ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമ ലംഘനം , എവർട്ടണ് 10 പോയിന്റ് പിഴ | Everton

2021-22 സീസണിൽ പ്രീമിയർ ലീഗിന്റെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിന് എവർട്ടന്റെ 10 പോയിന്റ് വീട്ടിക്കുറച്ചിരിക്കുകയാണ്.ഇതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 14 ആം സ്ഥാനത്ത് നിന്ന് എവർട്ടൻ 19 ആം സ്ഥാനത്തേക്ക് താഴ്ന്നു.4 പോയിന്റുമായി നിലവിൽ അവസാന സ്ഥാനത്തുള്ള ബേൺലിക്കൊപ്പം എത്തിയിരിക്കുകയാണ് എവർട്ടൻ.

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ലംഘിച്ചതിന് കടുത്ത ശിക്ഷ ലഭിക്കുന്ന പ്രീമിയർ ലീഗിൽ ആദ്യ ക്ലബ്ബാണ് എവർട്ടൻ.നടപടി വരുന്നതിന് മുൻപ് 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായിരുന്നു എവർട്ടന്റെ സമ്പാദ്യം. സ്വതന്ത്ര കമ്മീഷന്റെ വിധി നീതിക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ എവർട്ടൻ ക്ലബ് ഇതിനെതിരെ അപ്പീൽ നൽകുമെന്നും അറിയിച്ചു.എവർട്ടണിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരം അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം നവംബർ 26 ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സ്വന്തം തട്ടകത്തിലാണ്.

പ്രഫഷണൽ ഫുട്ബാൾ ക്ലബ്ബുകളുടെ നിലനിൽപ്പിന് വേണ്ടി, അവർ സമ്പാദിക്കുന്നതിലും കൂടുതൽ ചെലവഴിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളെയാണ് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം എന്ന് പറയുന്നത്.2021-22ൽ 44.7 മില്യൺ പൗണ്ട് കമ്മി റിപ്പോർട്ട് ചെയ്തതിന് ശേഷം തുടർച്ചയായ അഞ്ചാം വർഷവും എവർട്ടൺ സാമ്പത്തിക നഷ്ടം രേഖപ്പെടുത്തിയിരുന്നു.

പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് മൂന്ന് വർഷത്തെ കാലയളവിലുള്ള നഷ്ടം 105 മില്യൺ പൗണ്ടിൽ കവിയാൻ പാടില്ല എന്നാണ് നിയമം. എന്നാൽ എവർട്ടണിന്റെത് 124.5 മില്യണായിരുന്നു. എന്നാൽ ഈ വിധി നീതിയല്ലെന്നും ഷോക്കിങ് ആണെന്നുമാണ് എവർട്ടൻ പ്രതികരിച്ചത്.ഫിനാൻഷ്യൽ ഫെയർ പ്ലേ നിയം ലംഘിച്ചത്തിനു ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ടോപ് ക്ലബ്ബാണ് എവർട്ടൻ.

Rate this post