ബെഞ്ചിൽ ഇരുത്തിയതിനോട് റൊണാൾഡോയോട് ക്ഷമാപണം നടത്തി ഏർലിംഗ് ഹാലൻഡ്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ EA FC 24 അൾട്ടിമേറ്റ് ടീമിന്റെ സ്‌നാപ്പ്‌ഷോട്ട് പോസ്റ്റ് ചെയ്തതിന് ശേഷം എർലിംഗ് ഹാലാൻഡ് ബ്രസീലിന്റെ ഐക്കൺ റൊണാൾഡോയോട് തമാശയായി ക്ഷമാപണം നടത്തി.മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ തന്റെ ഓൺലൈൻ ടീമിനെ ഒരു പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു, എന്നാൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ തന്റെ ടീമിന്റെ പകരക്കാരുടെ ബെഞ്ചിലേക്ക് തരംതാഴ്ത്തിയതിന് മാപ്പ് പറയേണ്ടി വന്നു.
ഏർലിങ് ഹാലാൻഡ് വീഡിയോ ഗെയിം ആരാധകനാണ്, പ്രത്യേകിച്ചും അൾട്ടിമേറ്റ് ടീം ഫീച്ചർ, അത് കളിക്കാരെ അവരുടെ സ്വപ്ന സ്ക്വാഡുകൾ നിർമ്മിക്കാനും മറ്റ് ഗെയിമർമാർക്കെതിരെ മത്സരിക്കാനും ഉപയോഗിക്കുന്നതാണ്. തന്റെ ടീമിൽ ഇതിഹാസത്തിന് അവസരം ലഭിക്കാത്തതിലാണ് ഹാലൻഡ് ഇതുപോലൊരു ക്ഷമാപണം നടത്തിയത്. എന്നാൽ ഹാലെൻഡ് തന്റെ ടീമിൽ സാന്നിധ്യം നേടിയിട്ടുണ്ട്.
ലിവർപൂളിന്റെ ഡിയോഗോ ജോട്ട ഉൾപ്പെടെ നിരവധി ഫുട്ബോൾ താരങ്ങൾ പ്രിയപ്പെട്ട ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ആരാധകരാണ്, തന്റെ ടീമിനെ വെളിപ്പെടുത്തിയ ഏറ്റവും പുതിയ പ്രീമിയർ ലീഗ് താരങ്ങളിൽ ഒരാളാണ് ഹാലൻഡ്. തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന് തന്റെ ടീമിന്റെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. അതിൽ റൊണാൾഡോയെ ഒഴിവാക്കാനുള്ള തീരുമാനവും നോർവിജിയൻ വിശദീകരിച്ചു
ഓൺലൈൻ റേറ്റിംഗുകളിൽ കുടുംബ വിശ്വസ്തതയാണ് താൻ തിരഞ്ഞെടുക്കുന്നതെന്നും ബെൽജിയൻ പ്രോ ലീഗ് സ്‌ട്രൈക്കർ ജോണ്ടൻ ബ്രൂൺസ് മുൻപ്തന്നെ തന്റെ കസിൻ ആഡ് വെർച്വൽ പതിപ്പിൽ പങ്കാളിയായെന്നും ഹാലൻഡ് വിശദീകരിച്ചു. ബ്രൂൺസ് സ്‌പെഷ്യൽ കാർഡിന് മൊത്തത്തിൽ 85 റേറ്റിംഗ് ഉണ്ട്, അതേസമയം മുൻ റയൽ മാഡ്രിഡ്/ ബ്രസീലിയൻ സ്‌ട്രൈക്കർ റൊണാൾഡോക്ക് 94 ആണ് റേറ്റിംഗ്. ഗെയിമിലെ ഏറ്റവും ഉയർന്ന റേറ്റിംഗുകളിൽ ഒന്നാണിത്.
എന്നാൽ ഹാലാൻഡിന്റെ സൂപ്പർ താരങ്ങളുടെ ടീമിലെ മറ്റ് കളിക്കാരാണ് ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത്, 23 കാരനായ ഹാലൻഡ് തന്റെ സ്വന്തം ടീമിൽ ഇടം നേടിയിട്ടുണ്ട്. 4-4-2 ഫോർമേഷനിൽ സജ്ജീകരിച്ച നോർവീജിയൻ കളിയിലെ നിലവിലെ ഇതിഹാസങ്ങളും മുൻ ഇതിഹാസങ്ങളും നിറഞ്ഞ ഒരു ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ് ലെഫ്റ്റ് ബാക്കിൽ സ്ഥാനം നേടിയിരിക്കുന്നു., അതേപോലെ നിലവിൽ റയൽ മാഡ്രിഡിന്റെ ഡിഫൻഡർ ബ്രസീലിയൻ എഡർ മിലിറ്റാവൊയും, ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും, മാൻ സിറ്റി റൈറ്റ് ബാക്ക് കെയ്ലി വാക്കർ എന്നിവരാണ് പ്രതിരോധം കാക്കുന്നത്.
Look at Erling Haaland’s ultimate team 👀😳 pic.twitter.com/2uB3ijhvF2
— CentreGoals. (@centregoals) December 8, 2023
യായ ടൂറെയും റൂഡ് ഗുള്ളിറ്റും സെന്റർ മിഡ്ഫീൽഡ് സ്ഥാനങ്ങൾ അണിനിരുന്നപ്പോൾ , മുൻ ബാലൺ ഡി ഓർ ജേതാവ് ബ്രസീലിന്റെ മറ്റൊരു ഇതിഹാസമായ റൊണാൾഡീഞ്ഞോ ഇടതു വിങ്ങിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ, കൈലിയൻ എംബാപ്പെയാണ് മറുവശത്ത്.ഹാലാൻഡ് തന്റെ കസിനോടൊപ്പം മുന്നിലാണ്, കൂടാതെ ഗെയിമിലെ ഏറ്റവും മികച്ച വ്യക്തിഗത റാങ്കിംഗിൽ ഒന്നായി 94 സ്കോറിലാണ് ഹാലൻഡ്. ബ്രസീൽ- റയൽ മാഡ്രിഡ് താരങ്ങളാണ് കൂടുതലായും ഹാലെന്റിന്റെ ഓൺലൈൻ ഗെയിമിൽ ചേർത്തിയിട്ടുള്ളത്.