ലയണൽ മെസ്സിയുടെ അഭാവം ബാഴ്സലോണ സൂപ്പർതാരത്തെ ബെഞ്ചിലേക്ക് മാറ്റപ്പെട്ടു, മെസ്സിയെ മിസ് ചെയ്യുന്നു എന്ന് ആൽബ
ഒട്ടും ആഗ്രഹിച്ചല്ല ലയണൽ മെസി ബാഴ്‌സലോണ വിട്ടത്. കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം കരാർ പുതുക്കാമെന്നു കരുതിയ താരത്തിന് പക്ഷെ അതിനു കഴിഞ്ഞില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്ലബ് കരാർ പുതുക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയതിനെ തുടർന്നാണ് മെസി ബാഴ്‌സലോണ വിട്ടത്. തുടർന്ന് താരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു.
ലയണൽ മെസി പോയതിനു ശേഷം തിരിച്ചടികൾ നേരിട്ട ബാഴ്‌സലോണ അതിനു ശേഷമുള്ള രണ്ടു സീസണുകളിലും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടന്നില്ല. എന്നാൽ ലാ ലീഗയിൽ ഈ സീസണിൽ അവർ തിരിച്ചുവരവ് നടത്തുന്നുണ്ട്. അതേസമയം ലയണൽ മെസിയെ ഇപ്പോഴും മിസ് ചെയ്യുന്ന താരം ബാഴ്‌സലോണയിലുണ്ട്. കളിക്കളത്തിൽ മെസിയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ള ജോർദി ആൽബയാണ് കഴിഞ്ഞ ദിവസം മെസിയെക്കുറിച്ച് സംസാരിച്ചത്.
“ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്‌പരം നന്നായി മനസിലാക്കാൻ കഴിയുമായിരുന്നു, എനിക്ക് വേണ്ട സമയത്ത് താരം പന്ത് നൽകും. ഞങ്ങളുടെ രീതി എല്ലാ എതിരാളികൾക്കും നന്നായി അറിയാമെന്നതു കൊണ്ട് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു. എന്നാൽ സെക്കൻഡ് ലൈനിൽ നിന്നും വന്ന് എനിക്കോ അല്ലെങ്കിൽ കൂടുതൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന ടീമിലെ മറ്റു താരങ്ങൾക്കോ മെസി എപ്പോഴും പന്ത് നൽകും.”
“ഞങ്ങൾ മികച്ചൊരു കൂട്ടുകെട്ടാണ് ബാഴ്‌സലോണയിൽ സൃഷ്ടിചിച്ചിട്ടുള്ളത്. മെസിയുണ്ടായിരുന്ന സമയത്ത് എല്ലാം വളരെ അനായാസമായിരുന്നു. എന്റെ ഒട്ടുമിക്ക അസിസ്റ്റുകളും താരത്തിനാണ് നൽകിയിട്ടുള്ളത്, അൽ സദാറിനെതിരെ ഞാൻ ആദ്യമായി മെസിക്ക് നൽകിയ അസിസ്റ്റ് പോലും എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഫുട്ബോളിന്റെ ഏതു തലത്തിൽ നിന്ന് നോക്കിയാലും മെസിയാണ് മികച്ച താരം.” ആൽബ പറഞ്ഞു.
Jordi Alba: “Everything was easier with Messi. We had a special connection, a perfect understanding. However, it got harder as time passed, as rivals started to catch on to it. In all aspects of the game, he is the best.” pic.twitter.com/qCPL0XwE6v
— Barça Universal (@BarcaUniversal) February 14, 2023
മെസി ക്ലബ് വിട്ടതിനു ശേഷം ബാഴ്‌സലോണയിൽ ആൽബയുടെ സാഹചര്യവും മോശമായി വരികയാണ്. അലസാൻഡ്രെ ബാൾഡെ മികച്ച പ്രകടനം നടത്താൻ തുടങ്ങിയതോടെ പകരക്കാരനായാണ് ആൽബ അധിക മത്സരങ്ങളിലും കളിക്കുന്നത്. വരുന്ന സമ്മറിൽ താരം ക്ലബ് വിടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് ആൽബ ആഗ്രഹിക്കുന്നത്.