❝ യൂറോ കപ്പിലെ മികച്ച ടീം പ്രഖ്യാപിച്ചു; റൊണാൾഡോ പുറത്ത്, ഇറ്റാലിയൻ ആധിപത്യം ❞

യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതി യുവേഫ യൂറോ കപ്പിലെ മികച്ച ഇലവൻ പ്രഖ്യാപിച്ചു. യൂറോ 2020 ടീമിൽ ചാമ്പ്യൻ ഇറ്റലിയിൽ നിന്ന് അഞ്ച് കളിക്കാരെയും റണ്ണർഅപ്പ് ഇംഗ്ലണ്ടിൽ നിന്നുള്ള മൂന്ന് കളിക്കാരെയും ഉൾപ്പെടുത്തി. ടൂർണമെന്റിന്റെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റലി ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറമ്മ – പ്രതിരോധക്കാരായ ലിയോനാർഡോ ബോണൂസി, ലിയോനാർഡോ സ്പിനാസോള, മിഡ്ഫീൽഡർ ജോർജിൻഹോ, വിംഗർ ഫെഡറിക്കോ ചിസ എന്നിവരെ നിരയിൽ തിരഞ്ഞെടുത്തു.

വെംബ്ലിയിൽ ഞായറാഴ്ച നടന്ന ഫൈനലിൽ ടീമുകൾ 1-1 അധിക സമയം സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് ഷൂട്ട് ഔട്ടിൽ ഡോണറുമ്മ രണ്ട് ഇംഗ്ലണ്ട് പെനാൽറ്റികൾ രക്ഷപെടുത്തിയതോടെയാണ് 1968 ന് ശേഷം ഇറ്റലി ആദ്യമായി യൂറോ കിരീടത്തിൽ മുത്തമിട്ടത്.റൈറ്റ് ബാക്ക് കെയ്‌ൽ വാക്കർ, സെന്റർ ബാക്ക് ഹാരി മാഗ്വെയർ, ഫോർവേഡ് റഹീം സ്റ്റെർലിംഗ് ഇംഗ്ലണ്ടിൽ നിന്നും ഉൾപ്പെട്ടു.ടൂർണമെന്റിലെ യംഗ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ട സ്പെയിൻ മിഡ്ഫീൽഡർ പെഡ്രിയും മികച്ച 11 കളിക്കാരിൽ ഉൾപ്പെടുന്നു.

ഡെൻമാർക്കിന്റെ പിയറി-എമിലി ഹൊയിബർഗ്, ബെൽജിയത്തിന്റെ റൊമേലു ലുകാകു എന്നിവരും ടീമിൽ ഇടം നേടി ഫൈനലിൽ എത്തിയ .ഇംഗ്ലണ്ടിനായി മൂന്ന് ഗോളുകൾ നേടിയ സ്റ്റെർലിംഗ് ക്വാർട്ടർ ഫൈനലിൽ ഇറ്റലിക്കെതിരെ പുറത്തായ ബെൽജിയത്തിന് വേണ്ടി നാല് തവണ ഗോൾ നേടി ലുകാകുവും സ്‌ട്രൈക്കർമാരായി ടീമിലെത്തി.ലൂക് ഷോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പാട്രിക്ക് ഷിക്ക് എന്നിവരാണ് യുവേഫ ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖർ.

യുവേഫ യൂറോ 2020 ടീം: ജിയാൻലൂയിജി ഡോണറമ്മ (ഇറ്റലി ), കെയ്‌ൽ വാക്കർ (ഇംഗ്ലണ്ട് ), ലിയോനാർഡോ ബോണൂസി (ഇറ്റലി), ഹാരി മാഗ്വെയർ (ഇംഗ്ലണ്ട്), ലിയോനാർഡോ സ്പിനാസോള (ഇറ്റലി), പിയറി-എമിലി ഹൊയിബർഗ് (ഡെന്മാർക്ക് ), ജോർ‌ജിൻ‌ഹോ (ഇറ്റലി) ,പെഡ്രി (സ്പെയിൻ) ഫെഡറിക്കോ കിയെസ (ഇറ്റലി), റൊമേലു ലുകാകു (ബെൽജിയം) റഹീം സ്റ്റെർലിംഗ് (ഇംഗ്ലണ്ട്).

Rate this post