ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിലേക്ക് എങ്ങനെ തിരിച്ചെത്താം ,എറിക് ടെൻ ഹാഗ് പറയുന്നു |Cristiano Ronaldo

പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ അവസാനിച്ച സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിടാൻ കഠിനമായി ശ്രമിച്ചിരുന്നു. എന്നാൽ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് അനുയോജ്യമായ ഒരു ക്ലബ് കണ്ടെത്താൻ 37 കാരന് സാധിച്ചിരുന്നില്ല.ടർക്കിഷ് ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ 8 വരെ തുറന്നിരിക്കുന്നതിനാൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാനായി അദ്ദേഹം ഫെനർബാഷെയിലേക്ക് മാറാൻ ശ്രമിക്കുന്നു എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ക്ലബ്ബിന്റെ സമീപകാല ബിസിനസിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എങ്ങനെ തോന്നി എന്ന് ചോദിച്ചപ്പോൾ, അതിനു ഉത്തരം നല്കാൻ പോർച്ചുഗീസ് താരത്തിന് മാത്രമേ കഴിയൂ എന്ന് എറിക് ടെൻ ഹാഗ് പറഞ്ഞു.”ഇത് നിങ്ങൾ ക്രിസ്ത്യാനോയോട് ചോദിക്കേണ്ട ഒരു ചോദ്യമാണ്, എന്നോട് അല്ല. ഞാൻ തികച്ചും പോസിറ്റീവാണ്, കഴിവുള്ള ഒരു ടീമിനെ ഞാൻ ഇപ്പോൾ കാണുന്നു, ഞങ്ങൾക്ക് നല്ല വ്യക്തിഗത കളിക്കാർ ഉണ്ട്, ഇപ്പോൾ ഞങ്ങൾ അതിനെ ഒരു ടീമാക്കി മാറ്റണം”സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ പറഞ്ഞു.

സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എങ്ങനെ തോന്നി എന്ന് എറിക്ക് ടെൻ ഹാഗിനോട് ചോദിച്ചതിന് ഒരു കാരണമുണ്ട്. ഈ സീസണിന്റെ തുടക്കത്തിൽ ക്ലബിലെ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന്റെ ഭാവി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് ചെയ്യുന്ന സൈനിംഗുകളെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.യുണൈറ്റഡ് ആഴ്‌സണലിനെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം വീണ്ടും ബെഞ്ചിൽ ആയിരിക്കുമോ അതോ ആദ്യ ഇലവനിൽ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.37-കാരന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിന് ചില സംശയങ്ങൾ ഉണ്ട്.കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റൊണാൾഡോ പകരക്കാരനായിരുന്നു, മൂന്ന് മത്സരങ്ങളിലും യുണൈറ്റഡ് വിജയിച്ചു. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന് ബെഞ്ചിൽ നിന്ന് 48 മിനിറ്റ് ക്യുമുലേറ്റീവ് ഗെയിം സമയം മാത്രമാണ് ലഭിച്ചത്.

അതിനിടയിൽ ആദ്യ ഇലവനിൽ എത്തുന്നതിന് മുമ്പ് റൊണാൾഡോ ക്ലബ്ബിന്റെ പ്ലേയിംഗ് മൊഡ്യൂളിൽ ചേരേണ്ടതുണ്ടെന്ന് റെഡ് ഡെവിൾസിന്റെ ഹെഡ് കോച്ച് എറിക് ടെൻ ഹാഗ് ഒരിക്കൽക്കൂടി വ്യക്തമാക്കി “ഞാൻ തീരുമാനങ്ങൾ എടുക്കുമ്പോൾ വികാരങ്ങൾ ഉണ്ടാവാറുണ്ട് ,എന്നാൽ അവബോധതൊടേയും നാലാൾ മണിഭാവത്തോടെയും തീരുമാനങ്ങൾ എടുക്കണം.മാഞ്ചസ്റ്റർ യുണൈറ്റഡ് പോകാൻ ആഗ്രഹിക്കുന്ന ദിശയിലേക്ക് പോകണമെങ്കിൽ തീരുമാനങ്ങൾ യുക്തിസഹവും തന്ത്രപരവുമായിരിക്കണം. എല്ലാവരും ഒരേ പേജിലായിരിക്കണം.”എനിക്ക് ക്ലിനിക്കൽ ആയിരിക്കണം, ക്ലബ്ബിനും ടീമിനും എന്താണ് നല്ലത്, എന്താണ് പ്രോസസ്സ് ,ഇമ്പ്രൂവ് ചെയ്യാൻ എന്തെല്ലാം ചെയ്യണം എന്നിവ ചോദിക്കണം. എനിക്ക് സുതാര്യവും വ്യക്തവും ആശയവിനിമയം നടത്തേണ്ടതുമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തും ചിലപ്പോൾ ഞാൻ അധ്യാപകനുമായിരിക്കും. ഇത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അദ്ദേഹത്തിന് പ്രീ-സീസൺ ഇല്ലായിരുന്നു, കളിക്കാർക്ക് പ്രീ-സീസൺ നഷ്ടപ്പെടുത്താൻ കഴിയില്ല,” ടെൻ ഹാഗ് പറഞ്ഞു.“ഇത് ഒരു അടിത്തറയാണ്, പ്രത്യേകിച്ച് ഞങ്ങൾ കളിക്കുന്ന ഗെയിമിൽ, കളിയുടെ രീതി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഞങ്ങൾ മറ്റൊരു തരത്തിലാണ് കളിക്കുന്നത്.ഇത് കളിക്കാരുടെ ഡിമാൻഡ് , സഹകരണം, ചില സ്ഥാനനിർണ്ണയം, ഫിറ്റ്നസ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു” റൊണാൾഡോ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ടെൻ ഹാഗ് മറുപടി പറഞ്ഞു.

Rate this post