2021-22 ISL : ” ഈ സീസണിൽ ടോപ് ഫോറിൽ ഏതെല്ലാം ടീമുകളെത്തും “

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) മിഡ്‌വേ സ്റ്റേജിലെത്തുമ്പോൾ, ഓരോ കളിയും ഓരോ ഫലവും ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകളിൽ വലിയ സ്വാധീനം ചെലുത്തും. 11 ടീമുകളിൽ 9 ടീമുകളും ഐഎസ്എൽ പട്ടികയിലെ ആദ്യ നാലിൽ ഇടം പിടിക്കാനുള്ള മത്സരത്തിലാണ്.ഐ‌എസ്‌എൽ ഒരു ബയോ ബബിളിനുള്ളിൽ കളിക്കുമ്പോൾ, ആരാധകർ അവരുടെ വീടുകളിൽ നിന്ന് പിന്തുണ നൽകുന്നത് തുടരുകയാണ്.മുംബൈ സിറ്റി എഫ്‌സി, എടികെ മോഹൻ ബഗാൻ, എഫ്‌സി ഗോവ തുടങ്ങിയ പ്രമുഖർ ലീഗിൽ ആധിപത്യം പുലർത്തുന്നില്ല. പകരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ജംഷഡ്പൂർ എഫ്‌സി തുടങ്ങിയ കറുത്ത കുതിരകളാണ് പട്ടികയിൽ മുനിരയിലുള്ളത്.ഈ ടീമുകളുടെ നിലവിലെ ഫോമിനെ അടിസ്ഥാനമാക്കി സീസണിന്റെ അവസാനത്തിൽ ആദ്യ നാല് സ്ഥാനക്കാർ ആരാണെന്നു നമുക്ക് നോക്കാം.

4 . ഹൈദരാബാദ് എഫ്.സി – പരിചയസമ്പത്തും യുവത്വവും ഇടകലർന്ന ടീമുമായാണ് മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ഈ സീസണിൽ ഹൈദെരാബാദിനായി അണി നിരത്തിയത്.ബാർട്ട് ഒഗ്ബെച്ചെ, എഡു ഗാർഷ്യ, ജുവാനൻ തുടങ്ങിയ വിദേശികൾ മികച്ച പ്രകടനം പുറത്തെടുത്തു.ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി ഒഗ്ബെച്ചെയാണ് കൂടുതൽ ഗോളുകൾ നേടിയത്. നിലവിൽ ഹൈദരാബാദ് എഫ് സിക്ക് 11 മത്സരങ്ങളിൽ നിന്നും 17 പോയിന്റുണ്ട്. എന്നാൽ കഴിഞ്ഞ 6 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ജയിക്കാനായത്.വിജയവഴിയിൽ തിരിച്ചെത്തി ആദ്യ നാലിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.

3 .ജംഷഡ്പൂർ എഫ്സി – എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിന് ശേഷം ജംഷഡ്പൂർ എഫ്‌സിയെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചുകൊണ്ട് മാനേജർ എന്ന നിലയിൽ ഓവൻ കോയിൽ കഴിവ് തെളിയിച്ചിരുന്നു.ടീമിന് ഏറ്റവും വലിയ സംഭാവന നൽകിയവരിൽ ഒരാളാണ് സ്കോട്ട്ലൻഡുകാരനായ ഗ്രെഗ് സ്റ്റുവാർട്ട്. മുൻ റേഞ്ചേഴ്‌സ് താരം ഈ സീസണിൽ ഇതിനകം 11 ഗോൾ സംഭാവനകൾ ചെയ്തിട്ടുണ്ട്.നിലവിൽ 19 പോയിന്റുള്ള ജംഷഡ്പൂർ എഫ്‌സിയാണ് പട്ടികയിൽ രണ്ടാമത്. രണ്ടു തോൽവിക്കും സമനിലക്കും ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കും എസ്‌സി ഈസ്റ്റ് ബംഗാളിനുമെതിരെ തുടർച്ചയായി വിജയിച്ചു.ജംഷഡ്പൂർ എഫ്‌സിക്ക് നാല് സീസണുകളിൽ ഒരിക്കലും ഐഎസ്‌എൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. ആദ്യ നാലിൽ ഇടംനേടി ക്ലബ്ബിന്റെ ചരിത്രമെഴുതാനുള്ള സുവർണാവസരമാണ് കോയിലിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

2 .കേരള ബ്ലാസ്റ്റേഴ്സ് എഫ്സി -ഐ‌എസ്‌എൽ 2021-22 ലെ 58-ാം മത്സരത്തിന് ശേഷം 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. സീസണിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റതിന് ശേഷം 10 മത്സരങ്ങളിൽ അപരാജിത കുതിപ്പാണ് ടീം നേടിയത്.അഞ്ച് വിജയങ്ങളും അത്രതന്നെ സമനിലകളും നേടി.ATKMB-യോടുള്ള തോൽവിക്ക് ശേഷം ടീം അവരുടെ എല്ലാ മത്സരങ്ങളിലും കുറഞ്ഞത് ഒരു പോയിന്റെങ്കിലും നേടി. പട്ടികയിലെ ഒന്നാം സ്ഥാനത്ത് എത്തുമ്പോഴും ജെസൽ കാർനെറോ, രാഹുൽ കെപി തുടങ്ങിയ താരങ്ങളുടെ പരിക്കുകൾ അവർക്ക് നേരിടേണ്ടിവന്നു .ലീഗ് ഘട്ടം അവസാനിക്കുമ്പോൾ തങ്ങളുടെ സ്ഥാനം നിലനിർത്താൻ മെന് ഇൻ യെല്ലോയ്ക്ക് അതേ ഫോം നിലനിർത്തേണ്ടതുണ്ട്.

1 .ATK മോഹൻ ബഗാൻ -കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഷീൽഡും ലീഗ് കിരീടവും എടികെ മോഹൻ ബഗാന് നഷ്ടമായി.ജുവാൻ ഫെറാൻഡോയ്ക്കും കൂട്ടർക്കും ഇത്തവണ തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ അവസരമുണ്ട്. സന്ദേശ് ജിങ്കൻ കൂടി ചേരുന്നതോടെ സ്ക്വാഡ് മുമ്പത്തേക്കാൾ ശക്തമാണ്.ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് നേടിയ മറൈനേഴ്സ് ലീഗിൽ അഞ്ചാം സ്ഥാനത്താണ്. എന്നിരുന്നാലും, രണ്ട് വിജയങ്ങൾക്ക് അവരെ ഒന്നാം സ്ഥാനത്തേക്ക് നയിക്കാനാകും.സ്റ്റാർട്ടിംഗ് ഇലവനിലും ബെഞ്ചിലും നിലവാരം പുലർത്തുന്ന എടികെ മോഹൻ ബഗാൻ ഈ സീസണിൽ ഐഎസ്എൽ ഷീൽഡ് ഉയർത്താനുള്ള ഒരുക്കത്തിലാണ്.

Rate this post