FA കപ്പിന്റെ നാലാം റൗണ്ടിൽ വമ്പന്മാരുടെ പോരാട്ടം, ചെൽസിക്ക് എതിരാളികൾ ആസ്റ്റൻ വില്ല.സിറ്റിക്ക് ടോട്ടൻ ഹാം..

FA കപ്പിന്റെ നാലാം റൗണ്ട് നറുക്കെടുപ്പ് കഴിഞ്ഞു. വമ്പന്മാർക്ക് എതിരാളികൾ പ്രീമിയർ ലീഗിലെ തന്നെ മറ്റു ടീമുകളാണ്. ഇന്ന് നടന്ന മത്സരത്തിൽ വിഗാനെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു.

പുതുവർഷം വിജയത്തോടെ തുടങ്ങാൻ എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. വിഗാനെതിരെ മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ ഡാല്ലോട്ട് ആദ്യ ഗോൾ നേടിയപ്പോൾ മത്സരത്തിന്റെ എഴുപത്തിനാലാമത്തെ മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി താരം തന്നെ ലക്ഷ്യത്തിലെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് FA കപ്പിന്റെ നാലാം റൗണ്ടിലേക്ക് കടക്കുകയും ചെയ്തു.

നാലാം റൗണ്ട് മത്സരങ്ങളിൽ ചെൽസിക്ക് എതിരാളികൾ ആസ്റ്റൻ വില്ലയാണ്, ടോട്ടൻ ഹാമിനാവട്ടെ ശക്തരായ മാഞ്ചസ്റ്റർ സിറ്റിയും. ഷെഫീൽഡ് യുനൈറ്റഡ് ബ്രൈറ്റനെതിരെയും ഏറ്റുമുട്ടും.ന്യൂകാസിൽ യുണൈറ്റഡ്നു എതിരാളികൾ ഫുൾഹാമാണ്. ലിവർപൂൾ, മാഞ്ചസ്റ്റർ ടീമുകൾക്ക് ഇനിയുള്ള മത്സരഫലങ്ങളിൽ നിന്നും ആരാണെന്ന് വ്യക്തമാവും. നാലാം റൗണ്ട് മത്സരങ്ങൾ ജനുവരി 27നാണ് ആരംഭിക്കുക.

FA കപ്പ് നാലാം റൗണ്ട് മത്സരങ്ങൾ
ടോട്ടൻഹാം vs മാഞ്ചസ്റ്റർ സിറ്റി
ചെൽസി vs ആസ്റ്റൺ വില്ല
വാറ്റ്ഫോർഡ് vs സതാംപ്ടൺ
ഷെഫീൽഡ് യുണൈറ്റഡ് vs ബ്രൈറ്റൺ
ബ്ലാക്ക്ബേൺ vs റെക്‌സാം
ബൗർണേമൗത് vs സ്വാൻസിയ
വെസ്റ്റ് ബ്രോം vs ബ്രെന്റ്ഫോർഡ്/ വോൾവ്സ്
വെസ്റ്റ് ഹാം/ബ്രിസ്റ്റോൾ സിറ്റി vs നോട്ടിംഗ്ഹാം ഫോറസ്റ്റ് അല്ലെങ്കിൽ ബ്ലാക്ക്പൂൾ
ലെസ്റ്റർ vs ഹൾ അല്ലെങ്കിൽ ബർമിംഗ്ഹാം
ഷെഫീൽഡ് vs കവൻട്രി
ഇപ്സ്വിച് vs മെയ്ഡ്സ്റ്റോൺ
ലിവർപൂൾ vs നോർവിച്ച് അല്ലെങ്കിൽ ബ്രിസ്റ്റോൾ റോവേഴ്സ്
ലീഡ്‌സ് vs പ്ലിമൗത്ത്
ക്രിസ്റ്റൽ പാലസ്/എവർട്ടൺ vs ലൂട്ടൺ/ബോൾട്ടൺ
ന്യൂപോർട്ട്/ഈസ്റ്റ്ലീ vs മാഞ്ചസ്റ്റർ യുണൈറ്റഡ്

4/5 - (2 votes)