തന്നെ പരാജയപ്പെടുത്തി മെസ്സി നേട്ടങ്ങൾ നേടിയതിൽ സങ്കടമുണ്ടോ? ഹാലൻഡ് പറഞ്ഞതിങ്ങനെ.

ലോക ഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ ശക്തനായ എർലിംഗ് ഹാലണ്ടിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ സീസണുകളിലെ ഏറ്റവും മികച്ച താരത്തിലുള്ള ഫിഫയുടെ ഫിഫ ദി ബെസ്റ്റ് അവാർഡും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരവും സ്വന്തമാക്കിയത്. എർലിംഗ് ഹാലൻഡ് ഉയർത്തിയ കടുത്ത വെല്ലുവിളിയെ മറികടന്നാണ് മെസ്സിയുടെ ഈ നേട്ടങ്ങൾ.

ലിയോ മെസ്സിയോട് ബാലൻ ഡി ഓർ പോരാട്ടത്തിൽ പരാജയപ്പെട്ടതിൽ തനിക്കു ആളുകൾ കരുതുന്ന പോലെ യാതൊരുവിധ സങ്കടങ്ങൾ ഒന്നുമില്ലെന്നും ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി പലരും വിശേഷപ്പെടുന്ന ലിയോ മെസ്സിയോട് മത്സരിച്ചതിൽ താൻ അഭിമാനം കൊള്ളുന്നുണ്ടെന്നും എർലിംഗ് ഹാലണ്ട് വെളിപ്പെടുത്തി. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ വെച്ചായിരുന്നു നോർവേ താരം സംസാരിച്ചത്.

” എല്ലാവരും കരുതുന്നത് എനിക്ക് ബാലൻഡിയോർ പുരസ്‌കാരം നഷ്ടമായതിൽ സങ്കടമുണ്ട് എന്നാണ്, എന്നാൽ അതങ്ങനെയല്ല. ഫുട്ബോളിലെ ഏറ്റവും മികച്ച താരം എന്ന് പലരും വിശേഷിപ്പിക്കുന്ന 8 തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയോട് മത്സരിച്ചു പരാജയപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു.” – ലിയോ മെസ്സിയുമായി ബാലൻ ഡി ഓർ മത്സരത്തിൽ പരാജയപ്പെട്ടതിനെ കുറിച്ച് എർലിംഗ് ഹാലൻഡ് പറഞ്ഞ വാക്കുകളാണിത്.

അതേസമയം വോട്ടിങ് അടിസ്ഥാനത്തിൽ സ്വന്തമാക്കിയ ബാലൻഡിയോർ പുരസ്‌കാരം, ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം എന്നിവയിൽ മെസ്സി നേടിയത് അർഹമല്ലാത്ത പുരസ്കാരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്, മികച്ച പ്രകടനം നടത്തിയ എർലിംഗ് ഹാലൻഡ് ആണ് യഥാർത്ഥത്തിൽ അർഹിച്ചിരുന്നത് എന്ന് പലരും പറയുന്നതിനിടെയാണ് മെസ്സിയോടൊപ്പം മത്സരിച്ചതിൽ അഭിമാനമുണ്ടെന്ന ഹാലണ്ടിന്റെ വാക്കുകൾ വരുന്നത്.

5/5 - (1 vote)
Lionel Messi