2021-ൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ അഞ്ച് കളിക്കാർ

ഫുട്ബോൾ മത്സരത്തിൽ ഗോൾ സ്‌കോറർ സാധാരണയായി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റും. എന്നിരുന്നാലും, ഒരു ഫുട്‌ബോൾ ടീമിന് ഒരു സ്‌കോറർ പോലെ തന്നെ നിർണായകമാണ് പ്ലേ മേക്കർ. ടീമിന് അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന താരങ്ങൾ ഉണ്ടായിരിക്കുക എന്നത് ഒരുപോലെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിൽ നിന്ന് അവിസ്മരണീയമായ ചില സ്ഥിരതയാർന്ന പ്രകടനങ്ങൾ നാം കണ്ടിട്ടുണ്ട്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ 2021-ൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ രജിസ്റ്റർ ചെയ്ത താരങ്ങൾ ആരാണെന്നു നോക്കാം .

5 .കൈലിയൻ എംബാപ്പെ – 17 അസിസ്റ്റുകൾ -തന്റെ ഗോൾ സ്കോറിന് മികവ് കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന താരമാണ് പിഎസ്‌ജി സ്റ്റാർ ഫോർവേഡ് കൈലിയൻ എംബാപ്പെ. കഴിഞ്ഞ സീസണിലെ ലിഗ് 1 ലെ ടോപ് സ്കോറർ അവാർഡ് നേടിയ എംബപ്പേ ഗോൾ ഒരുക്കുന്നതിലും മിടുക്കനാണ്. 2021 ൽ 49 മത്സരങ്ങളിൽ നിന്ന്, പാരീസ് സെന്റ് ജെർമെയ്‌നിനായി അദ്ദേഹം 17 അസിസ്റ്റുകൾ നൽകി.

4. ലെറോയ് സാനെ – 19 അസിസ്റ്റുകൾ– ഈ വർഷത്തിന്റെ തുടക്കം മുതൽ ജർമ്മൻ വിംഗർ ഒരിക്കൽ കൂടി നഷ്ടപ്പെട്ട താളം കണ്ടെത്തിയതായി തോന്നുന്നു.ഈ സീസണിലെ എല്ലാ മത്സരങ്ങളിലും അദ്ദേഹം ഇതിനകം 10 അസിസ്റ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതേസമയം 2021-ൽ 50 മത്സരങ്ങളിൽ നിന്ന് 19 അസിസ്റ്റുകൾ അദ്ദേഹം രേഖപ്പെടുത്തി.

3 . മാർക്കോ റിയൂസ് – 19 അസിസ്റ്റുകൾ -ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ ഗോൾ അടിക്കുന്നതോടൊപ്പം ഒരുക്കുന്നതിലും മിടുക്കനാണ്.പരുക്കുകളാൽ നിർഭാഗ്യവാനാണെങ്കിലും കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിക്കുന്ന താരമാണ് റിയൂസ്.ഈ വർഷം ഇതുവരെ, എല്ലാ മത്സരങ്ങളിലുമായി 45 മത്സരങ്ങളിൽ നിന്ന് 19 അസിസ്റ്റുകൾ അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2 . ഫിലിപ്പ് കോസ്റ്റിക് – 21 അസിസ്റ്റുകൾ– ഈ ലിസ്റ്റിലെ ഏറ്റവും ആശ്ചര്യജനകമായ പേര്, എന്നിരുന്നാലും, ബുണ്ടസ്ലിഗയുടെ പതിവ് നിരീക്ഷകർക്ക് അദ്ദേഹം ഈയിടെയായി എത്രമാത്രം മികച്ചു നിന്ന് എന്ന് മനസ്സിലാകകണ് സാധിക്കും.9 കാരനായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ സെർബിയൻ പ്ലേമേക്കർ തന്റെ ടീമിന്റെ സെറ്റ് പീസ് സ്പെഷ്യലിസ്റ്റാണ്.021 ൽ ഇതുവരെ 21 അസിസ്റ്റുകൾ നൽകി.

1 . തോമസ് മുള്ളർ – 27 അസിസ്റ്റുകൾ– 32 കാരനായ ജർമൻ താരം ഇതുവരെ 27 അസിസ്റ്റുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്, ഇത് യൂറോപ്പിലെ ഏറ്റവും ഉയർന്ന നേട്ടമാണ്.ഒരു കലണ്ടർ വർഷത്തിൽ എല്ലാ മത്സരങ്ങളിലും ക്ലബ്ബിനായി ഒരു കളിക്കാരന്റെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ റെക്കോർഡ് ചെയ്യാൻ അദ്ദേഹത്തിന് നാല് അസിസ്റ്റുകൾ കൂടി ആവശ്യമാണ്. ഈ വർഷം ബയേണിനായി എട്ട് മത്സരങ്ങൾ ബാക്കിയുള്ളതിനാൽ, അത് നേടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

Rate this post