അർജന്റീനയുടെ എഞ്ചിനായി കൊണ്ട് വാഴ്ത്തപ്പെടുന്ന താരമാണ് റോഡ്രിഗോ ഡി പോൾ.ഇറ്റാലിയൻ ക്ലബ്ബായ ഉഡിനസിന് വേണ്ടി കളിക്കുന്ന കാലത്താണ് അദ്ദേഹം ശ്രദ്ധ ആകർഷിക്കുന്നത്.പിന്നീട് അർജന്റീനയുടെ ദേശീയ ടീമിലെ സാന്നിധ്യമായി. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടി.മാത്രമല്ല സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ് ഇപ്പോൾ ഡി പോൾ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് ഡി പോൾ.പക്ഷേ പിന്നീട് അസാമാന്യ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്.ഒടുവിൽ അർജന്റീന കിരീടം നേടിയപ്പോൾ കയ്യടി നേടാൻ ഈ താരത്തിന് കഴിഞ്ഞു.മത്സരത്തിന്റെ മുഴുവൻ സമയവും കളത്തിൽ ഓടിനടന്ന് ഡിഫൻസിനെയും ഒഫന്സീവിനേയും സഹായിക്കുന്നു എന്നുള്ളതാണ് ഡി പോളിന്റെ ഏറ്റവും വലിയ പ്രത്യേകത.
താരത്തിന്റെ ഈ കഴിവിനെ ഇപ്പോൾ മുൻ റയൽ മാഡ്രിഡ്-ബാഴ്സ താരമായിരുന്ന ബേൺഡ് ഷൂസ്റ്റർ പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ഈ കഴിവിൽ അത്ഭുതം പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എങ്ങനെയാണ് ഡി പോൾ ഇത്രയധികം ഓടുന്നതെന്നും എന്ത് ഇന്ധനമാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നുമാണ് ഈ ജർമ്മൻ ഇതിഹാസം ചോദിച്ചിട്ടുള്ളത്.
‘എങ്ങനെയാണ് റോഡ്രിഗോ ഡി പോളിന് ഇത്രയധികം ഓടാൻ കഴിയുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.എന്ത് ഇന്ധനമാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നുള്ള കാര്യം എനിക്കറിയില്ല.റയൽ മാഡ്രിഡിൽ മുമ്പ് കളിച്ചിരുന്ന ഫെർണാണ്ടോ ഗാഗോ എന്ന താരത്തെയാണ് ഇപ്പോൾ ഡി പോൾ എന്നെ ഓർമ്മിപ്പിക്കുന്നത്.എങ്ങനെയാണ് ഒരു താരത്തിന് ഇത്രയധികം ഓടാൻ കഴിയുന്നത് എന്നുള്ളത് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല’ ഇതാണ് ബേൺഡ് ഷൂസ്റ്റർ പറഞ്ഞിട്ടുള്ളത്.
Bernd Schuster: "I don't know how this kid can run so much, I don't know what kind of fuel he uses. He reminds me of Fernando Gago at Real Madrid. I don't know how one person can run so much." Via @SuperDeporRadio. pic.twitter.com/kllfKKr1HS
— Roy Nemer (@RoyNemer) February 15, 2023
മധ്യനിരതാരമായിരുന്നു ഇദ്ദേഹം 1980 മുതൽ 1988 വരെ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അതിനുശേഷം അദ്ദേഹം നേരിട്ട് ബാഴ്സയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം റയലിന്റെ നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.