ഞെട്ടിക്കുന്ന തോൽവി വഴങ്ങി, ഹാലൻഡ് ചെയ്തതിനെതിരെ സ്വന്തം ആരാധകർ വരെ കൂവിവിളിച്ചു
സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമായ എർലിംഗ് ഹാലൻഡ് ഇത്തവണ ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങിയ കിരീടങ്ങൾ ചൂടിയ എർലിംഗ് ഹാലൻഡ് വ്യക്തിഗതമായും മികച്ച പ്രകടനം നടത്തി.
ഇത്തവണ ബാലൻ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഏർലിങ് ഹാലൻഡ് തന്റെ ദേശീയ ടീം ജേഴ്സിയണിഞ്ഞു യൂറോ കപ്പിന്റെ യോഗ്യത മത്സരത്തിൽ കളിച്ചിരുന്നു. യൂറോപ്പിലെ പ്രമുഖ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ കിടിലൻ തിരിച്ചുവരവിലൂടെ മത്സരത്തിൽ വിജയവും വിലപ്പെട്ട മൂന്നു പോയന്റുകളും നേടിയത് സ്കോട്ലാൻഡ് ആയിരുന്നു.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം നോർവേ ദേശീയ ടീമിന് വേണ്ടി 61-മിനിറ്റിൽ പെനാൽറ്റി കിക്ക് വലയിൽ എത്തിച്ചുകൊണ്ട് സൂപ്പർ താരം എർലിംഗ് ഹാലൻഡ് ലീഡ് നേടി തുടങ്ങി. എന്നാൽ 87, 89 മിനിറ്റികളിൽ അവസാനം ഗോളുകൾ നേടിയ സ്കോട്ലാൻഡ് വിജയം നോർവേയിൽ നിന്നും തങ്ങളുടേതാക്കി മാറ്റി. ഇതോടെ പോയന്റ് ടേബിളിൽ സ്കോട്ലാൻഡ് 9 പോയന്റുമായി ഒന്നാമതെത്തി, ഒരു പോയന്റ് മാത്രമുള്ള നോർവേ നാലാം സ്ഥാനത്താണ്.
Erling Haaland is booed by Norway fans after getting straight on the team bus after losing to Scotland 🇳🇴😤 pic.twitter.com/2du40SqDvw
— Mail Sport (@MailSport) June 17, 2023
മത്സരശേഷം ടീം ബസിലേക്ക് മടങ്ങുന്ന ഹാലൻഡ് ആരാധകർക്ക് അരികിലേക്ക് ചെന്നുകൊണ്ട് ഫോട്ടോസ്, ഓട്ടോഗ്രാഫ് നൽകുക എന്നിവ ചെയ്യാതെ നേരെ ബസിലേക്ക് പോയതിനാൽ സ്വന്തം ആരാധകർ തന്നെ ഹാലണ്ടിനെ കൂവി വിളിച്ചു. എർലിംഗ് ഹാലൻഡിന് വേണ്ടി ചാന്റ് പാടിയിരുന്ന ആരാധകരാണ് താരത്തിന്റെ ഈ പ്രവർത്തി കാരണം കൂവി വിളിച്ചത്.