവസാന ക്ലബ്ബായ അജാക്സിൽ ചില വലിയ നേട്ടങ്ങൾ നേടിയാണ് ടെൻ ഹാഗ് ഓൾഡ് ട്രാഫോർഡിലേക്കെത്തിയത്.ടെൻ ഹാഗ് അയാക്സിനെ മൂന്ന് എറെഡിവിസി കിരീടങ്ങളിലേക്കും രണ്ട് ആഭ്യന്തര കപ്പുകളിലേക്കും നയിച്ചു.2018-19 ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് അവരെ നയിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.
🗣️ Erik ten Hag:
— 𝗧𝗲𝗻 𝗛𝗮𝗴’𝘀 𝗥𝗲𝗱𝘀 ✍🏼🇳🇱 (@TenHagBall_) December 5, 2023
“There will always be tough times, eh! In every journey & we are in the right direction & i know we will get there where we want to be because see my record, everywhere where i was, in every season, eh, i got my targets!”🇳🇱 pic.twitter.com/ewifz9N2VH
യുണൈറ്റഡുമായുള്ള തന്റെ ആദ്യ സീസണിൽ റെഡ് ഡെവിൾസിനെ കരബാവോ കപ്പിലേക്ക് നയിച്ചു, ആറ് വർഷത്തിനിടയിലെ അവരുടെ ആദ്യത്തെ ട്രോഫി ആയിരുന്നു അത്,പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവും എഫ്എ കപ്പിന്റെ ഫൈനലിലും യുണൈറ്റഡ് എത്തി.നിലവിൽ 24 പോയിന്റുമായി ലീഡർബോർഡിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.45ന് ഓൾഡ് ട്രാഫോർഡിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി പോരാട്ടം.