യുവേഫ ചാമ്പ്യൻസ് ലീഗിൽ ബിഎസ്‌സി യംഗ് ബോയ്‌സിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. സിറ്റിക്കായി സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ഇരട്ട ഗോളുകൾ നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തു. ഇരട്ട ഗോളുകളോടെ ഹാലാൻഡ് ചാമ്പ്യൻസ് ലീഗിലെ ഗോളുകളുടെ എണ്ണം 39 ആയി ഉയർത്തി.
24 വയസ്സ് തികയുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ലയണൽ മെസ്സിയെ മറികടന്ന് ഹാലാൻഡ് രണ്ടാം സ്ഥനത്തേക്ക് എത്തിയിരിക്കുകയാണ്. 40 ഗോളുകളുള്ള കൈലിയൻ എംബാപ്പെയുടെ പേരിലാണ് റെക്കോർഡ്.എർലിംഗ് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത് മുതൽ തുടർച്ചയായി റെക്കോർഡുകൾ തകർക്കുകയാണ്. 24 വയസ്സ് തികയുന്നതിന് മുമ്പ് അദ്ദേഹം തീർച്ചയായും 40 ചാമ്പ്യൻസ് ലീഗ് ഗോളുകൾ കടക്കും, കൂടാതെ തന്റെ നേട്ടങ്ങളിലേക്ക് മറ്റൊരു റെക്കോർഡ് ചേർക്കും.
Erling Haaland is averaging a 1.15 goals per game ratio in the Champions League.
— Sports Brief (@sportsbriefcom) November 8, 2023
🏟️ 34
⚽ 39
Insane 🤯 pic.twitter.com/wKEwpiZpTr
യംഗ് ബോയ്‌സിനെതിരെ 23-ാം മിനിറ്റിൽ ഹാലാൻഡ് തന്റെ ആദ്യ ഗോൾ നേടി. പെനാൽറ്റി ഏരിയയിൽ ലോപ്പർ റിക്കോ ലൂയിസിനെ ഫൗൾ ചെയ്തു, മാഞ്ചസ്റ്റർ സിറ്റിക്ക് പെനാൽറ്റി ലഭിച്ചു. ഹാലാൻഡ് പെനാൽറ്റി ഗോളാക്കി മാറ്റി. കളിയുടെ 51-ാം മിനിറ്റിൽ ഹാലൻഡ് തന്റെ നേട്ടം ഇരട്ടിയാക്കി. ഇതോടെ ചാമ്പ്യൻസ് ലീഗ് ഗോൾ നേട്ടം 39 ആയി ഉയർത്തി.യുവേഫ ചാമ്പ്യൻസ് ലീഗ് എക്കാലത്തെയും ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ഇരുപതാം സ്ഥാനത്താണ് എർലിംഗ് ഹാലൻഡ്.
Pick that one out! 🔥🥵@ErlingHaaland 👏 pic.twitter.com/JCnd0KTpUV
— Manchester City (@ManCity) November 9, 2023
ഫെറൻക് പുഷ്‌കാസ്, ഗെർഡ് മുള്ളർ, അർജൻ റോബൻ, വെയ്ൻ റൂണി, കാക്ക തുടങ്ങിയ ഇതിഹാസങ്ങളെക്കാൾ കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ ഇതിനകം നേടിയിട്ടുണ്ട് 23 വയസ്സ് മാത്രമുള്ള ഹാലൻഡ്.ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മത്സരങ്ങളിലൊന്നിൽ ഹാലാൻഡിന്റെ ശരാശരി ഒരു ഗെയിമിന് 1 ഗോളിനേക്കാൾ കൂടുതലാണ്. ഹാലാൻഡിന് ഇത് തുടരാനായാൽ, യുവേഫ ചാമ്പ്യൻസ് ലീഗിൽ 140 ഗോളുകളുമായി ടോപ് സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലും മറികടക്കാനുള്ള സാധ്യതയുണ്ട്.
Erling Haaland has scored 39 goals in 34 #UCL appearances 👏
— Amazon Prime Video Sport (@primevideosport) November 9, 2023
Where will the Norwegian finish on the list at the end of his career? 🇳🇴 pic.twitter.com/tibGxTzO47