ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അര്ജന്റീന ഇന്നിറങ്ങുകയാണ്. സൗദി അറേബ്യയാണ് ലയണൽ മെസ്സിയുടെ അർജന്റീനയുടെ എതിരാളികൾ. മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ ലോകകപ്പിനെക്കുറിച്ചും തന്റെ കായിക ക്ഷമതയെക്കുറിച്ചും ലയണൽ മെസ്സി സംസാരിച്ചു.അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനിക്കൊപ്പമാണ് മെസ്സി പങ്കെടുത്തത്.
“ഈ വേൾഡ് കപ്പ് എനിക്ക് വളരെ പ്രതേകതയുള്ളതാണ്. ഒരുപക്ഷെ എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരമായേക്കാം ഇത്തവണത്തേത്.അർജന്റീന ടീമിലുള്ള പലരുടെയും ആദ്യ വേൾഡ്കപ്പ് ആണ് ഇത്. അതിന്റെതായ ഉത്കണ്ടയും പരിഭ്രമവും ഞങ്ങൾക്കിടയിലുണ്ട്. നാളത്തെ മത്സരം വളരെ കടുപ്പമേറിയതാണ്” മെസ്സി പറഞ്ഞു.
“ഒരുപാട് ആളുകൾ ഞങ്ങളെ പിന്തുണക്കുന്നുണ്ട്. എനിക്ക് കരിയർ ഉടനീളം ലഭിച്ചതും ലഭിച്ചു കൊണ്ടിരിക്കുന്നതുമായ ഈ സ്നേഹത്തിന് ഞാൻ വളരെയധികം കടപ്പെട്ടവനായിരിക്കും. അർജന്റീന ജനത അല്ലാത്തവരും ഞങ്ങൾ വേൾഡ്കപ്പ് ജേതാക്കൾ ആകണമെന്ന് ആഗ്രഹിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്” 35 കാരൻ കൂട്ടിച്ചേർത്തു.
“ഞങ്ങൾ ഒരു ടൂർണമെന്റ് ജയിച്ചതിന് ശേഷം ഇവിടെയെത്തിയത് കൊണ്ട് തന്നെ ഒരുപാട് സമ്മർദ്ദം ഞങ്ങൾക്കിടയിലില്ല. നാഷണൽ ടീമിൽ കളിക്കുന്നതും അതിന് വേണ്ടി സമയം ചിലവഴിക്കുന്നതും ഞങ്ങൾ എല്ലാവരും ഒരുപാട് ആസ്വദിക്കുന്നുണ്ട്. 2014 ലെ ടീമുമായി വളരെയധികം സാമ്യത ഇപ്പോഴത്തെ ടീമിനുമുണ്ട്. എന്റെ കരിയറിലെ മികച്ച സമയമാണോ ഇതെന്ന് എനിക്കറിയില്ല. പക്ഷെ എന്റെ മാക്സിമം ഞാൻ ടീമിന് വേണ്ടി നൽകാൻ ശ്രമിക്കുന്നുണ്ട്. അത് പോലെ ഈ നിമിഷങ്ങൾ ഞാൻ വളരെയധികം ആസ്വദിക്കുന്നുമുണ്ട്” മെസ്സി പറഞ്ഞു.
FULL TRANSCRIPT: Lionel Messi press conference, talks about fitness, Argentina at the World Cup. https://t.co/CoeCZAgRrc pic.twitter.com/BrWZKGZyyj
— Roy Nemer (@RoyNemer) November 21, 2022
തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.”പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്നവും എനിക്കില്ല. ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമൊക്കെ കണ്ടു. മുന്‍കരുതലെന്ന നിലക്ക് സാധാരണഗതിയില്‍ എടുക്കുന്ന നടപടികള്‍ മാത്രമാണത്. അതില്‍ അസാധാരണമായി ഒന്നുമില്ല. ഞാന്‍ വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. എന്‍റെ കാര്യം ശ്രദ്ധിച്ചുവെന്നേയുള്ളു” മെസ്സി പറഞ്ഞു.