ഫ്രഞ്ച് വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി റയൽ മാഡ്രിഡ്

യൂറോപ്പിൽ ഏറ്റവും മികച്ച താരങ്ങൾ ഉയർന്നു വരുന്നത് ഫ്രാൻസിൽ നിന്നാണ്. യൂറോപ്യൻ ഫുട്ബോളിന്റെ നഴ്സറി എന്നാണ് ഫ്രഞ്ച് ഫുട്ബോളിനെ അറിയപ്പെടുന്നത്. ഒരു സീസൺ ആരംഭത്തിലും യൂറോപ്പിലെ ബിഗ് ക്ലബ്ബുകളെല്ലാം ആദ്യ ചെന്നെത്തുന്നത് ഫ്രഞ്ച് ലീഗിലായിരിക്കും.സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് അടക്കമുള്ള എല്ലാ ക്ലബ്ബുകളും ഫ്രഞ്ച് താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ മത്സരിക്കുകയാണ്.

നിലവിൽ മൂന്നു താരങ്ങളാണ് റയൽ മാഡ്രിഡിന്റെ റഡാറിലുള്ളത്. പിഎസ്ജി സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെ, പോൾ പോഗ്ബ, യുവ താരം ഓറിലിയൻ ചൗമേനി എന്നിവരാണ് റയൽ ടീമിലെത്തിക്കാനൊരുങ്ങുന്നത്.ലോസ് ബ്ലാങ്കോസ് ഫ്രഞ്ച് വിപണിയിൽ നിക്ഷേപം തുടരുമെന്ന് അറിയിച്ചിരിക്കുകയാണ്.പരിശീലകനായി സിനദിൻ സിദാൻ എത്തിയതോടെ ഭകളിൽ ഒപ്പിടാനുള്ള ഒരു പുതിയ നയം ആരംഭിച്ചു.തിയോ ഹെർണാണ്ടസ്, ഫെർലാൻഡ് മെൻഡി, എഡ്വാർഡോ കാമാവിംഗ എന്നിവരെ ക്ലബ്ബിലേക്ക് കൊണ്ടു വന്നു.

റയൽ മാഡ്രിഡ് ഡ്രസ്സിംഗ് റൂമിൽ എഡ്വാർഡോ കാമാവിംഗ, തിബൗട്ട് കോർട്ടോയിസ്, കരിം ബെൻസേമ, ഈഡൻ ഹസാർഡ് എന്നിവരും ഫ്രഞ്ച് ലീഗുമായി ബന്ധമുള്ളവരാണ്.റയൽ ഡ്രസിങ് റൂമിലെ രണ്ടാമത്തെ ഭാഷയാണ് ഫ്രഞ്ച് എന്നത് ശ്രദ്ധിക്കേണ്ടതാണ്.സിദാൻ പരിശീലക സ്ഥാനത്തു നിന്നും മാറിയെങ്കിലും ഫ്രഞ്ച് മാർക്കറ്റിൽ തന്നെയാണ് റയൽ ലക്‌ഷ്യം വെക്കുന്നത്.അവരുടെ 2022 ലെ ലക്ഷ്യങ്ങളിൽ പലതും ഫ്രാൻസിൽ നിന്നാണ്.വ്യാഴാഴ്ച MARCA വെളിപ്പെടുത്തിയതുപോലെ, മൊണാക്കോ മിഡ്ഫീൽഡർ ചൗമേനിയെ സ്പാനിഷ് ക്ലബ് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മിഡ്ഫീൽസിൽ കാമാവിംഗ ചൗമേനി കൂട്ടുകെട്ടാണ് ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പോഗ്ബയുടെ കരാർ 2022 ജൂണിൽ കാലഹരണപ്പെടും. താരത്തെ റയലിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇപ്പോഴേ തുടങ്ങി കഴിഞ്ഞു.പാരീസ് സെന്റ് ജെർമെയിന്റെ സമ്പത്തിനോട് മത്സരിക്കാനുള്ള ശ്രമത്തിന്റെ ഫലമായി ലിഗ് 1 അവിശ്വസനീയമാംവിധം തിളക്കമുള്ള പ്രതിഭകളെ ഉത്പാദിപ്പിക്കുന്നു, സ്പെയിനിലെ മികച്ചവലിയ്യ്‌ ക്ലബ്ബുകൾ ആ കളിക്കാരെ ലക്ഷ്യമിടുന്നതിൽ അതിശയിക്കാനില്ല. സിദാന് കീഴിലെത്തിയ മറ്റൊരു താരമാണ് റാഫേൽ വരാനെ. അദ്ദേഹം യുണൈറ്റഡിൽ പോയപ്പോൾ പകരമായി റയൽ ടീമിലെത്തിക്കാൻ നോക്കുന്നതും മറ്റൊരു ഫ്രഞ്ച് ഡിഫെൻഡറായ സെവിയ്യയുടെ ജൂൾസ് കൗണ്ടെയെയാണ്.

Rate this post