എത്തിഹാദിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ തകർപ്പൻ ജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. മൂന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് യൂണൈറ്റഡിനെതിരെ സിറ്റി നേടിയത്. സൂപ്പർ സ്ട്രൈക്കർ ഏർലിങ് ഹാലാൻഡ് ഫിൽ ഫോഡൻ എന്നിവരുടെ ഹാട്രിക്കിന്റെ പിന്ബലത്തിലായിരുന്നു സിറ്റിയുടെ ജയം.
ഹാട്രിക്കോടെ ഹോം ഗെയിംസിൽ തുടർച്ചയായി മൂന്ന് ഹാട്രിക്കുകൾ നേടുന്ന ആദ്യ പ്രീമിയർ ലീഗ് കളിക്കാരനായി ഏർലിങ് ഹാലാൻഡ് മാറി.34-ാം മിനിറ്റിൽ നോർവീജിയൻ സ്ട്രൈക്കർ കെവിൻ ഡിബ്രൂയ്നെ ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ് ചെയ്താണ് ആദ്യ ഗോൾ നേടിയത്.രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകൾക്കിടയിലൂടെ ഡി ബ്രൂയ്ൻ നൽകിയ ക്രോസ്സ് മനോഹരമായി 22 കാരൻ വലയിലെത്തിച്ചു. തന്റെ ഇടം കാൽകൊണ്ടാണ് മുൻ ഡോർട്മുണ്ട് താരം ഫിനിഷ് ചെയ്തത്.
64-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്നുള്ള ക്രോസിൽ നിന്നും ഗോൾ നേടി ഹാലാൻഡ് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി.ഇതോടെ 1970ൽ ഫ്രാൻസിസ് ലീക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഹാട്രിക് നേടുന്ന ആദ്യ മാഞ്ചസ്റ്റർ സിറ്റി താരം കൂടിയായി നോർവീജിയൻ താരം.സിറ്റി എതിരാളിക്കെതിരെ ട്രിബിൾ നേടുന്ന മൂന്നാമത്തെ മാഞ്ചസ്റ്റർ സിറ്റി കളിക്കാരൻ കൂടിയാണ് അദ്ദേഹം.1921-ൽ ഹാട്രിക് നേടിയ ഹോറസ് ബാൺസ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്.
1 – Erling Haaland is the first player in Premier League history to score a hat-trick in three consecutive home games in the competition. Monster. pic.twitter.com/Iys0rdu4ey
— OptaJoe (@OptaJoe) October 2, 2022
വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരത്തിൽ സ്കോർ ചെയ്തതിന് ശേഷം ഏഴ് മത്സരങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ എന്ന കവൻട്രി സിറ്റി ഫോർവേഡ് മിക്ക് ക്വിന്റെ റെക്കോർഡ് ഹാലൻഡ് നേരത്തെ തകർത്തിരുന്നു.
16 goals as Man City player, 11 games and it’s October 2. 🔵🤖 #Haaland
— Fabrizio Romano (@FabrizioRomano) October 2, 2022
…please, @Twitter, provide us an edit button just for tweets during Erling Haaland games. pic.twitter.com/8oIHsy7IKt