വരനെയും കാസെമിറോയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരണമെന്ന് എറിക് ടെൻ ഹാഗ് | Manchester United
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റാഫേൽ വരാനെയും കാസെമിറോയെയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിലനിർത്താൻ എറിക് ടെൻ ഹാഗ് ആഗ്രഹിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. രണ്ട് കളിക്കാരും അടുത്ത മാസം ഓൾഡ് ട്രാഫോർഡിൽ നിന്ന് മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറും എന്ന സൂചനയുണ്ട്.
എന്നാൽ സീസണിന്റെ അവസാനം വരെ ഈ ജോഡിയെ നിലനിർത്താൻ ടെൻ ഹാഗിന് താൽപ്പര്യമുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി ഹാംസ്ട്രിംഗ് പരിക്കുമൂലം കാസെമിറോ കളിക്കളത്തിന് പുറത്തായി.അതേസമയം വരാനെ അടുത്തിടെയാണ് ടീമിൽ ഇടം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനാൽ പ്രീമിയർ ലീഗും എഫ്എ കപ്പിലും മാത്രമാവും ശ്രദ്ധ. അത്കൊണ്ട് തന്നെ ജനുവരിയിൽ തന്റെ ടീമിന്റെ വലുപ്പം കുറയ്ക്കാൻ ടെൻ ഹാഗ് തയ്യാറാണ്.കൂടാതെ ഡോണി വാൻ ഡി ബീക്കിന്റെ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വായ്പാ നീക്കത്തിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്.
കാസീമിറോയെ സ്വന്തമാക്കാൻ താത്പര്യവുമായി സൗദി ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. യുണൈറ്റഡുമായുള്ള നിലവിലെ കരാറിൽ ബ്രസീലിയൻ താരത്തിന് ഇനിയും രണ്ടര വർഷം ബാക്കിയുണ്ട്, കൂടാതെ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനും ഉണ്ട്.കരിം ബെൻസെമ, ക്രിസ്റ്റ്യൻ റൊണാൾഡോ, നെയ്മർ, ഫാബിഞ്ഞോ എന്നിവരുൾപ്പെടെ, ക്ലബ്ബിനും രാജ്യത്തിനുമായി അദ്ദേഹത്തിന്റെ നിരവധി മുൻ സഹതാരങ്ങൾ ഇതിനകം സൗദിയിൽ കളിക്കുന്നുണ്ട്.
🚨 | Erik ten Hag wants to keep Raphaël Varane and Casemiro at #mufc in the January transfer window. [@RobDawsonESPN] pic.twitter.com/DIyTd3Fwx5
— UtdDistrict (@UtdDistrict) December 20, 2023
യുണൈറ്റഡ് ഇപ്പോഴും കാസെമിറോയെ ഡ്രസ്സിംഗ് റൂമിലെ ഒരു പ്രധാന അംഗമായി കാണുന്നുണ്ട്. അത്കൊണ്ട് തന്നെ സൗദി ഓഫർ നിരസിക്കാനാണ് സാധ്യത.സെപ്തംബർ മുതൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ജാഡോൺ സാഞ്ചോയും ഓൾഡ് ട്രാഫൊഡ് വിടുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ കാസെമിറോയും വരാനെയും ഇപ്പോഴും പ്രധാന കളിക്കാരായി കണക്കാക്കപ്പെടുന്നു.